‘കാലിടറാത്ത കൗമാരം’ സെമിനാര്‍ സംഘടിപ്പിച്ചു

Thamasoma News Desk

‘വളര്‍ന്നു വരുന്ന കുട്ടികള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് പ്രതിസന്ധികളെ അവര്‍ ആത്മവിശ്വാസത്തോടെ നേരിടണം. അത്തരം ഒരു തലമുറയ്ക്ക് രൂപം നല്‍കേണ്ടത് മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്,’ കോതമംഗലം റോട്ടറി ഭവനില്‍ (Karate Club), ‘കാലിടറാത്ത കൗമാരം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ, കോതമംഗലം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടര്‍ സി.പി ബഷീര്‍.

ജപ്പാന്‍ കരാട്ടെ സെന്ററിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി കരാട്ടെ ക്ലബ്ബുമായി സഹകരിച്ച് കരാട്ടെ പരിശീലിക്കുന്ന കുട്ടികള്‍ക്കായി കോതമംഗലം റോട്ടറി ഭവനില്‍ നടത്തിയ കരാട്ടെയിലെ കളര്‍ ബെല്‍റ്റ് ഗ്രേഡിംഗിന്റെ അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ചാണ് സെമിനാര്‍ നടത്തിയത്. ഈ സമ്മേളനം ഉത്ഘാടനം ചെയ്തതിനു ശേഷം നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളര്‍ ബെല്‍റ്റ് ഗ്രേഡിംഗ് ടെസ്റ്റില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം കേരള പോലിസ് അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ ഷിയാസ് പി എ നിര്‍വഹിച്ചു. കോട്ടപ്പടി കരാട്ടെ ക്ലബ്ബ് സെക്രട്ടറിയും എറണാകുളം ജില്ലാ കരാട്ടെ ദോ അസോസിയേഷന്‍ ഭരണസമിതി അംഗവും ആയ സോഫിയ എല്‍ദൊ അധ്യക്ഷത വഹിച്ചു. ജപ്പാന്‍ കരാട്ടെ സെന്ററിന്റെ ടെക്‌നിക്കല്‍ ഡയറക്ടറും, എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗവുമായ ജോയി പോള്‍ ആമുഖപ്രസംഗം നടത്തി. പരിശീലകരായ ജയ സതീഷ്, ആന്‍ മരിയ ഷാജന്‍, പി.റ്റി.എ പ്രതിനിധി നീതു ഐസക്, റോസ് മരിയ ബിജു, ഹന്ന പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. നീല്‍ മിത്തല്‍ സ്വാഗതവും ബേസില്‍ ഷൈജു കൃതജ്ഞതയും പറഞ്ഞു.


…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *