അപ്പോള്‍, കുട്ടികള്‍ പ്രണയിക്കുന്നതാണോ സഭയുടെ പ്രശ്നം?

Thamasoma News Desk

ലവ് ജിഹാദ് ഇന്നും കേരള സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നും നിരവധി കുട്ടികള്‍ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ജിന്‍സ് കാരക്കാട്ട്. വ്യാജ പ്രണയങ്ങളില്‍ പെട്ടുപോകുന്ന യുവതയ്ക്ക് ബോധവത്കരണം നല്‍കാനാണ് കേരള ടുഡെ (Kerala Today) സിനിമ അവരെ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് വിവാദ സിനിമ ആയതുകൊണ്ടല്ല ഇവരെ കാണിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

മതപഠനത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ ഈ സിനിമ കാണിച്ചു കൊടുത്തതെന്നാണ് ഇടുക്കി രൂപതയുടെ വിശദീകരണം. സിനിമയെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും റിവ്യുകളും നടത്തിയതായും രൂപത വ്യക്തമാക്കി. ലവ് ജിഹാദ് വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്തകവും കുട്ടികള്‍ക്കു വിതരണം ചെയ്തു.

ദൂരദര്‍ശന്‍ ദി കേരള ടുഡെ (The Kerala Today) എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വലിയ എതിര്‍പ്പാണ് കേരളത്തിലെ ഇടതു വലതു പാര്‍ട്ടികളില്‍ നിന്നും ഉണ്ടായത്. തെരഞ്ഞെടുപ്പ് കാലത്ത് ഈ സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന് വിള്ളലേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ ചാനല്‍ പ്രദര്‍ശിപ്പിച്ചതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ 5 നായിരുന്നു സിനിമയുടെ പ്രദര്‍ശനം.

പ്രണയം, ഈ ലോകത്തിലേക്കും വച്ചേറ്റവും മനോഹരമായൊരു വികാരമാണത്. ഈ ഭൂമിയിലെ ജീവിതം ആസ്വാദ്യവും ആനന്ദകരവുമാക്കുന്നതും പ്രണയം തന്നെ. നിര്‍ഭാഗ്യവശാല്‍, പ്രണയത്തെ പരിത്യജിച്ച് മാനവസ്‌നേഹം പ്രകടമാക്കുന്ന ഇടങ്ങളാണ് കത്തോലിക്ക സഭ. അവര്‍ക്ക് പ്രണയത്തോടും സ്‌നേഹത്തോടുമെല്ലാം എന്തോ വൈരാഗ്യമുള്ളതുപോലെ.

പ്രണയം നടിച്ച് ചതിയില്‍പ്പെടുത്തുന്നതാണ് സഭയുടെ പ്രശ്‌നമെങ്കില്‍, അതിന്റെ ഉത്തരവാദിത്വം ഒരു മതത്തില്‍ മാത്രം കെട്ടിവയ്ക്കുന്നതെങ്ങനെ? ഒരു മതത്തില്‍പ്പെട്ടവര്‍ മാത്രം ചെയ്യുന്നതുമല്ല ചതി. അപ്പോള്‍, മുസ്ലീമാണ് ഇവിടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന പ്രചാരണം ശരിയല്ല. അങ്ങനെ ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍, അവരുടെ ലക്ഷ്യം മറ്റുപലതുമാണ്.

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *