കൗതുകക്കാഴ്ചയായി എക്‌സ്‌പോ- 2കെ24

Thamasoma News Desk

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിമറ്റം സെന്റ് ജോസഫ് യു പി സ്‌കൂളില്‍ നടത്തിയ എക്‌സിബിഷന്‍ എക്‌സ്‌പോ 2കെ24 (Expo 2k24) വന്‍ വിജയമായി. മനോഹരവും വ്യത്യസ്ഥങ്ങളുമായ നിരവധി കാഴ്ചകള്‍ എക്‌സ്‌പോയുടെ മാറ്റുകൂട്ടി. ഇതു കാണാനായി വന്‍ ജനാവലിയാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള 75 ഇന കര്‍മ്മ പദ്ധതികളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു എക്‌സ്‌പോ 2k24.

സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്ന എക്‌സപോ കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജൂബിലി സ്മാരക പോസ്റ്റര്‍ സ്റ്റാമ്പിന്റെ പ്രകാശനം കോതമംഗലം രൂപത ചാന്‍സിലര്‍ ഫാ. ജോസ് കുളത്തൂര്‍ നിര്‍വഹിച്ചു. സമ്മാന കൂപ്പണുകളുടെ വിതരണ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ ജോര്‍ജ് കുരിശുംമൂട്ടില്‍ മുന്‍ ഹെഡ്മാസ്റ്റര്‍ പി സി ജോയിക്ക് നല്‍കി നിര്‍വഹിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ടീന ടിനു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജോയി പോള്‍, പി റ്റി എ പ്രസിഡന്റ് ആന്റണി പെരേര, എം പി റ്റി എ ചെയര്‍ പേഴ്‌സണ്‍ ഷീജ ജിയോ എന്നിവര്‍ പ്രസംഗിച്ചു. പ്രധാന അദ്ധ്യാപകന്‍ വിനു ജോര്‍ജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൗമ്യ ജോസ് കൃതജ്ഞതയും പറഞ്ഞു.

പഴയ കാലത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന നിരവധി ഉപകരണങ്ങള്‍, വ്യത്യസ്ത തരം സ്റ്റാമ്പുകള്‍, നാണയങ്ങള്‍, ഔഷധസസ്യങ്ങള്‍, വിത്തുകള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അലങ്കാര പക്ഷി, അലങ്കാര മത്സ്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, പ്രോ ലൈഫ് ബോധവല്‍ക്കരണ സ്റ്റാള്‍, മോട്ടോര്‍ വാഹന പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ്, പുസ്തക പ്രദര്‍ശനം, വില്‍പ്പന എന്നിവ ഏറെ ശ്രദ്ധേയമായി. ശാസ്ത്രാവബോധം വളര്‍ത്തുന്ന വിവിധ മോഡലുകളും, പരീക്ഷണങ്ങളും കാഴ്ചക്കാര്‍ക്ക് കൗതുകമായി. ആവേശമുണര്‍ത്തുന്ന ഗെയിം സോണും ഒരുക്കിയിരുന്നു. രക്ഷിതാക്കളുടെ സഹകരണത്തോടെ വിവിധ കൈത്തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാളുകളും പ്രവര്‍ത്തന സജ്ജമായിരുന്നു.

നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിങ് കോളേജ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, എച്ച് & സി പബ്ലിക്കേഷന്‍സ്, റോയല്‍ പെറ്റ്‌സ് പൈങ്ങോട്ടൂര്‍, ഫിന്‍സ ഓര്‍ഗാനിക്‌സ്, സഹറാസ് ബൗസ് തുടങ്ങിയവരുടെ സഹകരണത്തോടെയുള്ള വിവിധങ്ങളായ മികവാര്‍ന്ന പ്രദര്‍ശന വസ്തുക്കളും കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഏറെ ആസ്വാദകരമായിരുന്നു. സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ വലിയൊരു തിരക്ക് രാവിലെ മുതല്‍ തന്നെ അനുഭവപ്പെട്ടു. ധാരാളം കാര്യങ്ങളെ പറ്റി അറിയാനും മനസിലാക്കുവാനും എക്‌സ്ബിഷന്‍ ഉപയോഗപ്പെട്ടുവെന്ന് കാണികള്‍ വ്യക്തമാക്കി.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *