കേരളത്തിലെ കുട്ടികളോട് കുളങ്ങരയും മാധ്യമങ്ങളും മാപ്പു പറയണം

Kulangara and the media should apologize to the children of Kerala

Thamasoma News Desk

അധ്യാപകക്കൂട്ടം എന്ന ഫേയ്‌സ് ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഒരു ഡയറിക്കുറിപ്പാണ് ഇത്. ജി എല്‍ പി എസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി നോയല്‍ (4A) അവന്റെ സര്‍ഗാത്മക ഡയറിയില്‍ കുറിച്ചിട്ട വരികളാണിത്.

കേരളത്തിലെ മാ മാധ്യമങ്ങള്‍ ഇവിടെ ആവര്‍ത്തിച്ച് അടിച്ചേല്‍പ്പിക്കുന്ന ഒരു അധിക്ഷേപമുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന്. ലോകം മുഴുവന്‍ ചുറ്റി നടന്ന് അവിടെയുള്ള കാഴ്ചകളും വിശേഷങ്ങളും നമുക്കു വേണ്ടി പകര്‍ത്തിയ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും (Santhosh George Kulangara) ആവര്‍ത്തിച്ച് അധിക്ഷേപിക്കുന്നതും ഇതു തന്നെ. ഇവിടുത്തെ അധ്യാപകര്‍ക്ക് വിവരമില്ല എന്ന രീതിയില്‍ പോലും അധിക്ഷേപങ്ങള്‍ വരുന്നു.

സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും മാ മാധ്യമങ്ങളും കണ്ണുതുറന്നു കാണണം, ഇവിടുത്തെ കുട്ടികളുടെ അക്ഷരമെഴുതാനുള്ള ശേഷിയും സര്‍ഗാത്മകതയും. ബെന്ന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ പത്തുവരികളില്‍ സംഗ്രഹിച്ചെഴുതിയ നന്മ എന്ന പെണ്‍കുട്ടിയെക്കുറിച്ച് മാധ്യമങ്ങളെല്ലാം വാര്‍ത്ത ചെയ്തിരുന്നു. ഇപ്പോഴിതാ വടിവൊത്ത കൈയ്യക്ഷരത്തില്‍ നോയലും തന്റെ ഭാവനയ്ക്കു ചിറകു നല്‍കിയിരിക്കുന്നു.

ഇത് ഒന്നോ രണ്ടോ കുട്ടികളുടെ മാത്രം കാര്യമല്ല. എല്‍ പി ക്ലാസുകളില്‍ തന്നെ എഴുതാനും വായിക്കാനും കഴിയുന്നവരാണ് ഭൂരിഭാഗം കുട്ടികളും. അവരെപ്പോലും അപമാനിക്കുന്ന, അവഹേളിക്കുന്ന തരത്തിലാണ് വാര്‍ത്തകളും മറ്റും വരുന്നത്.

ഇന്ത്യയ്ക്കു വെളിയില്‍ ഏതു രാജ്യമെടുത്താലും ഇന്ത്യന്‍ ബുദ്ധിയും പ്രതിഭയും മുഖ്യസ്ഥാനത്തിരിക്കുന്നതു കാണാം. കേരളത്തിലെ നഴ്‌സുമാരാണ് ലോകത്തെല്ലായിടത്തും ഏറ്റവും മികച്ച സ്ഥാനമലങ്കരിക്കുന്നവര്‍. ഇവിടെ നിന്നും പഠിച്ചുപോയ മലയാളത്തിന്റെ സ്വന്തം നഴ്‌സുമാരാണ് അവര്‍. എന്നിട്ടും മലയാളികളുടെ, കേരളത്തിന്റെ നേട്ടം കാണാന്‍ മാത്രം കാഴ്ച വികസിച്ചിട്ടില്ലാത്തവരാണ് ഇവര്‍. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി 2007 മുതല്‍ അംഗീകരിച്ച കോഴ്‌സാണ് ഐബി പരീക്ഷ. എന്നിട്ടും യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്നവരെല്ലാം വിവരംകെട്ടവരാണെന്ന തരത്തിലാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അധിക്ഷേപിച്ചത്. ലോകമൊന്നു ചുറ്റിക്കറങ്ങി എന്നതു ശരി തന്നെ. പക്ഷേ, യാതൊരു വസ്തുകളും പരിശോധിക്കാതെ കേരളത്തെ അധിക്ഷേപിക്കാന്‍ കുളങ്ങരയ്‌ക്കെന്നല്ല ആര്‍ക്കും അവകാശമില്ല. വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശനങ്ങള്‍ സാധ്യവുമാണ്. അവനവന്റെ മാത്രം കാഴ്ചയിലൂടെയാവരുത് വിമര്‍ശനങ്ങള്‍. സന്തോഷ് ജോര്‍ജ്ജ് ലോകം കണ്ടത് അദ്ദേഹത്തിന്റെ കണ്ണിലൂടെയാണ്. അതാണ് ലോകത്തിന്റെ കാഴ്ചപ്പാട് എന്നു ധരിക്കുന്നതു വിഢിത്തമായിരിക്കും.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

One thought on “കേരളത്തിലെ കുട്ടികളോട് കുളങ്ങരയും മാധ്യമങ്ങളും മാപ്പു പറയണം

  1. നല്ല എഴുത്ത്… കറുപ്പ് മാത്രം കാണുന്നവരിൽ നിന്ന് വേറിട്ട്‌ നിൽക്കുന്ന താമസോമാ ❤

Leave a Reply

Your email address will not be published. Required fields are marked *