പള്ളിയില്‍ സ്ത്രീകള്‍ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന് പാസ്റ്റര്‍

പള്ളിയില്‍ വരുന്ന സ്ത്രീകള്‍ പാന്റീസും ബ്രായും
ധരിക്കരുതെന്നും അടിവസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന സ്ത്രീകള്‍ അത് ഊരിക്കളയണഞ്ഞ ശേഷം
മാത്രമേ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പാടുള്ളുവെന്നും കെനിയന്‍ പാസ്റ്റര്‍ റവ.
ജോഹി. ദി കെനിയന്‍ ഡെയ്‌ലി പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. സ്ത്രീകള്‍
അടിവസ്ത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ ദൈവത്തിന് അവരുടെ ശരീരത്തില്‍
പ്രവേശിക്കാന്‍ കഴിയുകയുള്ളുവെന്നും പാസ്റ്റര്‍ ജോഹി പറഞ്ഞു.

കെനിയയിലെ
ലോര്‍ഡ്‌സ് പ്രൊപ്പെല്ലര്‍ റിഡംപ്ഷന്‍ ചര്‍ച്ചിലെ പാസ്റ്ററാണ് ജോഹി. സ്ത്രീകള്‍
അിവസ്ത്രം ധരിക്കുന്നത് ദൈവത്തിനു നിരക്കാത്ത പ്രവര്‍ത്തിയാണെന്നാണ് പാസ്റ്ററുടെ
വാദം. ചര്‍ച്ച് അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു മീറ്റിംഗിലാണ് സ്ത്രീകള്‍ അടിവസ്ത്രം
ധരിക്കുന്നത് തടയണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. ദൈവാത്മാവിന്് സ്വതന്ത്രമായി
സ്ത്രീശരീരത്തില്‍ പ്രവേശിക്കണമെങ്കില്‍, സ്ത്രീകള്‍ ജെട്ടിയും ബ്രായും ധരിക്കാന്‍
പാടില്ല എന്നാണ് പാസ്റ്ററുടെ കല്‍പ്പന.

തന്റെ കല്‍പ്പന തെറ്റിക്കുന്ന
സ്ത്രീവിശ്വാസികളെ ദൈവം അതികഠിനമായി ശിക്ഷിക്കുമെന്നും പാസ്റ്റര്‍ പറഞ്ഞു.
ദൈവാത്മാവിനെ സ്വീകരിക്കാന്‍ സ്ത്രീവിശ്വാസികള്‍ ഇപ്പോള്‍ പള്ളിയില്‍ വരുന്നത്
അടിവസ്തങ്ങള്‍ ധരിക്കാതെയാണെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

3 thoughts on “പള്ളിയില്‍ സ്ത്രീകള്‍ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന് പാസ്റ്റര്‍

  1. വസ്ത്രമേ ഉപേശിക്കുന്നതായിരിക്കും ഇതിലും നല്ലത്. അവനവന്റെ പ്രവർത്തി അനുകമ്പ ഉള്ളതായാൽ മാത്രം മതി…..

  2. ചിലപ്പോൾ ശരിയായിരിക്കാം.
    കാരണം ആദിമകാലത്ത് വസ്ത്രങ്ങളില്ലായിരുന്നല്ലോ !

    ഇതിപ്പോൾ പാസ്റ്റർക്ക് ആരാധനയ്ക്കും അപ്പം മുറിക്കലിനും ഒരു ഉഷാറ് കൂടുകയും ചെയ്യും..
    തരക്കേടില്ല.

Leave a Reply

Your email address will not be published. Required fields are marked *