സ്‌പോര്‍ട്‌സ് കരാട്ടെ പരിശീലന കേന്ദ്രം പുതുപ്പാടിയില്‍ ആരംഭിച്ചു

Thamasoma News Desk

സ്‌പോര്‍ട്‌സ് കരാട്ടെ (Sports Karate) പരിശീലന കേന്ദ്രം കോതമംഗലം പുതുപ്പാടിയില്‍ ആരംഭിച്ചു. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ അംഗീകാരത്തോടെ അലന്‍ തിലക് കരാട്ടെ സ്‌കൂള്‍ ഇന്റര്‍നാഷണലില്‍ അംഗത്വമെടുത്ത് കേരളത്തില്‍ പരിശീലനം നടത്തി വരുന്ന ജപ്പാന്‍ കരാട്ടെ സെന്ററിന്റെ 65-മത് ശാഖയാണ് കോതമംഗലം പുതുപ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഇന്നത്തെ സമൂഹം നേരിടുന്ന സങ്കീര്‍ണങ്ങളായ വിവിധ പ്രശ്‌നങ്ങളെ സധൈര്യം, തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടുവാന്‍ കരാട്ടെ പോലുള്ള ആയോധന കായിക പരിശീലന കേന്ദ്രങ്ങള്‍ സഹായകരമാകുമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ കോതമംഗലം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ ടോമി വ്യക്തമാക്കി. വാര്‍ഡ് കൗണ്‍സിലര്‍ ഷമീര്‍ പനയ്ക്കന്‍ അധ്യക്ഷത വഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.

സി.ഐ.എസ്.സി.ഇ ദേശീയ മത്സരം, സി.ബി.എസ്.ഇയുടെ സെന്‍ട്രല്‍ കേരള സഹോദയ, കേരള സ്റ്റേറ്റ് സ്‌കൂള്‍ ഗെയിംസ് റവന്യു ജില്ലാ ചാമ്പ്യന്‍ഷിപ്പ് എന്നിവകളിലെ കരാട്ടെ മത്സരങ്ങളില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ താരങ്ങളെ കോതമംഗലം മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ.വി തോമസ് ഉപഹാരം നല്‍കി ആദരിച്ചു. എറണാകുളം ജില്ലാ കരാട്ടെ- ദൊ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയും, ജില്ലാ റഫറി കമ്മീഷന്‍ ചെയര്‍മാനുമായ റെനി പോള്‍, ആന്‍ മരിയ ഷാജന്‍, ഗൗരി ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണ സമിതി അംഗവും,കേരള കരാട്ടെ അസോസിയേഷന്‍ ടൂര്‍ണമെന്റ് ഡയറക്ടറുമായ ജോയി പോള്‍ സ്വാഗതവും ബ്രാഞ്ചിന്റെ പരിശീലകയും, എറണാകുളം ജില്ലാ കരാട്ടെ-ദൊ അസോസിയേഷന്‍ ഭരണസമിതി അംഗവുമായ ജയ സതീഷ് കൃതജ്ഞതയും പറഞ്ഞു.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *