Thamasoma News Desk
അവള്‍ ആഗ്രഹിച്ചത് ഒരു ഡോക്ടര്‍ ആവാനായിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ ആ 16 കാരി നേടിയത് 99.70% മാര്‍ക്കുമായിരുന്നു. പക്ഷേ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഡോക്ടര്‍ ആകാന്‍ കൊതിച്ച മകളുടെ ചേതനയറ്റ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനായി വിട്ടുനല്‍കി അവളുടെ അച്ഛന്‍ (brain haemorrhage).
ഗുജറാത്ത് സ്വദേശിയായ ഹീര്‍ ഖേട്ടിയയുടെ പത്താം ക്ലാസ് റിസല്‍ട്ട് വന്നത് മെയ് 11 ന് ആയിരുന്നു. അതിനും ഒരു മാസം മുമ്പേ തന്നെ, മസ്തിഷ്‌ക രക്തസ്രാവം മൂലം രാജ്‌കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹീര്‍. ഓപ്പറേഷനു ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലേക്കു പോയെങ്കിലും ഒരാഴ്ച മുമ്പ് അവള്‍ക്ക് വീണ്ടും ശ്വാസതടസ്സവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും തുടങ്ങി.
അവളെ വീണ്ടും ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു, പെണ്‍കുട്ടിയുടെ തലച്ചോറിന്റെ 80 മുതല്‍ 90 ശതമാനം വരെ പ്രവര്‍ത്തനം നിര്‍ത്തിയതായി MRI റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. തുടര്‍ന്ന്, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ, ബുധനാഴ്ച ഹീര്‍ മരിച്ചു. ഡോക്ടറാകാന്‍ കൊതിച്ച മകളുടെ ശരീരം മാതാപിതാക്കള്‍ക്കു മുന്നില്‍ ചേതനയറ്റു കിടന്നു.
ആ തീരാവേദനയിലും ആ മാതാപിതാക്കള്‍ മകളുടെ കണ്ണുകളും ശരീരവും ദാനം ചെയ്തു. ‘ഹീറിന് ഒരു ഡോക്ടറാകാനായിരുന്നു ആഗ്രഹം. ഞങ്ങള്‍ അവളുടെ ശരീരം ദാനം ചെയ്തു, അതിനാല്‍ അവള്‍ക്ക് ഡോക്ടറാകാന്‍ കഴിഞ്ഞില്ലെങ്കിലും, മറ്റ് ജീവന്‍ രക്ഷിക്കാന്‍ അവള്‍ക്ക് സഹായിക്കാനാകും,’ അവളുടെ പിതാവ് പറഞ്ഞു.
പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.
ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.
എഡിറ്റര്‍: 8921990170, editor@thamasoma.com
(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)
തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47