Thamasoma News Desk
തന്നെ നോക്കുകുത്തിയാക്കി, സ്ത്രീപക്ഷ സിനിമയെന്ന പ്രചാരം നല്‍കി പുറത്തിറക്കുന്ന ‘ഒരു കാസറഗോഡന്‍ സിനിമ’ എന്ന സിനിമയുടെ സംവിധാനം താനിനി ചെയ്യില്ലെന്ന് കല്ലു കല്യാണി (Kallu Kalyani). അടുത്ത മാസം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന സിനിമയില്‍ നിന്നാണ് സംവിധായികയായ കല്ലു കല്യാണി പിന്‍മാറിയിരിക്കുന്നത്. ഇതേക്കുറിച്ച് അവര്‍ ഫേയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പാണിത്.
അടുത്ത മാസം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുവാനിരുന്ന ഈ സിനിമയില്‍ നിന്ന് ‘ സംവിധായികയായ’ ഞാന്‍ പിന്മാറിയിരിക്കുന്നു.
എന്റെ സ്വന്തം സിനിമയുടെ പണിപ്പുരയില്‍ ഇരിക്കുമ്പോള്‍ ആണ് ഈ സിനിമയുടെ ക്രീയേറ്റീവ് ഡയറക്ടറും മുന്‍ സുഹൃത്തും ആയ Ananthakrishnan G S അനന്തകൃഷ്ണന്‍ വഴി
ഒരു ‘women oriented പ്രോജക്ടിന്’ ഒരു സ്ത്രീ സംവിധായികയെ വേണം എന്ന പേരില്‍ ആ സബ്ജെക്ട് ഞാന്‍ കേള്‍ക്കുന്നത്. കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെടുകയും ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.
ശേഷം പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുന്നു. സമാധാനത്തോടെ സ്‌ക്രിപ്റ്റ് മുന്നോട്ട് പുരോഗമിക്കുന്നു. അതിനിടയില്‍ സംവിധായികയുടെ പേര് ഉദ്ധരിച്ചുകൊണ്ട് casting call വരെ പുറത്ത് വരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ സംവിധായികയ്ക്ക് കടന്നു പോകേണ്ടി വരുന്നത് ചില മോശം അനുഭവങ്ങളിലൂടെ (ശാരീരികം അല്ല മാനസികമായി) ആണ്.
സ്ത്രീകള്‍ക്കൊപ്പം ജോലിചെയ്യുമ്പോള്‍ പുരുഷന്‍ പുറത്തെടുക്കുന്ന സ്ഥിരം ഈഗോ മാറ്ററുകള്‍ക്കും അപ്പുറം ഒരു സ്ത്രീ സംവിധായികയുടെ വ്യക്തിത്വത്തെയോ, രാഷ്ട്രീയ കൃത്യതകളെയോ വില വെക്കാത്ത ആണ്‍ ബോധത്തെ ആണ് എനിക്ക് അവിടെ നേരിടേണ്ടി വന്നത്. പ്രത്യേകിച്ച് ക്രീയേറ്റീവ് ഡയറക്ടര്‍ ആയ അനന്തകൃഷ്ണനില്‍ നിന്ന്.
പൂര്‍ണ്ണമായും സംവിധായിക underestimate ചെയ്യപ്പെടുന്നു. ഡയറക്ടര്‍ ആയ സ്ത്രീയുടെ റോള്‍ വെറും ഡമ്മിയായി മാറുകയും, സ്ത്രീ ഡയറക്ടര്‍ കോര്‍ണര്‍ ചെയ്യപ്പെടുകയും ചെയ്തു. സ്ത്രീ സംവിധായികയെ സ്ത്രീകളെ പറ്റി സിനിമ ചെയ്യാന്‍ പഠിപ്പിക്കുകയാണ് കുറച്ച് പുരുഷ സിനിമക്കാര്‍. ഇത് ശരിയാവില്ലല്ലോ എന്ന് ഞാനും… പിന്നെന്തിനാണ് എന്നെ വിളിച്ചത്…?
എന്റെ അഭിപ്രായ വിത്യാസം ഞാന്‍ പറയുകയും ഉണ്ടായ അനുഭവത്തെ തുറന്ന് അഡ്രെസ്സ് ചെയ്യുകയും ചെയ്തതോടെ പ്രൊഡ്യൂസറും സ്‌ക്രിപ്റ്റ് റൈറ്റരും ഇത് ശരിവയ്ക്കുകയും, നടന്ന സംഭവത്തില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതോടെ ഞാന്‍ അതില്‍ നിന്ന് ഇറങ്ങി. ഇതല്ല എന്റെ സിനിമ എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്.
ഇനി സ്ത്രീപക്ഷ സിനിമ ചെയ്യാന്‍ നടക്കുന്ന ആണുങ്ങളോടാണ്…. ‘സ്ത്രീ സംവിധായിക’ വന്നാല്‍ മാത്രം ഉടനെ അത് ‘സ്ത്രീപക്ഷ’ സിനിമയാകുന്നില്ല. സ്ത്രീകളെ പറ്റി പറയുക എന്നത് നിങ്ങള്‍ക്ക് അത്ര എളുപ്പമായ ഒന്നല്ല, ശാരീരികവും മാനസികവുമായ അനുഭവങ്ങളുടെ ആഖ്യാനമാണത്.
സ്ത്രീകളുടെ അതിജീവനത്തെയും വിമോചനത്തെയും കുറിച്ച് പുരുഷന്‍ സങ്കല്പിക്കുന്നതിനും അപ്പുറത്തേക്ക് സ്ത്രീകള്‍ ചിന്തിക്കുന്നുണ്ട് എന്നും ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് നല്ല കാഴ്ചപ്പാട്കള്‍ ഉണ്ട് എന്നും കൂടി നിങ്ങള്‍ മനസ്സിലാക്കണം.
രാഷ്ട്രീയ വ്യക്തതയോ സ്ത്രീ കള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ഉള്ള പക്വതയോ ഇല്ലാത്തവരുടെ ‘ആണ്‍ ഫാന്റസികള്‍ക് ദൃശ്യ ഭാഷ ഒരുക്കുന്നതിനും, എന്റെ ഐഡന്റിറ്റിയേയും രാഷ്ട്രീയത്തെയും വിട്ട് സിനിമ ചെയ്യുവാനും ഞാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം വൃത്തികെട്ട ആണ്‍ ബോധങ്ങള്‍ അഡ്രെസ്സ് ചെയ്യപ്പെടണം.
സിനിമ എന്ന തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിടുന്ന കടമ്പകള്‍ ഒട്ടും ചെറുതല്ല എന്നറിയാമല്ലോ… ആത്മവിശ്വാസവും കഴിവും ചോരാതെ ഞാന്‍ തന്നെ ആണ് എന്റെ നിലപാട്.
എനിക്കൊപ്പം നില്‍ക്കുകയും എന്റെ വര്‍ക്കിനെ പ്രൊമോട്ട് ചെയ്ത് ഈ സിനിമയുടെ casting call പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യുകയും, അതില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്ത എല്ലാ മനുഷ്യരോടും നന്ദി, ഞാന്‍ സ്വീകരിക്കുന്ന ഈ തീരുമാനം നിങ്ങളോട് പങ്കിടാന്‍ ഞാന്‍ ബാധ്യസ്ഥയാണ്.
നഷ്ടം ഒന്നും തന്നെ ഇല്ല … സമാധാനം മാത്രം..
നവാഗത സംവിധായിക ഇപ്പോള്‍ സ്വന്തം സിനിമയുടെ തിരക്കില്‍ ആണ്.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975