മാലിന്യം സര്‍വ്വത്ര: ഇത് പഞ്ചായത്തിന്റെ പിടിപ്പുകേട്

Jess Varkey Thuruthel ഈ ദൃശ്യം കരിമണല്‍ പാലത്തില്‍ നിന്നുള്ളതാണ്. അതായത് കോതമംഗലം-നേര്യമംഗലം ഭാഗത്തു നിന്നും കട്ടപ്പനയ്ക്കും മൂന്നാറിനും പോകുന്ന റോഡിലെ അവസ്ഥയാണിത്. ഇത് ഒരു തോടിന്റെ മാത്രം അവസ്ഥയല്ല. കാട്ടിലും തോടുകളിലും റോഡരികിലുമെല്ലാം മാലിന്യം തള്ളുകയാണ് (Waste dumping). ഉത്തരവാദിത്വമില്ലാത്ത മനുഷ്യരും നിയമം നടപ്പാക്കാന്‍ താല്‍പര്യമില്ലാത്ത പഞ്ചായത്തും ചേര്‍ന്ന് പ്രകൃതിയെ നശിപ്പിക്കുന്ന കാഴ്ച. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ ശിക്ഷിക്കാന്‍ ഇവിടെ നിയമമുണ്ട്. പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണിത്. മാലിന്യം തള്ളുന്നവരെക്കുറിച്ച് കൃത്യമായ…

Read More

‘കുട്ടികളുടെ നേത്ര, ദന്ത സംരക്ഷണം അനിവാര്യം’: റവ.ഫാ.ജോര്‍ജ് കുരിശുംമൂട്ടില്‍

Thamasoma News Desk മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം മൂലം കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യം അപകടത്തിലാണ്. ദന്തശുചിത്വമില്ലായ്മ പല്ലുകളുടെ ആരോഗ്യത്തെയും തകരാറിലാക്കിയിരിക്കുന്നു (Eyes and dental problems in children). കളികളിലോ വിനോദങ്ങളിലോ ഏര്‍പ്പെടാന്‍ ഇന്ന് കുട്ടികള്‍ക്കു സമയം കിട്ടുന്നില്ല. അതുപോലെ തന്നെയാണ് വ്യക്തിസുചിത്വത്തിനും. കുട്ടികളുടെ സമയത്തില്‍ ഏറിയ പങ്കും അപഹരിക്കുന്നത് മൊബൈല്‍ ഫോണുകളാണ്. അതിനാല്‍ പല്ലുകളുടേയും കണ്ണുകളുടെയും സംരക്ഷണത്തിന് കുട്ടികള്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കിയേ തീരൂ. അല്ലാത്ത പക്ഷം ചെറുപ്രായത്തില്‍ തന്നെ ദന്ത, നേത്ര രോഗങ്ങള്‍…

Read More

‘അക്രമങ്ങളെ പ്രതിരോധിക്കാന്‍ ആയോധനകലകള്‍ അത്യാവശ്യം’

Thamasoma News Desk ‘സമൂഹത്തില്‍ സ്ത്രീകളും കുട്ടികലും നിരന്തരം അക്രമങ്ങള്‍ക്ക് ഇരയാവുകയാണ്. ഇതിനു തടയിടാനായി കരാട്ടെ പോലുള്ള ആയോധനകലകള്‍ (martial arts) വളരെ സഹായകമാണ്. അഭ്യാസമുറകള്‍ പരിശീലിച്ചവര്‍ക്ക് അതിക്രമങ്ങളെ വളരെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയും,’ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് സിദ്ധീഖ് കെ.പി പറഞ്ഞു. കനേഡിയന്‍ സെന്‍ട്രല്‍ സ്‌കൂള്‍, കാരക്കുന്നത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ കരാട്ടെ പരിശീലിക്കുന്ന കായിക താരങ്ങളുടെ കളര്‍ ബെല്‍റ്റ് അവാര്‍ഡ് ദാനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും…

Read More

‘ആയിരം വിദ്യകള്‍ പഠിച്ചവരെയല്ല, ഒരു വിദ്യ ആയിരം പ്രാവശ്യം അഭ്യസിച്ചവരെ ഭയക്കണം’

Thamasoma News Desk ‘ആയിരം വിദ്യകള്‍ അഭ്യസിച്ചവരെ നേരിടാന്‍ എനിക്കു ഭയമില്ല. പക്ഷേ, ഒരു വിദ്യ ആയിരം പ്രാവശ്യം അഭ്യസിച്ചവരെ നേരിടാന്‍ എനിക്കു ഭയമാണ്,’ മലയിന്‍കീഴ് ക്രിസ്തുജ്യോതി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കരാട്ടെ (karate) പരിശീലിക്കുന്ന കുട്ടികള്‍ക്കുള്ള കളര്‍ ബെല്‍റ്റ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റ് വിതരണവും ചെയ്തു സംസാരിക്കവെ വൈസ് പ്രിന്‍സിപ്പള്‍ റവ. ഫാ. ജെയിംസ് മുണ്ടോലിക്കല്‍ പറഞ്ഞു. വിശ്വപ്രസിദ്ധനായ അഭ്യാസിയായ ബ്രൂസ്ലിയോട് താങ്കള്‍ എന്തിനെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയായിരുന്നു ഇത്. ഇതേ വാക്കുകള്‍ തന്നെയാണ്…

Read More

‘കാലിടറാത്ത കൗമാരം’ സെമിനാര്‍ സംഘടിപ്പിച്ചു

Thamasoma News Desk ‘വളര്‍ന്നു വരുന്ന കുട്ടികള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് പ്രതിസന്ധികളെ അവര്‍ ആത്മവിശ്വാസത്തോടെ നേരിടണം. അത്തരം ഒരു തലമുറയ്ക്ക് രൂപം നല്‍കേണ്ടത് മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്,’ കോതമംഗലം റോട്ടറി ഭവനില്‍ (Karate Club), ‘കാലിടറാത്ത കൗമാരം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ, കോതമംഗലം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടര്‍ സി.പി ബഷീര്‍. ജപ്പാന്‍ കരാട്ടെ സെന്ററിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി കരാട്ടെ ക്ലബ്ബുമായി സഹകരിച്ച് കരാട്ടെ പരിശീലിക്കുന്ന കുട്ടികള്‍ക്കായി കോതമംഗലം റോട്ടറി ഭവനില്‍…

Read More

വഴിയില്‍ക്കിടന്നു കിട്ടിയ 8 ലക്ഷം രൂപ തിരികെ നല്‍കി സുബിന്‍

Thamasoma News Desk പൂത്തോള്‍ ശങ്കരയ്യറോഡിലുള്ള കളത്തില്‍ വീട്ടില്‍ സുബിന് കടകള്‍തോറും മിനറല്‍ വാട്ടര്‍ വിതരണം ചെയ്യുകയാണ് ജോലി. പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരും വഴിയാണ് അച്യൂതമേനോന്‍ പാര്‍ക്കിനു മുന്‍വശത്തായ റോഡില്‍ ഒരു ബാഗ് കിടക്കുന്നത് കണ്ടത്. ആരുടെയെങ്കിലും കൈയില്‍ നിന്നും വീണുപോയതാകാം എന്നു കരുതി ബാഗ് എടുത്ത് തുറന്ന് പരിശോധിക്കുകയും ചെയ്തു. ബാഗ് തുറന്നപ്പോള്‍ കണ്ടത് നിറയെ നോട്ടിന്റെ കെട്ടുകള്‍. ഉടന്‍തന്നെ സുബിന്‍ തന്റെ സുഹൃത്തിനെ വിവരമറിയിച്ച് വേഗം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് (Thrissur west…

Read More

സ്‌പോര്‍ട്‌സ് കരാട്ടെ പരിശീലന കേന്ദ്രം പുതുപ്പാടിയില്‍ ആരംഭിച്ചു

Thamasoma News Desk സ്‌പോര്‍ട്‌സ് കരാട്ടെ (Sports Karate) പരിശീലന കേന്ദ്രം കോതമംഗലം പുതുപ്പാടിയില്‍ ആരംഭിച്ചു. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ അംഗീകാരത്തോടെ അലന്‍ തിലക് കരാട്ടെ സ്‌കൂള്‍ ഇന്റര്‍നാഷണലില്‍ അംഗത്വമെടുത്ത് കേരളത്തില്‍ പരിശീലനം നടത്തി വരുന്ന ജപ്പാന്‍ കരാട്ടെ സെന്ററിന്റെ 65-മത് ശാഖയാണ് കോതമംഗലം പുതുപ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്നത്തെ സമൂഹം നേരിടുന്ന സങ്കീര്‍ണങ്ങളായ വിവിധ പ്രശ്‌നങ്ങളെ സധൈര്യം, തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടുവാന്‍ കരാട്ടെ പോലുള്ള ആയോധന കായിക പരിശീലന…

Read More

ഊന്നുകല്‍ സഹകരണബാങ്കിന്റെ ഓണോത്സവം – 2024

Thamasoma News Desk ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണോത്സവം – 2024 ബാങ്ക് ഓഡിറ്റോറിയത്തില്‍ ആകര്‍ഷകമായ പൂക്കളമിട്ട് ആരംഭിച്ചു (Onam 2024). തുടര്‍ന്ന് പഞ്ചഗുസ്തി മത്സരം ഉള്‍പ്പെടെയുള്ള വിവിധങ്ങളായ കായിക മത്സരങ്ങള്‍ നടത്തി. വടംവലിയോടെ അവസാനിച്ചു. ഓണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടെ, സാഹോദര്യ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ, ഒത്തുചേരലിന്റേതുമായ ഒന്നാണെന്നും അതാണ് ഓണത്തിന്റെ സന്ദേശം എന്ന് ഉദ്‌ബോധിപ്പിച്ച് കൊണ്ട് ബാങ്ക് പ്രസിഡന്റ് എം.എസ് പൗലോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ‘നമ്മുടെ ബാങ്കില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടത്തി…

Read More

പുഷ്പഗിരി ആശുപത്രിയുടെ വിശദീകരണം തള്ളി യു എന്‍ എ

Thamasoma News Desk നീണ്ട 9 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച്, വിദേശത്തു ജോലി ചെയ്യാന്‍ പോകുന്ന ഒരു നഴ്‌സിന് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി (Pushpagiri Hospital) നല്‍കി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വിവാദമായിരിക്കുകയാണ്. തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെന്നത് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുകയാണ് പുഷ്പഗിരി. എന്നു മാത്രവുമല്ല, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ആശുപത്രിയുടെ പരസ്യത്തിനുള്ള വേദി കൂടിയാക്കി മാറ്റിയിരിക്കുന്നു. സേവനപരിചയത്തിന് ചട്ടപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് തങ്ങള്‍ നല്‍കിയതെന്നും സോഷ്യല്‍ മീഡിയ അതിനെ അപകീര്‍ത്തികരമായ രീതിയില്‍ ഉപയോഗിക്കുകയാണെന്നുമാണ് പുഷ്പഗിരി ആശുപത്രിയുടെ…

Read More

ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം സ്‌കൂളുകള്‍ക്ക് മികച്ച നേട്ടം

Thamasoma News Desk ഓള്‍ ഇന്ത്യ മോസസ് മെമ്മോറിയല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലത്തെ സ്‌കൂളുകള്‍ മികച്ച നേട്ടം കൈവരിച്ചു. ആയോധന കലയിലെ ആചാര്യനും, ആള്‍ ഇന്ത്യ കരാട്ടെ ഫെഡറേഷന്‍ ചെയര്‍മാനുമായി ഒരു പതിറ്റാണ്ട് കാലത്തോളം ഇന്‍ഡ്യന്‍ കരാട്ടെയില്‍ വിരാചിച്ച ഗ്രാന്‍ഡ് മാസ്റ്റര്‍ ദായി സെന്‍സായി ഡോ. മോസസ് തിലകിന്റെ ഇരുപതാമത് ഓള്‍ ഇന്ത്യ മോസസ് മെമ്മോറിയല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് (All India Moses Tilak Memorial Karate Championship) കോതമംഗലം സ്‌കൂളുകള്‍ മികച്ച നേട്ടം കൈവരിച്ചത്. കോയമ്പത്തൂര്‍…

Read More