Jess Varkey Thuruthel
മോഹിനിയാട്ടം എന്ന കലാരൂപം ആഢ്യമോഹിനികള്‍ക്കു മാത്രമുള്ളതോ? ചോദ്യം കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്റെതാണ്. കലാമണ്ഡലം എന്ന അതുല്യനാമം പേരിനോടു ചേര്‍ത്തൊരു കലാകാരി തന്നെ നിരന്തരം അപമാനിക്കുന്നവെന്ന് അദ്ദേഹം തന്റെ ഫേയ്‌സ് ബുക്ക് വാളില്‍ കുറിച്ചു. കലാരംഗത്തെ ജാതിക്കോമരങ്ങള്‍ക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കറുത്തവന്‍, സൗന്ദര്യമില്ലാത്തവന്‍, പെറ്റമ്മപോലും അറപ്പോടെ വീക്ഷിക്കുന്നവന്‍ എന്നെല്ലാമാണ് തന്റെ നിറത്തെ ഈ സ്ത്രീ നിരന്തരം അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശരീര സൗന്ദര്യവും നിറവുമുള്ളവര്‍ക്കു മാത്രമേ മോഹിനിയാട്ടം നടത്താന്‍ പാടുള്ളുവെന്നും ഈ സ്ത്രീ പറഞ്ഞതായി അദ്ദേഹം പറയുന്നു. തനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ഏതോ സ്ഥാപനത്തില്‍ നിന്നും എന്തോ പഠിച്ച് വന്നിരിക്കുന്നുവെന്ന് അധിക്ഷേപിക്കുന്നതായും ആര്‍ എല്‍ വി ആരോപിക്കുന്നു.
തൃപ്പൂണിത്തുറ RLV കോളേജില്‍ 1996 മുതല്‍ മോഹിനിയാട്ടം പഠിക്കുന്നൊരു കലാകാരനാണ് ഇദ്ദേഹം. നാലു വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും പാസായിട്ടുണ്ട്. എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെയാണ് ഇദ്ദേഹം പാസ്സായത്. കൂടാതെ, കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്‌സില്‍ Mphil ഉയര്‍ന്ന റാങ്കോടെ പാസായിട്ടുണ്ട്. ഇതേ സ്ഥാപനത്തില്‍ തന്നെ മോഹിനിയാട്ടത്തില്‍ Phd പൂര്‍ത്തിയാക്കി. UgC യുടെ അസിസ്റ്റന്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും ഇദ്ദേഹം പാസായിട്ടുണ്ട്. കൂടാതെ ദൂരദര്‍ശന്‍ കേന്ദ്രം A graded ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.
https://www.facebook.com/100001990849480/videos/344295214699401/
കഴിവു കൊണ്ടു പൊരുതി ജയിക്കാനാവില്ലെന്നുറപ്പുള്ളര്‍ വിജയിക്കാനായി പിന്നീടു പയറ്റുന്ന മാര്‍ഗ്ഗം അധിക്ഷേപവും അപമാനിക്കലുമാണ്. ഏതു മര്‍മ്മ ഭാഗത്തു പ്രഹരിച്ചാലാണ് വീഴ്ത്താന്‍ കഴിയുക എന്നതാവും പിന്നീടവര്‍ ചിന്തിക്കുക. ആര്‍ എല്‍ വി രാമകൃഷ്ണന്റെ മനസിനെ തകര്‍ക്കാന്‍ അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചാല്‍ മതിയെന്ന് എതിരാളികള്‍ക്കു നന്നായി അറിയാം. അദ്ദേഹത്തിന്റെ നിറവും ആകാരവുമെല്ലാം അധിക്ഷേപിക്കാനായി ഉപയോഗിക്കുന്നു. കുട്ടിക്കാലം മുതലെ ഇത്തരം അപമാനങ്ങള്‍ സഹിച്ചു സഹിച്ചാണ് ഇദ്ദേഹം ഇത്രയും നേട്ടങ്ങളുണ്ടാക്കിയിട്ടുള്ളത്. മറ്റുള്ളവര്‍ക്കു കിട്ടുന്ന തരത്തിലുള്ള അവസരങ്ങളും അംഗീകരാങ്ങളും ലഭിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ ഉയരത്തിലദ്ദേഹം എത്തുമായിരുന്നു. പക്ഷേ, ചതിച്ചു വീഴിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ക്കിടയില്‍ ഇദ്ദേഹമുണ്ടാക്കിയ നേട്ടം അതുല്യമാണ്.
അടിമ വര്‍ഗ്ഗത്തെ സൃഷ്ടിച്ച്, ബ്രാഹ്‌മണ്യത്തിന് ഓശാന പാടിയ വരേണ്യ വര്‍ഗ്ഗം ഏറ്റവുമധികം ആഗ്രഹിച്ചത് തങ്ങള്‍ കാല്‍ക്കീഴിലിട്ടു ചവിട്ടി മെതിച്ചവര്‍ എന്നെന്നും തങ്ങളുടെ കാല്‍ക്കീഴില്‍ ചവിട്ടേറ്റു കിടക്കണമെന്നായിരുന്നു. ഈ 21-ാം നൂറ്റാണ്ടിലും ദൈവി വിശ്വാസത്തില്‍ പൊതിഞ്ഞ് ഇവരിവിടെ നടപ്പാക്കുന്നതും ഇതു തന്നെ. ഇത്തരക്കാര്‍ക്കു മറുപടി കൊടുക്കേണ്ടത് നാവു കൊണ്ടല്ല, പ്രവൃത്തികൊണ്ടാണ്. അതുല്യ കലാകാരനാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍. ജാതീയമായ ഇടിച്ചു താഴ്ത്തലുകള്‍ അംഗീകരിക്കാന്‍ മാനവികത കൈമുതലായവര്‍ക്കു സാധിക്കില്ല. അതിനാല്‍ത്തന്നെ, കലയെയും മാനവികതയെയും സ്‌നേഹിക്കുന്ന വലിയൊരു സമൂഹം അദ്ദേഹത്തോടൊപ്പമുണ്ടാകും, സധൈര്യം മുന്നേറുക.
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
One thought on “അയിത്തം മാറാതെ മോഹിനിയാട്ടം; തളരാതെ പൊരുതി ആര്‍ എല്‍ വി രാമകൃഷ്ണന്‍”