Thamasoma News Desk
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പോരാട്ടം നടത്തി ഇന്തന്യന്‍ മതേതരത്വം കാത്തു പരിപാലിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ധ്രുവ് റാത്തിക്കെതിരെ (Dhruv Rathee) വേട്ടമൃഗങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ധ്രുവിനും ഭാര്യയ്ക്കുമെതിരെ കള്ളക്കഥകളുടെ പ്രവാഹമാണിപ്പോള്‍. തന്റെ വീഡിയോയെക്കുറിച്ച് യാതൊരു മറുപടിയും പറയാനില്ലാത്തവര്‍ ഇത്തരം കള്ളക്കഥകള്‍ പടച്ചു വിടുകയാണ് എന്നാണ് ഈ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ധ്രുവിന്റെ വിശദീകരണം. എന്റെ ഭാര്യയുടെ കുടുംബത്തെ ഈ വിഷയത്തിലേക്കു വലിച്ചിഴയ്ക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേ എന്നാണ് ധ്രുവിന്റെ ചോദ്യം. ഇത് നിങ്ങളുടെ തന്നെ സത്യസന്ധതയെയാണ് ചോദ്യം ചെയ്യുന്നത് എന്നും ധ്രുവ് എക്‌സില്‍ കുറിച്ചു.
ധ്രുവിന്റെ യഥാര്‍ത്ഥ പേര് ബദ്‌റുദ്ദീന്‍ റാഷിദ് ലാഹോറി എന്നാണെന്നും ഭാര്യ ജൂലി പാകിസ്ഥാന്‍ സ്വദേശിയായ സുലൈഖ ആണെന്നുമാണ് പ്രചാരണം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ സംരക്ഷണയിലാണ് ദമ്പതികള്‍ താമസിക്കുന്നതെന്നും പ്രചരിപ്പിക്കുകയാണ് ബി ജെ പി. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അതിശക്തമായി വിമര്‍ശിച്ച ധ്രുവിന്റെ യു ട്യൂബ് ചാനലിന് 18 ദശലക്ഷത്തിലധികം വരിക്കാരുണ്ട്.
‘എന്റെ വീഡിയോകള്‍ക്ക് അവര്‍ക്ക് ഉത്തരമില്ല, അതിനാല്‍ അവര്‍ ഈ വ്യാജക്കഥകള്‍ പ്രചരിപ്പിക്കുന്നു. എന്റെ ഭാര്യയുടെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കുന്ന നിങ്ങള്‍ വീണിരിക്കുന്ന നിരാശയുടെ ആഴം എത്രമാത്രമാണെന്നു മനസിലാക്കാനാകും. ഈ ഐടി സെല്‍ ജീവനക്കാരുടെ വെറുപ്പുളവാക്കുന്ന ധാര്‍മ്മിക നിലവാരവും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.’ വ്യാജ പ്രചാരണങ്ങള്‍ക്കു മറുപടിയായി ധ്രുവ് പറഞ്ഞു.
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47