ദിവസം നൂറിലേറെ ഫോണ്‍ കോളുകള്‍; കാമുകന്‍ ദുരിതത്തില്‍, പെണ്‍കുട്ടി ആശുപത്രിയിലും

Thamasoma News Desk

പ്രണയം പലര്‍ക്കും സുഖകരമായൊരു അനുഭവമാണ്. പക്ഷേ, ചിലര്‍ക്കത് സമ്മാനിക്കുന്നത് തീരാവേദനയും കണ്ണീരും പേടിപ്പെടുത്തുന്ന ഓര്‍മ്മകളും മാത്രം (Love Brain). പലപ്പോഴും പ്രണയത്തിലായ ശേഷം മാത്രമേ പങ്കാളിയുടെ മറ്റൊരു മുഖം കാണാനാവുകയുള്ളു. അതിനാല്‍ത്തന്നെ, പലപ്പോഴും ആ പ്രണയത്തില്‍ നിന്നും പുറത്തു കടക്കാന്‍ പോലും സാധിക്കാതെ പലരുടേയും ജീവിതം നരകതുല്യമായി മാറും. പിന്‍മാറിയാല്‍, പ്രണയപ്പകയായി മാറി ജീവന്‍ വരെ നഷ്ടമായേക്കാം. ‘എന്തിനു പ്രണയിച്ചു’, അല്ലെങ്കില്‍ ‘പ്രണയിച്ചിട്ടല്ലേ, തേച്ചിട്ടല്ലേ’ എന്ന ചോദ്യശരങ്ങളുമായി സമൂഹവും കുറ്റപ്പെടുത്താന്‍ മുന്നിലുണ്ടാവും. ആസക്തിയായി മാറുന്ന പ്രണയം ഒരു രോഗമാണ്, ചികിത്സ വേണ്ട രോഗം. ‘ലവ് ബ്രെയിന്‍’ (Love Brain) എന്നാണ് ഈ രോഗത്തിന്റെ പേര്.

ചൈനയിലെ 18 കാരിയായ പെണ്‍കുട്ടിയെയും ഈ രോഗം ബാധിച്ചു, ഇതോടെ, തീരാ ദുരിതത്തിലായത് പെണ്‍കുട്ടിയുടെ കാമുകനാണ്. ദിവസവും 100 ല്‍ അധികം തവണയാണ് പെണ്‍കുട്ടി കാമുകനു ഫോണ്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീടാണ് പെണ്‍കുട്ടിക്ക് ലവ് ബ്രെയിന്‍ എന്ന രോഗബാധയാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോളജില്‍ പഠിക്കുമ്പോഴാണ് സിയാവു എന്ന പെണ്‍കുട്ടി പ്രണയത്തിലാകുന്നത്. പിന്നീടുള്ള കാമുകിയുടെ പെരുമാറ്റം ഭയാനകമായിരുന്നുവെന്ന് ചെംഗ്ഡുവിലെ ഫോര്‍ത്ത് പീപ്പിള്‍സ് ഹോസ്പിറ്റലിലെ ഡോക്ടറായ ഡു നായെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന സിയാവു ആദ്യമായി ചെയ്തത് തന്റെ കാമുകനുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു. പിന്നീട് എല്ലാകാര്യത്തിലും കാമുകനെ ആശ്രയിക്കാന്‍ തുടങ്ങി. എന്തുകാര്യം ചെയ്യാനും കാമുകന്റെ സഹായം കൂടിയേ തീരൂ എന്ന അവസ്ഥയായി. ഫോണില്‍ അവനെ കിട്ടാത്തപ്പോഴെല്ലാം ചീത്തവിളികളായി. രാവും പകലുമെല്ലാം അവനോടു സംസാരിക്കണമെന്നായി. WeChat ആപ്പ് വഴി കാമുകനെ നിരന്തരം വീഡിയോയില്‍ കണ്ടുകൊണ്ടിരിക്കാനും പെണ്‍കുട്ടി നിര്‍ബന്ധം പിടിച്ചു. കാമുകിയുടെ തുടരെത്തുടരെയുള്ള ഫോണ്‍വിളികള്‍ ശല്യമായതോടെ ആ ഫോണ്‍കോളുകള്‍ അവഗണിക്കാന്‍ തുടങ്ങി. അതോടെ, ഭ്രാന്താവസ്ഥയിലായ പെണ്‍കുട്ടി വീട്ടുപകരണങ്ങള്‍ അടിച്ചുടയ്ക്കാന്‍ ആരംഭിച്ചു.

കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നു മനസിലായതോടെ കാമുകന്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തുമ്പോള്‍, ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി. പെണ്‍കുട്ടിക്ക് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്ന് അങ്ങനെയാണ് കണ്ടെത്തിയത്. ഇതിനെ ‘ലവ് ബ്രെയിന്‍’ എന്ന് വിളിക്കുന്നു.

ഉത്കണ്ഠ, വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ മറ്റ് മാനസിക രോഗങ്ങളും ‘ലവ് ബ്രെയിന്‍്’ രോഗികളില്‍ ഉണ്ടായേക്കാമെന്ന് ഡോ. ഡുവിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടിക്കാലത്ത് മാതാപിതാക്കളുമായി ആരോഗ്യകരമായ ബന്ധം പുലര്‍ത്താത്തവരിലാണ് പലപ്പോഴും ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു.

ഈ അവസ്ഥയുടെ നേരിയ രൂപത്തിലുള്ള ആളുകള്‍ക്ക് അവരുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പഠിക്കുന്നതിലൂടെ സ്വയം സുഖം പ്രാപിക്കാന്‍ കഴിയും, തീവ്ര രോഗലക്ഷണങ്ങളുള്ള രോഗികള്‍ക്ക് വൈദ്യസഹായം ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

നിങ്ങള്‍ക്കോ നിങ്ങള്‍ക്കറിയാവുന്ന ആര്‍ക്കെങ്കിലും ഇത്തരം രോഗങ്ങളോ രോഗലക്ഷണങ്ങളോ ഉണ്ടോ? സഹായം ആവശ്യമുണ്ടെങ്കില്‍, ഈ ഹെല്‍പ്പ് ലൈനുകളില്‍ ഏതെങ്കിലും ഒന്ന് വിളിക്കുക: ആസ്ര (മുംബൈ) 022-27546669, സ്നേഹ (ചെന്നൈ) 044-24640050, സുമൈത്രി (ഡല്‍ഹി) 011-23389090, കൂജ് (ഗോവ) 528325 ) 065-76453841, പ്രതീക്ഷ (കൊച്ചി) 048-42448830, മൈത്രി (കൊച്ചി) 0484-2540530, റോഷ്നി (ഹൈദരാബാദ്) 040-66202000, ലൈഫ്ലൈന്‍ 033-6464326

പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.

ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.

എഡിറ്റര്‍: 8921990170, editor@thamasoma.com

(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)

തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *