ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം സ്‌കൂളുകള്‍ക്ക് മികച്ച നേട്ടം

Thamasoma News Desk

ഓള്‍ ഇന്ത്യ മോസസ് മെമ്മോറിയല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലത്തെ സ്‌കൂളുകള്‍ മികച്ച നേട്ടം കൈവരിച്ചു. ആയോധന കലയിലെ ആചാര്യനും, ആള്‍ ഇന്ത്യ കരാട്ടെ ഫെഡറേഷന്‍ ചെയര്‍മാനുമായി ഒരു പതിറ്റാണ്ട് കാലത്തോളം ഇന്‍ഡ്യന്‍ കരാട്ടെയില്‍ വിരാചിച്ച ഗ്രാന്‍ഡ് മാസ്റ്റര്‍ ദായി സെന്‍സായി ഡോ. മോസസ് തിലകിന്റെ ഇരുപതാമത് ഓള്‍ ഇന്ത്യ മോസസ് മെമ്മോറിയല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് (All India Moses Tilak Memorial Karate Championship) കോതമംഗലം സ്‌കൂളുകള്‍ മികച്ച നേട്ടം കൈവരിച്ചത്.

കോയമ്പത്തൂര്‍ ഡോ. ജി.ആര്‍ ദാമോദരന്‍ കോളേജ് ഓഫ് സയന്‍സ് ആഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 21, 22 തീയതികളിലാണ് മത്സരം നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തി അമ്പതോളം കരാട്ടെ താരങ്ങള്‍ രണ്ട് ദിവസങ്ങളിലായി മത്സരത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബിനെ പ്രതിനിധികരിച്ച് സബ് ജൂനിയര്‍, കേഡറ്റ്, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ കരാട്ടെ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.

കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിലെ ഇതള്‍ എസ്, ഗണശ്യാം കൃഷ്ണ എസ്.ബി, ബേസില്‍ എം ജിമ്മി, ആല്‍ഫ്രിന്‍ ബൈജു എന്നിവര്‍ കത്ത, കുമിത്തെ വിഭാഗത്തില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടി. സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ എയ്ഞ്ചല്‍ റോസ് ജെയ്‌സണ്‍ കത്ത വിഭാഗത്തില്‍ സ്വര്‍ണവും, വിമലഗിരി പബ്ലിക് സ്‌കൂളിലെ നൈല്‍ മുഹമ്മദ് കത്ത വിഭാഗത്തില്‍ സ്വര്‍ണവും, മാര്‍ ബേസില്‍ ഹൈസ്‌കൂളിലെ അന്ന എല്‍ദോസ് കുമിത്തെയില്‍ വെള്ളിയും, നേര്യമംഗലം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദിത് അനില്‍ കത്ത, കുമിത്തെ വിഭാഗത്തില്‍ രണ്ട് വെള്ളിയും നേടിയപ്പോള്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ അലന്‍ ജെയ്‌സണ്‍ കത്ത, കുമിത്തെ വിഭാഗത്തില്‍ ഒരു വെള്ളിയും, ഒരു വെങ്കലവും നേടി. പുതുപ്പാടി ഫാ.ജോസഫ് മെമ്മോറിയല്‍ ഹൈസ്‌കൂളിലെ സ്‌നിഗ്ധ എസ് നായര്‍ കുമിത്തെയില്‍ വെങ്കല മെഡലും നേടി.

താരങ്ങള്‍ മികവാര്‍ന്ന പ്രകടനത്തിലൂടെ നാല് സ്വര്‍ണ്ണം, അഞ്ച് വെള്ളി, നാല് വെങ്കലം എന്നീ ക്രമത്തില്‍ മെഡലുകള്‍ കരസ്ഥമാക്കി. താരങ്ങളെയും മുഖ്യ പരിശീലകന്‍ ജോയി പോള്‍, ജയ സതീഷ്, സോഫിയ എല്‍ദൊ, റോസ് മരിയ ബിജു, അലോക് ബി മാലില്‍ എന്നിവരെ മാനേജ്‌മെന്റും, അധ്യാപകരും ചേര്‍ന്ന് അനുമോദിച്ചു.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *