‘ആയിരം വിദ്യകള്‍ പഠിച്ചവരെയല്ല, ഒരു വിദ്യ ആയിരം പ്രാവശ്യം അഭ്യസിച്ചവരെ ഭയക്കണം’

Thamasoma News Desk

‘ആയിരം വിദ്യകള്‍ അഭ്യസിച്ചവരെ നേരിടാന്‍ എനിക്കു ഭയമില്ല. പക്ഷേ, ഒരു വിദ്യ ആയിരം പ്രാവശ്യം അഭ്യസിച്ചവരെ നേരിടാന്‍ എനിക്കു ഭയമാണ്,’ മലയിന്‍കീഴ് ക്രിസ്തുജ്യോതി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കരാട്ടെ (karate) പരിശീലിക്കുന്ന കുട്ടികള്‍ക്കുള്ള കളര്‍ ബെല്‍റ്റ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റ് വിതരണവും ചെയ്തു സംസാരിക്കവെ വൈസ് പ്രിന്‍സിപ്പള്‍ റവ. ഫാ. ജെയിംസ് മുണ്ടോലിക്കല്‍ പറഞ്ഞു. വിശ്വപ്രസിദ്ധനായ അഭ്യാസിയായ ബ്രൂസ്ലിയോട് താങ്കള്‍ എന്തിനെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയായിരുന്നു ഇത്. ഇതേ വാക്കുകള്‍ തന്നെയാണ് വൈസ് പ്രിന്‍സിപ്പള്‍ റവ. ഫാ. ജെയിംസും കുട്ടികളെ ഓര്‍മ്മിപ്പിച്ചത്. ഒരുവിദ്യ പലതവണ അഭ്യസിച്ച് അതില്‍ മികവു പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആവര്‍ത്തിച്ചു വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

മലയിന്‍കീഴ് ക്രിസ്തുജ്യോതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സോജന്‍ മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കരാട്ടെയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ജോയി പോള്‍ ബെല്‍റ്റ് അവാര്‍ഡിങ് നടത്തി. ‘ഓരോ വിജയങ്ങളും ആഘോഷിക്കുവാനും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ച് ആ നേട്ടങ്ങള്‍ സമൂഹത്തിന് ഉപകാരപ്രദമാകുന്ന തരത്തില്‍ രൂപപ്പെടുത്തി എടുക്കുവാന്‍ കുട്ടികള്‍ പ്രാപ്തരാകണം. ആരോഗ്യമുള്ള ശരീരത്തോടൊപ്പം ആത്മവിശ്വാസമുള്ള ഒരു മനസും വളര്‍ത്തി കൊണ്ടുവരുവാന്‍ ഇതുപോലുള്ള ആയോധന കലകള്‍ ഉപകരിക്കുമെന്ന്’ കളര്‍ ബെല്‍റ്റില്‍ വിജയിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കോതമംഗലം മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജോസ് വര്‍ഗീസ് പറഞ്ഞു. സമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചതും ഇദ്ദേഹം തന്നെ ആയിരുന്നു.

പി.റ്റി.എ പ്രസിഡന്റ് നോബിള്‍ ജോസഫ്, റോസ് മരിയ ബിജു, ജോവാന എല്‍സ ജോബി, ജോയല്‍ ടോം, മരിയ സാറ സുനില്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഇവാന നോബി സ്വാഗതവും ഇവാന മറിയം ദീപു കൃതജ്ഞതയും പറഞ്ഞു.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *