കോതമംഗലത്ത് ബന്ധുവീട്ടില്‍ യുവതിയുടെ തൂങ്ങിമരണത്തില്‍ സംശയമുണ്ടെന്ന് നാട്ടുകാര്‍

Thamasoma News Desk

കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയില്‍ ഭര്‍ത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ (Hanged to death). തൃശൂര്‍ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേല്‍ കെ.ജെ.റോമിയുടെ ഭാര്യ ആല്‍ഫി (32) യാണ് മരിച്ചത്. തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഭര്‍ത്താവിനും ഇളയ മകന്‍ അഡോണിനുമൊപ്പം ശനിയാഴ്ചയാണ് യുവതി ബന്ധുവീട്ടിലെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റബര്‍ ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവ് റോമി സ്ഥിരം മദ്യപാനി ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യ ആല്‍ഫിയെ അതികഠിനമായി മര്‍ദ്ദിക്കുകയും പലപ്പോഴും നാട്ടുകാരുടെ ഇടപെടല്‍ ഉണ്ടാവുകയും ചെയ്യാറുണ്ട്. ആത്മഹത്യ ചെയ്യാനാണെങ്കില്‍ തൃശൂരിലെ വീട്ടില്‍വച്ചു തന്നെ അതുചെയ്യാനുള്ള നിരവധി കാരണങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാജാക്കാട് ജോസ് ഗിരി മുതുകുളത്ത് കുടുംബാംഗമായ ആല്‍ഫിയ്ക്ക് പറയത്തക്ക ബന്ധുക്കള്‍ ആരും ഇല്ലെന്നാണ് അറിവ്. പിതാവ് മരിച്ചു, അമ്മ രണ്ടാമതും വിവാഹം കഴിച്ചു, ഈ ബന്ധത്തില്‍ ഒരു സഹോദരിയുണ്ട്. അനാഥാലയത്തിലാണ് ആല്‍ഫി വളര്‍ന്നത്.

സ്‌കൂള്‍ ബസില്‍ സഹായി ആയിട്ടും തുണിക്കടകളില്‍ ജോലി ചെയ്തും കഠിനാധ്വാനം ചെയ്താണ് ആല്‍ഫി കുടുംബം നോക്കിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിക്കുമ്പോഴും അതെല്ലാം സഹിച്ചു ജീവിക്കുകയായിരുന്നു അവര്‍. തന്റെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളുമൊന്നും ആരോടും അവര്‍ പറഞ്ഞിട്ടില്ലെന്നും ചോദിക്കുമ്പോഴെല്ലാം ഒരു പുഞ്ചിരിയോടു കൂടി ഒഴിഞ്ഞുമാറുകയാണ് ചെയ്യാറ് എന്നും തിരുവില്വാമല മൂന്നാം വാര്‍ഡ് മെംബര്‍ രഞ്ജിത് പറഞ്ഞു.

റോമിക്ക് അമ്മയും ഒരു സഹോദരനുമാണ് ഉള്ളത്. റോമി- ആല്‍ഫി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത് റോമിയുടെ അമ്മയായിരുന്നു. ആന്‍മരിയ, ആന്റോസ്, അജോണ്‍, അഡോണ്‍ എന്നിവരാണ് മക്കള്‍.

അമ്മയെ പപ്പ ഷാള്‍ ഉപയോഗിച്ചു കഴുത്തില്‍ കുരുക്കിയതായി കൂടെയുണ്ടായിരുന്ന കുട്ടി അഡോണ്‍ പറഞ്ഞതായി അറിയുന്നു. തൂങ്ങിമരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരമെന്ന് പോത്താനിക്കാട് പോലീസ് അറിയിച്ചു.

…………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

2 thoughts on “കോതമംഗലത്ത് ബന്ധുവീട്ടില്‍ യുവതിയുടെ തൂങ്ങിമരണത്തില്‍ സംശയമുണ്ടെന്ന് നാട്ടുകാര്‍

  1. “സ്‌കൂള്‍ ബസില്‍ സഹായി ആയിട്ടും തുണിക്കടകളില്‍ ജോലി ചെയ്തും കഠിനാധ്വാനം ചെയ്താണ് ആല്‍ഫി കുടുംബം നോക്കിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിക്കുമ്പോഴും അതെല്ലാം സഹിച്ചു ജീവിക്കുകയായിരുന്നു അവര്‍. തന്റെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളുമൊന്നും ആരോടും അവര്‍ പറഞ്ഞിട്ടില്ലെന്നും ചോദിക്കുമ്പോഴെല്ലാം ഒരു പുഞ്ചിരിയോടു കൂടി ഒഴിഞ്ഞുമാറുകയാണ് ചെയ്യാറ് എന്നും തിരുവില്വാമല മൂന്നാം വാര്‍ഡ് മെംബര്‍ രഞ്ജിത് പറഞ്ഞു.” ഇങ്ങനെ സ്വയം സഹിക്കാൻ തീരുമാനിക്കുന്ന ജന്മങ്ങളുടെ കാര്യം കഷ്ടമാണ്.

    1. അതേ, സമൂഹത്തെ ഭയന്ന് എല്ലാം സഹിക്കാന്‍ തീരുമാനിക്കുകയാണ് സ്ത്രീകള്‍. ഇത് ചെന്നെത്തുന്നതാകട്ടെ അവരുടെ സര്‍വ്വനാശത്തിലേക്കും.

Leave a Reply

Your email address will not be published. Required fields are marked *