Jess Varkey Thuruthel
മാധ്യമങ്ങളേ, നിങ്ങള്‍ക്കറിയുമോ ആരാണ് സുഹൃത്ത് എന്ന്? വാര്‍ത്തകളിലൂടെ നിങ്ങള്‍ പ്രചരിപ്പിക്കുന്ന, മനുഷ്യ മനസുകളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ഒരു സംസ്‌കാരമുണ്ട്. ഇവിടെ നിങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതത്രയും അധമ സംസ്‌കാരമാണ്.
ഒരു സുഹൃത്ത് എന്നാല്‍ ഒരാളുടെ സന്തോഷത്തിനും ദു:ഖത്തിലും കൂടെയുണ്ടാകുന്നവന്‍/വള്‍ എന്നാണ് അര്‍ത്ഥം. ചതിച്ചു വീഴിക്കാനോ പറ്റിക്കാനോ കെണിയില്‍ പെടുത്താനോ ഒരു സുഹൃത്ത് ഒരിക്കലും പരിശ്രമിക്കില്ല.
അമ്മയുടെ ആണ്‍സുഹൃത്ത്, അച്ഛന്റെ പെണ്‍സുഹൃത്ത് എന്നെല്ലാം പറഞ്ഞ് നിങ്ങള്‍ ചില ബന്ധങ്ങളെയും വ്യക്തികളെയും വെളുപ്പിച്ചെടുക്കുന്നുണ്ട്. അമ്മയുടെ കാമുകന്‍ എന്നോ അച്ഛന്റെ കാമുകി എന്നോ പറഞ്ഞാല്‍ എന്താണിവിടെ പ്രശ്‌നം? അതുപോലെ തന്നെ മകളുടെ ആണ്‍സുഹൃത്തെന്നല്ല പറയേണ്ടത് മകളുടെ കാമുകന്‍ അഥവാ മകളെ പ്രണയിച്ചവന്‍. അയാള്‍ക്കൊപ്പമാണ് മകള്‍ ഇറങ്ങിപ്പുറപ്പെട്ടത്, അല്ലാതെ അതവളുടെ സുഹൃത്തല്ല.
ബോയ് ഫ്രണ്ട്, ഗേള്‍ഫ്രണ്ട് എന്നീ ഇംഗ്ലീഷ് വാക്കുകളുടെ വിവര്‍ത്തനമായിട്ടാണ് മലയാള മാധ്യമങ്ങള്‍ ആണ്‍സുഹൃത്തെന്നും പെണ്‍സുഹൃത്തെന്നും ഉപയോഗിക്കുന്നത്. ഇത് തികച്ചും തെറ്റായ ഒരു പ്രയോഗമാണ്.
കാമുകനെയും കാമുകിയെയും സുഹൃത്തെന്ന് വിളിക്കുന്നതിനെതിരെ സമൂഹത്തില്‍ നിന്നും പല വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്. എന്നിട്ടും മാറാത്തവരാണ് മാധ്യമങ്ങള്‍. ഇവര്‍ക്ക് എന്നെങ്കിലും മാറ്റമുണ്ടാകുമെന്നും പ്രതീക്ഷിക്കാനാവില്ല.
ഇവിടെ, മകളെയും കൊണ്ടു കടന്നുകളഞ്ഞയാള്‍ നല്ലൊരു കാമുകനുമല്ല എന്നുവേണം കരുതാന്‍. മരിക്കാന്‍ തക്ക സങ്കടത്തിലൂടെയാണ് ആ അച്ഛനും അമ്മയും കടന്നുപോയതെങ്കില്‍ അവര്‍ ആ മകളോട് പോകരുതെന്ന് എത്രയോ കെഞ്ചി പറഞ്ഞിരിക്കണം!
അച്ഛന്‍ ഉണ്ണികൃഷ്ണന്റെ പ്രായം 52 വയസാണ്. അമ്മ ബിന്ദുവിനാകട്ടെ 48 വയസും. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബം. ഒരേയൊരു മകള്‍. ആ അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കാമായിരുന്നു മകള്‍ക്ക്. അല്ലെങ്കില്‍, മാതാപിതാക്കള്‍ സമ്മതിക്കും വരെ കാത്തിരിക്കാമായിരുന്നു. ഇഷ്ടമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിച്ചാല്‍ വേറെ വഴികള്‍ നോക്കാമായിരുന്നു. മുന്നില്‍ കടല്‍പോലെ വഴികള്‍ കിടക്കുമ്പോള്‍, ആ മാതാപിതാക്കളെ സങ്കടത്തിലാഴ്ത്തി അവള്‍ ഇറങ്ങിപ്പോയി.
പ്രായപൂര്‍ത്തിയായ ഏതൊരു ആണിനും പെണ്ണിനും പരസ്പര സമ്മതത്തോടെ ഒരുമിച്ചു താമസിക്കാന്‍ അനുവാദമുള്ളൊരു നാടാണിത്. മക്കളുടെ ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കേണ്ട ആവശ്യം മാതാപിതാക്കള്‍ക്കുമില്ല. അവര്‍ക്ക് സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. മകളെ അവര്‍ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചിരുന്നെങ്കില്‍ ഒരിക്കലുമവര്‍ മരണം തെരഞ്ഞെടുക്കില്ലായിരുന്നു.
തെറ്റായ ദിശയിലേക്കു മാതാപിതാക്കള്‍ നടന്നു പോയി. പക്ഷേ, അത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ ചില മര്യാദകളുണ്ട്. അതു പാലിച്ചേ തീരൂ. പക്ഷേ, മാധ്യമങ്ങള്‍ക്ക് എന്നെങ്കിലും അതു ബോധ്യമാകുമോ? സംശയമാണ്.
…………………………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
………………………………………………………………………………….
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :