യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള വഴികളുമായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍

Thamasoma News Desk

പ്രായമായവര്‍ക്ക് നാമജപത്തിനുള്ള സ്ഥലം മാത്രമല്ല ക്ഷേത്രങ്ങളെന്നും ഇവിടേക്ക് യുവാക്കള്‍ കൂടി ധാരാളമായി എത്തണമെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. യുവാക്കളെ കൂടുതലായി ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാനായി ലൈബ്രറികള്‍ (Temple library) കൂടി സ്ഥാപിക്കണമെന്നാണ് സോമനാഥിന്റെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ മാറ്റിമറിക്കുന്ന ഇടമായി ക്ഷേത്രങ്ങള്‍ മാറണമെന്നാണ് സോമനാഥ് അഭിപ്രായപ്പെട്ടത്. അതിനായി രാജ്യമെമ്പാടുമുള്ള ക്ഷേത്ര ഭരണാധികാരികളോട് അദ്ദേഹമൊരു നിര്‍ദ്ദേശവും വച്ചു, ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ കൂടി സ്ഥാപിക്കണം എന്നതായിരുന്നു അത്.

യുവാക്കളെ ധാരാളമായി ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാനും അവരുടെ വൈകുന്നേരങ്ങള്‍ ചെലവഴിക്കാനും നിരവധി കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്താനുമെല്ലാം ഇത് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം യുവാക്കളുടെ കരിയര്‍ വികസിപ്പിക്കാനുള്ള ഉപാധികളാണെന്നുമായിരുന്നു സോമനാഥിന്റെ അഭിപ്രായം.

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായരില്‍ നിന്നാണ് അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങിയത്. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, വി.കെ.പ്രശാന്ത് എംഎല്‍എ തുടങ്ങിയ പ്രമുഖര്‍ ചടങ്ങിനെത്തി.

ഇന്ത്യയുടെ മതേതരത്വവും പരമാധികാരവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കേണ്ടവര്‍ തന്നെയാണ് മതങ്ങള്‍ക്കു വേണ്ടി വാദിക്കുന്നത് എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപം. മതത്തെ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളാകട്ടെ, മതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാണ്. മതത്തിനുമപ്പുറം ഒരു രാജ്യത്തിന്റെ നിയമത്തിനും ഭരണഘടനയ്ക്കും പ്രാധാന്യം നല്‍കേണ്ട ഐ എസ് ആര്‍ ഒ പോലുള്ള സ്ഥാപനങ്ങളെ നയിക്കുന്നതും ഇത്തരം മതവാദികളാണ്.

പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.

ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.

എഡിറ്റര്‍: 8921990170, editor@thamasoma.com

(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)

തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *