ഊന്നുകല്‍ സഹകരണബാങ്കിന്റെ ഓണോത്സവം – 2024

Thamasoma News Desk

ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണോത്സവം – 2024 ബാങ്ക് ഓഡിറ്റോറിയത്തില്‍ ആകര്‍ഷകമായ പൂക്കളമിട്ട് ആരംഭിച്ചു (Onam 2024). തുടര്‍ന്ന് പഞ്ചഗുസ്തി മത്സരം ഉള്‍പ്പെടെയുള്ള വിവിധങ്ങളായ കായിക മത്സരങ്ങള്‍ നടത്തി. വടംവലിയോടെ അവസാനിച്ചു. ഓണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടെ, സാഹോദര്യ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ, ഒത്തുചേരലിന്റേതുമായ ഒന്നാണെന്നും അതാണ് ഓണത്തിന്റെ സന്ദേശം എന്ന് ഉദ്‌ബോധിപ്പിച്ച് കൊണ്ട് ബാങ്ക് പ്രസിഡന്റ് എം.എസ് പൗലോസ് ഉദ്ഘാടനം നിര്‍വഹിച്ചു.

‘നമ്മുടെ ബാങ്കില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടത്തി വരുന്ന കലാ-കായിക വേദിയുടെ ഭാഗമായുള്ള കരാട്ടെ ക്ലബ്ബിലെ കുട്ടികള്‍ വളരെ മനോഹരമായ ഒരു ഓണപൂക്കളം നമുക്കായി ഒരുക്കുകയുണ്ടായി. അത് അങ്ങേയറ്റം പ്രശംസനിയമര്‍ഹിക്കുന്ന ഒന്നാണ്. കരാട്ടെ ക്ലബ്ബിലെ പരിശീലകരെയും, അവിടുത്തെ ഓരോ കുട്ടികളെയും, അവര്‍ക്ക് പ്രോത്സാഹനം കൊടുത്ത മാതാപിതാക്കളെയും പ്രത്യേകം അനുമോദിക്കുന്നു’ എം എസ് പൗലോസ് പറഞ്ഞു.

ഓണോത്സവത്തിന് വൈസ് പ്രസിഡന്റ് തോമസ് പോള്‍ അധ്യക്ഷത വഹിച്ചു. മത്സരങ്ങള്‍ക്ക് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോയി പോള്‍ നേതൃത്വം നല്‍കി. ഭരണ സമിതി അംഗങ്ങളായ അഭിലാഷ് കെ.ഡി, ഹൈദ്രോസ് പി എം, ജോസഫ് ജോര്‍ജ്, വി.സി മാത്തച്ചന്‍, ലിസി ജോയി, സോണിയ കിഷോര്‍, ബിന്ദു ജോബി, സെക്രട്ടറി കെ കെ ബിനോയി എന്നിവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പ്രസിഡന്റ് എം എസ് പൗലോസ് വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *