ലോര്‍ഡ് ശിവന് ആരുടേയും സംരക്ഷണം ആവശ്യമില്ല; ഡല്‍ഹി ഹൈക്കോടതി

Thamasoma News Desk

യമുനാ നദീതീരത്ത് അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ലോര്‍ഡ് ശിവനെ (Lord Shiva) കക്ഷിയാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ലോര്‍ഡ് ശിവന് ആരുടേയും സംരക്ഷണം ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. യമുനാ നദിയുടെ അടിത്തട്ടിലെയും സമതലങ്ങളിലെയും എല്ലാ കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും നീക്കം ചെയ്താല്‍ ശിവന്‍ കൂടുതല്‍ സന്തോഷവാനായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. നദീതീരത്തിനു സമീപമുള്ള ഗീതാ കോളനിയില്‍ സ്ഥിതി ചെയ്യുന്ന പ്രാചീന ശിവമന്ദിരം പൊളിക്കുന്നതിനുള്ള ഉത്തരവ് റദ്ദാക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശിവനെയും ഈ വിഷയത്തില്‍ കക്ഷി ചേര്‍ക്കാനാണ് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. പ്രശ്‌നത്തിന് വര്‍ഗ്ഗീയതയുടെ നിറം നല്‍കാനാണ് ഹര്‍ജിക്കാരന്‍ ശ്രമിച്ചത്. ‘ശിവന് നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്ന് പറയാതെ വയ്യ, മറിച്ച്, ജനങ്ങളാണ് ശിവന്റെ സംരക്ഷണവും അനുഗ്രഹവും തേടുന്നത്. യമുനാ നദി കരകവിഞ്ഞാല്‍ ശിവന്‍ സന്തോഷവാനായിരിക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും ഹൈക്കോടതി പറഞ്ഞു. നദിയുടെ അടിത്തട്ടിലെയും സമതല പ്രദേശങ്ങളിലെയും എല്ലാ കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും നീക്കം ചെയ്‌തേ തീരൂ,’ ജസ്റ്റിസ് ധര്‍മ്മേഷ് ശര്‍മ്മ പറഞ്ഞു.

ദിവസേന 300 മുതല്‍ 400 വരെ ഭക്തര്‍ പതിവായി എത്തുന്ന ക്ഷേത്രം ആത്മീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് ഈ ക്ഷേത്രമെന്നായിരുന്നു ഹര്‍ജിക്കാരന്റെ അവകാശവാദം. ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സുതാര്യത, ഉത്തരവാദിത്തം, പരിപാലനം എന്നിവ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018-ല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തതെന്ന് ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.

തര്‍ക്കത്തിലുള്ള ഭൂമി വലിയ പൊതുതാല്‍പ്പര്യത്തിന് വേണ്ടിയുള്ളതാണെന്നും അത് കൈവശപ്പെടുത്താനും ഉപയോഗിക്കാനും ഹര്‍ജിക്കാരായ സൊസൈറ്റിക്ക് നിക്ഷിപ്തമായ അവകാശങ്ങളൊന്നും അവകാശപ്പെടാനാവില്ലെന്നും കോടതി പറഞ്ഞു. നഗരവികസന മന്ത്രാലയം അംഗീകരിച്ച സോണ്‍-ഒയുടെ സോണല്‍ ഡെവലപ്മെന്റ് പ്ലാനിന് കീഴിലാണ് ഭൂമി വരുന്നതെന്ന് അതില്‍ പറയുന്നു.

മാസ്റ്റര്‍ പ്ലാന്‍ ഡല്‍ഹി, 2021, നദീതീര സംസ്ഥാനങ്ങള്‍ വെള്ളം തുറന്നുവിടുന്നതിലൂടെ നദിയുടെ മതിയായ ഒഴുക്ക് ഉറപ്പാക്കുക, അഴുക്കുചാലുകള്‍ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുക, അവ വൃത്തിയാക്കുക, വ്യാവസായിക മാലിന്യങ്ങള്‍ സംസ്‌കരിക്കുക, സംസ്‌കരിച്ചതിന്റെ പുനരുപയോഗം ഉള്‍പ്പെടെ നിരവധി നടപടികളിലൂടെ യമുനയുടെ പുനരുജ്ജീവനവും വിഭാവനം ചെയ്യുന്നു. മരങ്ങള്‍ നട്ടുപിടിപ്പിച്ച് പാരിസ്ഥിതിക സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനൊപ്പം മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ (എസ്ടിപി) മലിനജലവും കോളിഫോമുകളും നീക്കംചെയ്യാനും 2021 ല്‍ രൂപം നല്‍കിയ ഡല്‍ഹി മാസ്റ്റര്‍ പ്ലാനില്‍ പറയുന്നു.

ഭൂമിയുടെ ഉടമസ്ഥാവകാശം, താല്‍പ്പര്യം എന്നിവ സംബന്ധിച്ച രേഖകളൊന്നും കാണിക്കുന്നതില്‍ ഹര്‍ജിക്കാരായ സൊസൈറ്റി ദയനീയമായി പരാജയപ്പെട്ടുവെന്നും ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.

‘എല്ലാ ദിവസവും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നു എന്നതും ചില ഉത്സവ അവസരങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടക്കുന്നു എന്നതും പ്രസ്തുത ക്ഷേത്രത്തെ പൊതു പ്രാധാന്യമുള്ള സ്ഥലമാക്കി മാറ്റില്ല,’ കോടതി പറഞ്ഞു.

ക്ഷേത്രത്തിലെ വിഗ്രഹങ്ങളും മറ്റ് ആരാധനാ വസ്തുക്കളും നീക്കം ചെയ്യാനും മറ്റേതെങ്കിലും ആരാധനാലയത്തിലേക്ക് മാറ്റാനും സൊസൈറ്റിക്ക് 15 ദിവസത്തെ സമയം അനുവദിച്ചു. അവര്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, വിഗ്രഹങ്ങള്‍ മറ്റേതെങ്കിലും ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയോട് നിര്‍ദേശിക്കുമെന്നും കോടതി പറഞ്ഞു.

‘അനധികൃത നിര്‍മ്മാണം പൊളിക്കാന്‍ ഡിഡിഎയ്ക്ക് സ്വാതന്ത്ര്യമുണ്ട്, ഹര്‍ജിക്കാരായ സൊസൈറ്റിയും അതിലെ അംഗങ്ങളും അത്തരം പൊളിക്കല്‍ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സമോ എതിര്‍പ്പോ ഉണ്ടാക്കരുത്. ക്രമസമാധാനം നിലനിര്‍ത്താന്‍ ലോക്കല്‍ പോലീസും ഭരണകൂടവും ഈ പ്രക്രിയയില്‍ പൂര്‍ണ്ണ സഹായം നല്‍കും,” കോടതി പറഞ്ഞു.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *