സി.ഐ.എസ്.സി.ഇ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളെ ആദരിച്ചു

Thamasoma News Desk

കോതമംഗലം : സി.ഐ.എസ്.സി.ഇ (കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍) സ്‌കൂളുകളുടെ കൗണ്‍സില്‍ ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ നടത്തിയ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ (National Karate Championship) മെഡലുകള്‍ നേടിയ കോതമംഗലം മാര്‍ അത്തനേഷ്യസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും, കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബിലെ അംഗങ്ങളുമായ താരങ്ങളെ റോട്ടറി ഭവനില്‍ നടന്ന അനുമോദന ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. സ്വീകരണ സമ്മേളനം കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി കരാട്ടെ ക്ലബ്ബ് പ്രസിഡന്റ് അഡ്വ. കെ.ഐ ജേക്കബ് അധ്യക്ഷത വഹിച്ചു. സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌മെമ്പര്‍ പ്രൊഫ. ഡോ. വിനോദ് കുമാര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

റോട്ടറി ക്ലബ്ബ് ട്രഷറര്‍ ചേതന്‍ റോയി, എറണാകുളം ജില്ലാ കരാട്ടെ ദോ അസോസിയേഷന്‍ ഭരണസമിതി അംഗങ്ങളായ റെനി പോള്‍, സോഫിയ എല്‍ദൊ, ജയ സതീഷ് എന്നിവര്‍ പ്രസംഗിച്ചു. ആണ്‍ കുട്ടികളുടെ 19 വയസിനു താഴെ -82 കിലോ വിഭാഗത്തില്‍ അച്ച്യുത് മനീഷ്, പെണ്‍കുട്ടികളുടെ 19 വയസിനു താഴെ -40 കിലോ വിഭാഗത്തില്‍ സാറ സോബിന്‍ എന്നിവര്‍ ജേതാക്കളായി സ്വര്‍ണം കരസ്ഥമാക്കി. ഇരുവരും മഹാരാഷ്ട്രയില്‍ നടക്കുന്ന സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടി.

പെണ്‍കുട്ടികളുടെ -68 കിലോ വിഭാഗത്തില്‍ സെയിന്‍ തംരന്‍ വെങ്കലവും പെണ്‍കുട്ടികളുടെ 14 വയസിനു താഴെ -40 കിലോ വിഭാഗത്തില്‍ മറിയം ഹന്ന എല്‍സണ്‍ വെങ്കലവും നേടിയത് കോതമംഗലത്തിന് അഭിമാന നേട്ടമായി. സോഷിഹാന്‍ ജോയി പോള്‍ ആണ് മുഖ്യ പരിശീലകന്‍. എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗം ജോയി പോള്‍ സ്വാഗതവും എം.എ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കരാട്ടെ കോച്ച് ആന്‍ മരിയ ഷാജന്‍ കൃതജ്ഞതയും പറഞ്ഞു.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *