‘കുട്ടികളുടെ നേത്ര, ദന്ത സംരക്ഷണം അനിവാര്യം’: റവ.ഫാ.ജോര്‍ജ് കുരിശുംമൂട്ടില്‍

Thamasoma News Desk

മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം മൂലം കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യം അപകടത്തിലാണ്. ദന്തശുചിത്വമില്ലായ്മ പല്ലുകളുടെ ആരോഗ്യത്തെയും തകരാറിലാക്കിയിരിക്കുന്നു (Eyes and dental problems in children). കളികളിലോ വിനോദങ്ങളിലോ ഏര്‍പ്പെടാന്‍ ഇന്ന് കുട്ടികള്‍ക്കു സമയം കിട്ടുന്നില്ല. അതുപോലെ തന്നെയാണ് വ്യക്തിസുചിത്വത്തിനും. കുട്ടികളുടെ സമയത്തില്‍ ഏറിയ പങ്കും അപഹരിക്കുന്നത് മൊബൈല്‍ ഫോണുകളാണ്. അതിനാല്‍ പല്ലുകളുടേയും കണ്ണുകളുടെയും സംരക്ഷണത്തിന് കുട്ടികള്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കിയേ തീരൂ. അല്ലാത്ത പക്ഷം ചെറുപ്രായത്തില്‍ തന്നെ ദന്ത, നേത്ര രോഗങ്ങള്‍ കുട്ടികളില്‍ പിടിമുറുക്കും,’ നെല്ലിമറ്റം സെന്റ് ജോസഫ് യു പി സ്‌കൂളില്‍, നേത്ര, ദന്ത സംരക്ഷണത്തെക്കുറിച്ചുള്ള ലഘുലേഖ പ്രകാശനം ചെയ്ത് സംസാരിക്കവെ, സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജോര്‍ജ് കുരിശുംമൂട്ടില്‍ പറഞ്ഞു.

സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന 75 ഇന കര്‍മ്മ പദ്ധതികളുടെ ഭാഗമായി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നേത്ര, ദന്തരോഗ സംരക്ഷണത്തിനായുള്ള സൗജന്യ രോഗപരിശോധനയും, ചികിത്സാ ക്യാമ്പും, ബോധവല്‍ക്കരണ സെമിനാറും നടത്തുകയുണ്ടായി. സ്‌കൂളിന്റെയും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍ (ആലുവ), മാര്‍ ഗ്രിഗോറിയോസ് ഡന്റല്‍ കോളേജ് (ചേലാട്) എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ആന്റണി പെരേര അധ്യക്ഷത വഹിച്ചു. മാര്‍ ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജിലെ ഡോ. ബോബി ആന്റണി, ഡോ. അല്‍ക്ക മറിയം മാത്യു, ഡോ എല്‍ദോ ബാബു, ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍ പി.ആര്‍.ഒ ജോബി ജോസ് മുണ്ടാടന്‍, നിത ബാബു എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജോയി പോള്‍ പീച്ചാട്ട്, ഷീജ ജിയൊ, മാമ്മന്‍ സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.

സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ക്യാമ്പില്‍ ഉള്‍പ്പെടുത്തി, തുടര്‍ ചികിത്സ ആവശ്യമായ കുട്ടികള്‍ക്ക് സൗജന്യ പരിശോധനകള്‍ക്കുള്ള കാര്‍ഡുകളും വിതരണം ചെയ്തു. കുട്ടികളോടൊപ്പം ക്യാമ്പിലെത്തിയ മാതാപിതാക്കള്‍ക്കും ക്യാമ്പിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചു. ഏകദേശം 250 തോളം അംഗങ്ങള്‍ ക്യാമ്പിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ വിനു ജോര്‍ജ് സ്വാഗതവും ഫെബി ജോസഫ് കൃതജ്ഞതയും പറഞ്ഞു.
…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *