ഇടുക്കി ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നാളെ തൊടുപുഴയില്‍

Thamasoma News Desk

ഇടുക്കി ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പും, 45-മത് സംസ്ഥാന കരാട്ടെ (Karate championship) ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇടുക്കി ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സും നാളെ, 2024 ജനുവരി 5ന്, തൊടുപുഴ ടൗണ്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെ 45 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന കേരള കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത് ജനുവരി 24,25,26 തീയതികളില്‍ തിരുവനന്തപുരത്ത് വച്ചാണ്.

ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ജനുവരി 5ന് രാവിലെ 10.30ന് തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സബീന ബിഞ്ചു നിര്‍വഹിക്കുന്നതാണ്. കേരള കരാട്ടെ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആര്‍. സുരാജ് അധ്യക്ഷത വഹിക്കും. കേരള കരാട്ടെ അസോസിയേഷന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി ചന്ദ്രശേഖര പണിക്കര്‍ മുഖ്യ പ്രഭാഷണം നടത്തും. ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍, സംസ്ഥാന കരാട്ടെ അസോസിയേഷന്‍ വൈസ് പ്രസിഡന്റും, ടൂര്‍ണമെന്റ് ഡയറക്ടറുമായ ജോയി പോള്‍, ട്രഷറര്‍ പി.പി വിജയകുമാര്‍, കേരള കരാട്ടെ അസോസിയേഷന്‍ ഭരണസമിതി അംഗം കെ എ ആന്റണി, ഇടുക്കി ജില്ലാ അഡ് ഹോക് കമ്മിറ്റി കണ്‍വീനറും, സംഘടക സമിതി ചെയര്‍മാനുമായ ബാനര്‍ജി പി വി, ടൂര്‍ണമെന്റ് കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറും, ജില്ലാ അഡ് ഹോക് കമ്മിറ്റി അംഗവുമായ എം കെ സലീം, അഡ് ഹോക് കമ്മിറ്റി അംഗങ്ങളായ യേശുരാജ് കെ എ ദിലീപ് ഒ എസ്, ബിനു കെ കെ എന്നിവര്‍ പ്രസംഗിക്കും.

സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സബ് ജൂനിയര്‍, കേഡറ്റ്, ജൂനിയര്‍, അണ്ടര്‍- 21, സീനിയര്‍ വിഭാഗങ്ങളില്‍ സംസ്ഥാന തല മത്സരത്തിനുള്ള ഇടുക്കി ജില്ലയില്‍ നിന്നുള്ള ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരെഞ്ഞെടുക്കുന്നതാണ്. മ

സംസ്ഥാന സര്‍ക്കാരിന്റെയും (Sports Council), കേരള ഒളിംപിക് അസോസിയേഷന്റെയും (Kerala Olympic Aossciation) അംഗീകാരമുള്ള ഔദ്യോഗിക കരാട്ടെ സംഘടനയുടെ മത്സരമാണിത്. ആയോധനകലകള്‍ ഉള്‍പ്പടെയുള്ള കലകള്‍ക്ക് പ്രാധാന്യമേറിയതോടെ അംഗീകാരമില്ലാത്ത പലരും ഈ മേഖലയില്‍ ചുവടുറപ്പിക്കുന്നു. സ്‌പോര്‍ട്‌സ് ക്വോട്ടായില്‍ നിയമനത്തിനായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുമ്പോഴാണ് ഇത്രയും കാലം തങ്ങള്‍ പഠിച്ചത് അംഗീകാരമില്ലാത്ത സ്ഥാപനത്തിലായിരുന്നു എന്ന് കുട്ടികളും മാതാപിതാക്കളും തിരിച്ചറിയുന്നത്. വര്‍ഷങ്ങളുടെ അധ്വാനവും പണവും ഇതോടെ പാഴിലാവുകയാണ്. അതിനാല്‍, അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നു വേണം പരിശീലനം നേടാന്‍. എങ്കില്‍ മാത്രമേ വളര്‍ച്ചയുടെ പടവുകളില്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ പ്രയോജനകരമാകുകയുള്ളു.

…………………………………………………………………………

For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *