Thamasoma News Desk
നീണ്ടപാറയ്ക്കും കരിമണലിനും മധ്യത്തിലായി കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു (Accident). ആര്‍ക്കും പരിക്കില്ല. ബസില്‍ 21 യാത്രക്കാരുണ്ടായിരുന്നു. കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ഭാഗത്ത് ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന ഈറ്റ ഉള്‍പ്പടെയുള്ള മരങ്ങളില്‍ തട്ടാതിരിക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്നും തെന്നിമാറിയ ലോറി സൈഡിലെ കൈവരിയില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായി. സമീപത്തെ വൈദ്യുതി പോസ്റ്റിലും ലോറി തട്ടിയില്ല എന്നതും ഭാഗ്യമായി.
കട്ടപ്പനയില്‍ നിന്നും ആലുവയ്ക്കു പോകുകയായിരുന്ന കെ എല്‍ 15, 9871 നമ്പര്‍ കെ എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍ പെട്ടത്. ലോറിയില്‍ ലോഡ് ഇല്ലാതിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു. അല്ലായിരുന്നുവെങ്കില്‍ താഴെ പണിതു കൊണ്ടിരിക്കുന്ന വീട്ടിലേക്ക് ലോറി പതിക്കുമായിരുന്നു. കരിമണല്‍ സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയാണ് ഗതാഗത തടസം നീക്കിയത്.
ഇന്നലെ മുതല്‍ ഈ ഭാഗത്ത് കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. രാവിലെയും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. അതിനാല്‍, തങ്ങള്‍ വളരെ സാവധാനമാണ് വന്നതെന്നും കെ എസ് ആര്‍ ടി സി അമിത വേഗതയില്‍ ആയിരുന്നുവെന്നും ലോറി ഡ്രൈവര്‍ പറയുന്നു. സംഭവത്തിനു ദൃക്‌സാക്ഷിയായവര്‍ പറയുന്നതും ഇതുതന്നെ. എന്നാല്‍, വളവും കാഴ്ച മറച്ചു റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന ഈറ്റകളും മറ്റു കാടുകളുമാണ് അപകടമുണ്ടാക്കിയതെന്നാണ് കെ എസ് ആര്‍ ടി സി ബസ് പറയുന്നത്. ഓര്‍ഡിനറി ബസാണ് ഇതെന്നും തങ്ങള്‍ അമിത വേഗത്തിലല്ല വന്നതെന്നും ബസ് ഡ്രൈവര്‍ പറഞ്ഞു. ‘ബസിന്റെയോ ലോറിയുടേയോ കുറ്റമല്ല, കാഴ്ച മറച്ച് റോഡിലേക്കു വളര്‍ന്ന മരങ്ങള്‍ ഒഴിവാക്കിയപ്പോള്‍ സംഭവിച്ചതാണിത്,’ ബസ് ഡ്രൈവര്‍ പറയുന്നു.
പാംബ്ല മുതല്‍ നേര്യമംഗലം വരെയുള്ള റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്ന മരങ്ങളും ഈറ്റകളും ഡ്രൈവര്‍മാരുടെ കാഴ്ചയെപ്പോലും മറയ്ക്കുകയാണ്. അടിമാലി മേഖലകളില്‍ റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന ഇത്തരം കാടുകള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുന്നുണ്ടെങ്കിലും ആലുവ കട്ടപ്പന റോഡിലെ സ്ഥിതി ദയനീയമാണ്. കനത്ത മഴയില്‍ റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന ഈറ്റകള്‍ വെട്ടിമാറ്റാന്‍ യാതൊരു ശ്രമവും നടക്കുന്നില്ല.
റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ തങ്ങള്‍ വെട്ടിമാറ്റാറുണ്ടെന്നും എന്നാല്‍ മഴക്കാലമായതിനാല്‍ കാട് അതിവേഗം വളരുകയാണെന്നും ഫോറസ്റ്റ് വകുപ്പ് അറിിച്ചു.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47