നിമിഷ സജയനെതിരെ സൈബര്‍ ആക്രമണം: ഇന്‍സ്റ്റ കമന്റ്‌സിനു നിയന്ത്രണം

Thamasoma News Desk അതിരൂക്ഷമായ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം കമന്റ് ബോക്‌സിന് നിയന്ത്രണം ഏര്‍പ്പെടുത്തി നിമിഷ സജയന്‍ (Nimisha Sajayan). തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്ന് നടിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയില്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ഒരു പ്രതിഷേധ പരിപാടിയില്‍, ‘ഞങ്ങള്‍ തൃശൂര്‍ പോലും നല്‍കിയില്ല, പിന്നെയല്ലേ ഇന്ത്യ’ എന്ന് നിമിഷ സജയന്‍ പറഞ്ഞിരുന്നു. നിമിഷയെ ആക്രമിക്കാനായി ഈ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍…

Read More

നാലു കെട്ടി എന്നു കേട്ടതും സദാചാരഭ്രാന്തന്മാര്‍ വാളെടുത്തു

തലക്കെട്ടില്‍ ആവശ്യത്തിലധികം മസാല ചേര്‍ത്തു പിടിപ്പിച്ചാല്‍ സദാചാരഭ്രാന്തന്മാര്‍ ഉറഞ്ഞുതുള്ളി സൈറ്റിലേക്കൊരു തള്ളിക്കയറ്റമുണ്ടാകുമെന്നും അതിലൂടെ പത്തു കാശു നേടാനാകുമെന്നും കരുതുന്നവരാണ് നിലവാരമില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ചില വാര്‍ത്തകളില്‍ തലക്കെട്ടില്‍ പറഞ്ഞ ഒരു കാര്യം പോലും അവര്‍ സൈറ്റിലെ വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ടാവില്ല. ഇത്തരത്തില്‍, മസാല ചേര്‍ത്തു തലക്കെട്ടുകളും വാര്‍ത്തകളും നിര്‍മ്മിക്കുന്ന, എത്തിക്‌സ് ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ മൂലം എത്രയോ പേരുടെ അഭിമാനമാണ് തെരുവില്‍ വലിച്ചു കീറപ്പെട്ടിട്ടുള്ളത്. എം80 മൂസയിലൂടെ മലയാളി മനസില്‍ ഇടം നേടിയ വിനോദ് കോവൂരും സദാചാര ഭ്രാന്തന്മാരുടെ…

Read More

ലോര്‍ഡ് ശിവന് ആരുടേയും സംരക്ഷണം ആവശ്യമില്ല; ഡല്‍ഹി ഹൈക്കോടതി

Thamasoma News Desk യമുനാ നദീതീരത്ത് അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ലോര്‍ഡ് ശിവനെ (Lord Shiva) കക്ഷിയാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ലോര്‍ഡ് ശിവന് ആരുടേയും സംരക്ഷണം ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. യമുനാ നദിയുടെ അടിത്തട്ടിലെയും സമതലങ്ങളിലെയും എല്ലാ കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും നീക്കം ചെയ്താല്‍ ശിവന്‍ കൂടുതല്‍ സന്തോഷവാനായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. നദീതീരത്തിനു സമീപമുള്ള ഗീതാ കോളനിയില്‍ സ്ഥിതി ചെയ്യുന്ന പ്രാചീന ശിവമന്ദിരം പൊളിക്കുന്നതിനുള്ള ഉത്തരവ് റദ്ദാക്കാന്‍ സാധിക്കില്ലെന്നും…

Read More

യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള വഴികളുമായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍

Thamasoma News Desk പ്രായമായവര്‍ക്ക് നാമജപത്തിനുള്ള സ്ഥലം മാത്രമല്ല ക്ഷേത്രങ്ങളെന്നും ഇവിടേക്ക് യുവാക്കള്‍ കൂടി ധാരാളമായി എത്തണമെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. യുവാക്കളെ കൂടുതലായി ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാനായി ലൈബ്രറികള്‍ (Temple library) കൂടി സ്ഥാപിക്കണമെന്നാണ് സോമനാഥിന്റെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ മാറ്റിമറിക്കുന്ന ഇടമായി ക്ഷേത്രങ്ങള്‍ മാറണമെന്നാണ് സോമനാഥ് അഭിപ്രായപ്പെട്ടത്. അതിനായി രാജ്യമെമ്പാടുമുള്ള ക്ഷേത്ര ഭരണാധികാരികളോട് അദ്ദേഹമൊരു നിര്‍ദ്ദേശവും വച്ചു, ക്ഷേത്രങ്ങളില്‍…

Read More

ഡോക്ടറാവാന്‍ കൊതിച്ചവളുടെ ദേഹം ഒടുവില്‍ ഡോക്ടര്‍മാര്‍ക്കു പഠിക്കാനായി…

Thamasoma News Desk അവള്‍ ആഗ്രഹിച്ചത് ഒരു ഡോക്ടര്‍ ആവാനായിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ ആ 16 കാരി നേടിയത് 99.70% മാര്‍ക്കുമായിരുന്നു. പക്ഷേ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഡോക്ടര്‍ ആകാന്‍ കൊതിച്ച മകളുടെ ചേതനയറ്റ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനായി വിട്ടുനല്‍കി അവളുടെ അച്ഛന്‍ (brain haemorrhage). ഗുജറാത്ത് സ്വദേശിയായ ഹീര്‍ ഖേട്ടിയയുടെ പത്താം ക്ലാസ് റിസല്‍ട്ട് വന്നത് മെയ് 11 ന് ആയിരുന്നു. അതിനും ഒരു മാസം മുമ്പേ തന്നെ, മസ്തിഷ്‌ക രക്തസ്രാവം മൂലം…

Read More

മുസ്ലീം വിരുദ്ധ പരാമര്‍ശം, ഇടഞ്ഞ് ന്യൂനപക്ഷ മോര്‍ച്ച, പുറത്താക്കി ബി ജെ പി

Thamasoma News Desk ഭാരതീയ ജനതാപാര്‍ട്ടി എന്ന ബി ജെ പി യുടെ തകര്‍ച്ചയ്ക്കു വഴിവയ്ക്കുന്നത് മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള എതിര്‍പ്പുകൊണ്ടാവില്ല, മറിച്ച് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകൊണ്ടാവും അത്. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിനിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയത് ബിക്കാനീര്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച (BJP Minority Morcha) ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഘാനിയാണ്. എന്നാല്‍, വര്‍ഗ്ഗീയ പാരാമര്‍ശം തിരുത്തുന്നതിനു പകരം ഘാനിയെ പുറത്താക്കിയാണ് ബി ജെ പി ആ പ്രശ്‌നം…

Read More

മോദി സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മ

Thamasoma News Desk കേരളത്തിലെ യുവജനങ്ങള്‍ നാടുവിട്ടു പോകുന്നുവെന്നു വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സൗകര്യപൂര്‍വ്വം മറന്നൊരു കാര്യമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ് എന്നതാണത് (Unemployment in India). ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. വിദ്യാഭ്യാസപരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യത്തിനു തോഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ തീരുമാനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതും ഇതുതന്നെ ആയിരിക്കും. അതോടൊപ്പം തന്നെ പണപ്പെരുപ്പവും…

Read More

സിവില്‍ സര്‍വ്വീസ്: ശ്രമിച്ചത് 12 തവണ, പക്ഷേ….

Thamasoma News Desk സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ (Civil Service Exam) മിന്നും വിജയം കാഴ്ചവച്ചവര്‍ക്കു പിന്നാലെ മാധ്യമക്കണ്ണുകള്‍ പായുമ്പോള്‍, കാണാതെ പോകുന്ന ചില സത്യങ്ങളുണ്ട്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന സത്യം. ഇവിടെയിതാ, 12 തവണ പരീക്ഷ എഴുതി, ഏഴു തവണ മെയിന്‍ പരീക്ഷ പാസായി, അഞ്ചുതവണ അഭിമുഖത്തിലും പങ്കെടുത്തു, പക്ഷേ, സിവില്‍ സര്‍വ്വീസ് താണ്ടാനാവാത്ത കടമ്പയായി ഒരു ഉദ്യോഗാര്‍ത്ഥി. സ്ഥിരോത്സാഹവും തോല്‍ക്കാത്ത മനസുമായി 12 തവണ പരിശ്രമിച്ച കുനാല്‍ ആര്‍ വിരുല്‍ക്കര്‍ ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍…

Read More

അപ്പോള്‍, കുട്ടികള്‍ പ്രണയിക്കുന്നതാണോ സഭയുടെ പ്രശ്നം?

Thamasoma News Desk ലവ് ജിഹാദ് ഇന്നും കേരള സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നും നിരവധി കുട്ടികള്‍ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ജിന്‍സ് കാരക്കാട്ട്. വ്യാജ പ്രണയങ്ങളില്‍ പെട്ടുപോകുന്ന യുവതയ്ക്ക് ബോധവത്കരണം നല്‍കാനാണ് കേരള ടുഡെ (Kerala Today) സിനിമ അവരെ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് വിവാദ സിനിമ ആയതുകൊണ്ടല്ല ഇവരെ കാണിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മതപഠനത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ ഈ സിനിമ കാണിച്ചു കൊടുത്തതെന്നാണ് ഇടുക്കി രൂപതയുടെ വിശദീകരണം. സിനിമയെ…

Read More

പൂയംകുട്ടി വനത്തിനുള്ളില്‍ കാണാതായ യുവാവിനെ കണ്ടെത്തി

Thamasoma News Desk പൂയംകുട്ടി വെള്ളാരംകുത്ത് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ നിന്നും വനത്തിനുള്ളിലേക്ക് ഓടിപ്പോയി കാണാതായ യുവാവിനെ കണ്ടെത്തി (Pooyamkutty). വെള്ളാരംകുത്ത് ആടുകാണിയില്‍ സന്തോഷ്, ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചുമണിയോടെ വനത്തിനുള്ളിലേക്ക് ഓടിപ്പോകുകയായിരുന്നു. വെട്ടിയിട്ട ഈറ്റ കയറ്റാനായി എത്തിയ ലോറിയിലെ ജീവനക്കാരാണ് ഈറ്റകള്‍ക്കിടയില്‍ പതുങ്ങിയ നിലയില്‍ സന്തോഷിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 9 മണിയോടു കൂടിയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ലോറി ജീവനക്കാരെ കണ്ടതും ഈറ്റകള്‍ക്കിടയിലേക്കു കൂടുതല്‍ പതുങ്ങിയ ഇദ്ദേഹം ഉടനടി ബോധരഹിതനായി വീഴുകയായിരുന്നു. തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍…

Read More