Thamasoma News Desk
കേരളോത്സവം 2024 (keralolsavam 2024), വിവിധ കലാകായിക മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങിലാണ് ട്രോഫികള്‍ കൈമാറിയത്. ട്രോഫിയോടൊപ്പം ബ്ലോക്ക് തലത്തിലേക്കു മത്സരിക്കുന്ന ടീമുകള്‍ക്കുള്ള ജേഴ്‌സിയുടെ പ്രകാശനവും വിതരണവും നിര്‍വ്വഹിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക്, കവളങ്ങാട് ഗ്രാമ പഞ്ചായത്തില്‍ വച്ചായിരുന്നു ചടങ്ങ്. പ്രസിഡന്റ് സിബി മാത്യു, വൈസ് പ്രസിഡന്റ് ലിസി ജോളി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സംസ്ഥാന യുവജന ബോര്‍ഡും കവളങ്ങാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം 2024 ന് തുടക്കം കുറിച്ചത് നവംബര്‍ 24നാണ്. വോളിബോള്‍, ഷട്ടില്‍, ഫുട്ബോള്‍, ക്രിക്കറ്റ്, കലാമത്സരങ്ങള്‍ എന്നിവയായിരുന്നു മത്സരയിനങ്ങള്‍. ഡിസംബര്‍ ഒന്നുവരെ നീണ്ടുനിന്ന ഈ യുവജന ആഘോഷത്തില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്.
എട്ടു ടീമുകളാണ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തത്. വാശിയേറിയ ഈ മത്സരത്തില്‍ ചെമ്പന്‍കുഴി ടീം ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. നേര്യമംഗലം ടീം റണ്ണേഴ്സ് അപ്പ് ആയി. എട്ടു ടീമുകള്‍ തന്നെയാണ് ഫുട്ബോള്‍ മത്സരത്തിലും മാറ്റുരച്ചത്. ഈ മത്സരത്തില്‍ CLUB 44 നെല്ലിമറ്റം ജേതാക്കളായപ്പോള്‍ ഇവരുടെ തന്നെ ബി ടീം റണ്ണേഴ്സ് അപ്പ് ആയി.
കേരളോത്സവത്തിന്റെ രണ്ടാം ദിവസം നടന്ന ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയ 8 ടീമുകളില്‍ വില്ലാഞ്ചിറ ടീം ഒന്നാം സ്ഥാനം നേടിയപ്പോള്‍ നേര്യമംഗലം ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരളോത്സവത്തിന്റെ ഉത്ഘാടന ദിവസത്തിലാണ് വോളിബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. എട്ടു ടീമുകള്‍ മാറ്റുരച്ച ഈ മത്സരത്തില്‍ മത്സരത്തില്‍ ക്ലബ് 44 നെല്ലിമറ്റം വിജയികളായി. ചെമ്പന്‍കുഴി ടീമാണ് റണ്ണേഴ്സ് അപ്പ് കിരീടം നേടിയത്.
…………………………………………………………………………
For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975