നീണ്ടപാറയിലെ ആനപ്രശ്‌നം: ജനജാഗ്രത സമിതി യോഗം നാളെ

Thamasoma News Desk

നേര്യമംഗലം നീണ്ടപാറയിലെ കാട്ടാന പ്രശ്‌നം പരിഹരിക്കുന്നതിനായി തൂക്കു കമ്പിവേലി സ്ഥാപിക്കുന്നതു സംബന്ധിച്ച ജനജനജാഗ്രത സമിതി യോഗം നാളെ (25th Sept 2024) മൂന്നുമണിക്ക് നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ (Forest range office) ചേരുവാന്‍ തീരുമാനിച്ചു. കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെയുള്ള 5 കിലോമീറ്റര്‍ ദൂരത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനാണ് തീരുമാനമായത്. ഇതിന്റെ ഭാഗമായി ലൈന്‍ ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ജനങ്ങളുടെ സമ്മതം തേടുന്നതിനുള്ള മീറ്റിംഗ് ആണിത്. നേര്യമംഗലം റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, ബന്ധപ്പെട്ട വാര്‍ഡ് മെംബര്‍മാര്‍ എന്നിവരാണ് പ്രധാനമായും മീറ്റിംഗില്‍ ഉണ്ടായിരിക്കുക.

നബാര്‍ഡിന്റെ സഹായത്തോടെ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങളാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. സോളാര്‍ കമ്പി വേലി പോകുന്ന വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്താല്‍ കമ്പി വേലി സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ആരംഭിക്കും. പുഴവരമ്പുവഴി മൂന്നു മീറ്റര്‍ വീതിയിലാണ് സ്ഥലം ക്ലിയര്‍ ചെയ്യേണ്ടത്. ഇക്കാര്യങ്ങള്‍ കൃഷിയിടത്തിന്റെ ഉടമസ്ഥരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിക്കുന്നതിനുള്ള യോഗമാണ് നാളെ നടക്കുന്നത്.

കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് നീണ്ടപാറ ഭാഗം. ദ്രുതകര്‍മ്മസേന ഉദ്യോഗസ്ഥര്‍ സ്ഥിരമായി കാവലിരുന്നിട്ടും ഫലപ്രദമായി ആനയെ അകറ്റി നിറുത്താന്‍ സാധിക്കാറില്ല. വഴി സൗകര്യമില്ലാത്തത് വലിയ തിരിച്ചടിയാണ്.

നീണ്ടപാറ മേഖലയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കാനും ജനജീവിതം ദു:സ്സഹമാക്കാനും തുടങ്ങിയത് 2019 മുതലാണ്. അതിനു ശേഷം വളരെ വലിയ പ്രക്ഷോഭങ്ങളാണ് നാട്ടുകാര്‍ നടത്തി വന്നത്. കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ വന്‍ റാലിയും നടത്തിയിരുന്നു. നഗരംപാറ, നേര്യമംഗലം റേഞ്ച് ഓഫീസുകള്‍ക്കു മുന്നിലായി നിരവധി ധര്‍ണ്ണകളും നടത്തിയിരുന്നു.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *