ഒളിംപിക് താരത്തിന് ജന്മമേകാന്‍ ഇടുക്കി ജില്ലയ്ക്കു സാധിക്കും: സോ ഷി ഹാന്‍ ജോയി പോള്‍

Thamasoma News Desk ‘കുന്നും മലകളും ഓടിയും ചാടിയും കയറി പേശികള്‍ ദൃഢമായ, കായിക ശേഷിയില്‍ മുന്നിട്ടു നില്‍ക്കുന്നവരാണ് ഇടുക്കി ജില്ലയിലെ ചുണക്കുട്ടികള്‍. ലോകരാജ്യങ്ങളിലെ താരങ്ങളോടു മത്സരിച്ച് വിജയിക്കാന്‍ അവര്‍ക്കു ശേഷിയുണ്ട്. അതിനാല്‍, ഒളിംപിക് താരങ്ങള്‍ക്കു ജന്മമേകാന്‍ സാധിക്കുന്ന ജില്ലയാണ് ഇടുക്കി (Olympics). നമ്മുടെ നാടിന്റെ യശസിനെ ആകാശത്തോളം ഉയര്‍ത്തിയ ഒട്ടനവധി കായിക താരങ്ങള്‍ പിറന്ന മണ്ണാണിത്. അവരെല്ലാം ആദ്യചുവടുകള്‍ വച്ചത് സ്വന്തം വീടിന്റെ ചുറ്റുവട്ടത്തു നിന്നുമായിരുന്നു. സ്‌കൂളുകളില്‍, സബ് ജില്ലയില്‍ പിന്നെ ജില്ലയിലൂടെ വളര്‍ന്ന് സംസ്ഥാന,…

Read More

ഇടുക്കി ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നാളെ തൊടുപുഴയില്‍

Thamasoma News Desk ഇടുക്കി ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പും, 45-മത് സംസ്ഥാന കരാട്ടെ (Karate championship) ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇടുക്കി ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സും നാളെ, 2024 ജനുവരി 5ന്, തൊടുപുഴ ടൗണ്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെ 45 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന കേരള കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത് ജനുവരി 24,25,26 തീയതികളില്‍ തിരുവനന്തപുരത്ത് വച്ചാണ്. ജില്ലാ…

Read More

ഇതോ കോതമംഗലത്ത് എത്തുന്നവര്‍ കഴിക്കേണ്ടത്?: നിസ്സഹായരായി ആരോഗ്യവിഭാഗവും

Jess Varkey Thuruthel ‘മടുത്തു. ഒരുപാട് ആദര്‍ശങ്ങളുമായിട്ടാണ് ഞങ്ങള്‍ ഈ ജോലിയില്‍ പ്രവേശിച്ചത്. നിയമം കര്‍ശനമായി പാലിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു തീരുമാനിച്ചിരുന്നു. ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളണമെന്നു തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ ആഗ്രഹിക്കുന്നതും. പക്ഷേ, ഞങ്ങള്‍ നിസ്സഹായരാണ്. മലിന ഭക്ഷണം (Stale food) വിളമ്പുന്നവരെയും മാലിന്യം പൊതുവിടങ്ങളില്‍ തള്ളുന്നവരെയും ഞങ്ങള്‍ പിടികൂടാറുമുണ്ട്. പക്ഷേ, നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ മുകളില്‍ നിന്നും വിളി വരും. കേവലമൊരു പഞ്ചായത്തു മെംബര്‍ പറയുന്നുതു പോലും ഞങ്ങള്‍ അനുസരിച്ചേ തീരൂ. അല്ലെങ്കില്‍ വല്ല ഗോകര്‍ണത്തേക്കും…

Read More

കുറ്റിക്കുരുമുളകിന്റെ പ്രാധാന്യം വിളിച്ചോതി പീച്ചാട്ട് കുടുംബയോഗം

Thamasoma News Desk പ്രകൃതിയില്‍ നിന്നും കൃഷിയില്‍ നിന്നും അകന്നു പോകുന്ന മനുഷ്യരെ അവിടേക്കു തിരിച്ചു കൊണ്ടുവരുവാനുള്ള ഏക മാര്‍ഗ്ഗം കൃഷിയുടേയും പ്രകൃതിയുടേയും പ്രാധാന്യം അവരെ പറഞ്ഞു ബോധിപ്പിക്കുക എന്നതാണ്. കേരളത്തിന്റെ കറുത്ത പൊന്നായ, വിദേശികള്‍ കണ്ടുകൊതിച്ച കുരുമുളക് (Pepper) ഇന്ന് കേരളത്തിന് അന്യമായിക്കൊണ്ടിരിക്കുന്നു. യുവതലമുറ കൃഷിയില്‍ നിന്നും അകന്നു പോയിരിക്കുന്നു. വൈറ്റ് കോളര്‍ ജോലിയുടെ പ്രഭയില്‍ മുങ്ങി, അഴുക്കു പറ്റാത്ത ജോലിയിടങ്ങള്‍ തേടിയതിന്റെ ഫലമായി കേരള ജനത കഴിക്കുന്നതത്രയും വിഷമയമായി. തൊടിയിലൊരു കാന്താരിച്ചീനി നടാന്‍ പോലും…

Read More

തിരുവല്ലയുടെ ഹൃദയത്തിലേറി വികാസ് സ്‌കൂളിലെ ഭിന്നശേഷി കുട്ടികള്‍

Thamasoma News Desk ചുവടു പിഴയ്ക്കാതെ, താളം മാറാതെ തിരുവല്ല YMCA വികാസ് സ്‌കൂളിലെ ഭിന്നശേഷി കുട്ടികള്‍. Santa Harmony 2024 ന്റെ ഭാഗമായി സ്‌കൂളിലെ 2500 കുട്ടികളാണ് ക്രിസ്മസ് പാപ്പാമാരായി നഗരഹൃദയത്തില്‍ ചേക്കേറിയത്. 2500 ലേറെ കുട്ടികള്‍ അണിനിരന്നിട്ടും അവരിലാരുടേയും ചുവടുകള്‍ പിഴച്ചില്ല, താളം തെറ്റിയില്ല, ആര്‍ക്കും യാതൊരു പിഴവും സംഭവിച്ചില്ല. അതു തന്നെയായിരുന്നു ഈ പരിപാടിയുടെ മനോഹാരിതയും ചാരുതയും. പിജെ കുര്യന്‍, ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ നിരവധി പേര്‍ അവിടെ…

Read More

സമ്മാന നിറവില്‍ കേരളോത്സവം വിജയികള്‍

Thamasoma News Desk കേരളോത്സവം 2024 (keralolsavam 2024), വിവിധ കലാകായിക മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങിലാണ് ട്രോഫികള്‍ കൈമാറിയത്. ട്രോഫിയോടൊപ്പം ബ്ലോക്ക് തലത്തിലേക്കു മത്സരിക്കുന്ന ടീമുകള്‍ക്കുള്ള ജേഴ്‌സിയുടെ പ്രകാശനവും വിതരണവും നിര്‍വ്വഹിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക്, കവളങ്ങാട് ഗ്രാമ പഞ്ചായത്തില്‍ വച്ചായിരുന്നു ചടങ്ങ്. പ്രസിഡന്റ് സിബി മാത്യു, വൈസ് പ്രസിഡന്റ് ലിസി ജോളി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന…

Read More

കേരളോത്സവ ലഹരിക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി

Jess Varkey Thuruthel ഉത്സവത്തിമിര്‍പ്പിന്റെ ആഘോഷാരവങ്ങള്‍ക്കു കൊടിയിറങ്ങി. കളിക്കളത്തില്‍ വിജയിച്ചവര്‍ നിറഞ്ഞ ആത്മവിശ്വാസത്തോടെയും പൊരുതി തോറ്റവര്‍ അടുത്ത മത്സരത്തില്‍ എതിരാളികളെ തോല്‍പ്പിക്കാനുള്ള വാശിയോടെയും കളമൊഴിഞ്ഞിരിക്കുന്നു. കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ വീറും വാശിയും വിജയിച്ചു മുന്നേറാനുള്ള ആവേശവും പതിന്മടങ്ങു ജ്വലിപ്പിച്ചു കൊണ്ടാണ് കേരളോത്സവം 2024 ന് (Keralotsavam 2024) പരിസമാപ്തി കുറിച്ചത്. ഇഞ്ചോടിച്ചു പോരടിച്ച്, നിസ്സാര പോയിന്റുകളുടെ വ്യത്യാസത്തില്‍ കപ്പ് നഷ്ടപ്പെട്ടവര്‍ അടുത്ത അങ്കത്തിനു വേണ്ടി മനസും ശരീരവും ഒരുക്കുവാനുള്ള ദൃഢതീരുമാനത്തിലാണ്. കളിക്കളത്തില്‍ വിജയിച്ചോ കപ്പു നേടിയോ എന്നതിനെക്കാള്‍…

Read More

കൗതുകക്കാഴ്ചയായി എക്‌സ്‌പോ- 2കെ24

Thamasoma News Desk പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിമറ്റം സെന്റ് ജോസഫ് യു പി സ്‌കൂളില്‍ നടത്തിയ എക്‌സിബിഷന്‍ എക്‌സ്‌പോ 2കെ24 (Expo 2k24) വന്‍ വിജയമായി. മനോഹരവും വ്യത്യസ്ഥങ്ങളുമായ നിരവധി കാഴ്ചകള്‍ എക്‌സ്‌പോയുടെ മാറ്റുകൂട്ടി. ഇതു കാണാനായി വന്‍ ജനാവലിയാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള 75 ഇന കര്‍മ്മ പദ്ധതികളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു എക്‌സ്‌പോ 2k24. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്ന എക്‌സപോ…

Read More

കേരളോത്സവം 2024: ലോകചാമ്പ്യന്മാരുടെ പിറവിക്കായി വേദിയൊരുക്കി കവളങ്ങാട്

Thamasoma News Desk ഇന്ന് ലോകം നെഞ്ചിലേറ്റുന്ന ഓരോ ചാമ്പ്യന്മാരുടേയും വിജയക്കുതിപ്പിന്റെ തുടക്കം അവരവരുടെ നാട്ടിലെ കളിക്കളങ്ങളില്‍ നിന്നാണ്. കലയിലും കായിക രംഗത്തും അഭിരുചികളുള്ള ഓരോ വ്യക്തിയെയും എല്ലാ പ്രോത്സാഹനങ്ങളും നല്‍കി ഒരു നാട് ചേര്‍ത്തു പിടിക്കുമ്പോള്‍, അവിടെ ഒരു കലാ-കായിക താരം പിറക്കുകയായി. അത്തരമൊരു മഹത്തായ സൃഷ്ടിക്ക് വേദിയൊരുക്കി കവളങ്ങാട് ഗ്രാമപഞ്ചായത്ത്. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും കവളങ്ങാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ‘കേരളോത്സവം 2024’ (Keralolsavam 2024) ന് ചെമ്പന്‍കുഴി ഗവണ്‍മെന്റ് യുപി…

Read More

വിജയകിരീടം ചൂടി കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബ്

Thamasoma News Desk എറണാകുളം ജില്ല സ്‌പോര്‍ട്‌സ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വിജയകിരീടം ചൂടി കോതമംഗലം റോട്ടറി കരാട്ടെ ക്ലബ് (Kothamangalam Rotary Karate Club). കോലഞ്ചേരി കടയിരുപ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവംബര്‍ 16, 17 തീയതികളില്‍ നടന്ന 45-ാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലെ സീനിയര്‍ വിഭാഗം മത്സരത്തിലാണ് കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി ജേതാക്കളായത്. എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, ജില്ലാ ഒളിംമ്പിക് അസോസിയേഷന്റേയും ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടന്നത്….

Read More