Thamasoma News Desk
ചുവടു പിഴയ്ക്കാതെ, താളം മാറാതെ തിരുവല്ല YMCA വികാസ് സ്‌കൂളിലെ ഭിന്നശേഷി കുട്ടികള്‍. Santa Harmony 2024 ന്റെ ഭാഗമായി സ്‌കൂളിലെ 2500 കുട്ടികളാണ് ക്രിസ്മസ് പാപ്പാമാരായി നഗരഹൃദയത്തില്‍ ചേക്കേറിയത്. 2500 ലേറെ കുട്ടികള്‍ അണിനിരന്നിട്ടും അവരിലാരുടേയും ചുവടുകള്‍ പിഴച്ചില്ല, താളം തെറ്റിയില്ല, ആര്‍ക്കും യാതൊരു പിഴവും സംഭവിച്ചില്ല. അതു തന്നെയായിരുന്നു ഈ പരിപാടിയുടെ മനോഹാരിതയും ചാരുതയും. പിജെ കുര്യന്‍, ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ നിരവധി പേര്‍ അവിടെ സന്നിഹിതരായിരുന്നുവെങ്കിലും കാണികളുടെ മനം നിറച്ചത് YMCA VIKAS സ്‌കൂളിലെ കുട്ടികളാണ്.
പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, ബിലിവേഴ്സ് മെഡിക്കല്‍ കോളേജ്, ജോയ് ആലുക്കാസ് തുടങ്ങിയവര്‍ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
…………………………………………………………………………
For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975