നിമിഷ സജയനെതിരെ സൈബര്‍ ആക്രമണം: ഇന്‍സ്റ്റ കമന്റ്‌സിനു നിയന്ത്രണം

Thamasoma News Desk

അതിരൂക്ഷമായ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം കമന്റ് ബോക്‌സിന് നിയന്ത്രണം ഏര്‍പ്പെടുത്തി നിമിഷ സജയന്‍ (Nimisha Sajayan). തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്ന് നടിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയില്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ഒരു പ്രതിഷേധ പരിപാടിയില്‍, ‘ഞങ്ങള്‍ തൃശൂര്‍ പോലും നല്‍കിയില്ല, പിന്നെയല്ലേ ഇന്ത്യ’ എന്ന് നിമിഷ സജയന്‍ പറഞ്ഞിരുന്നു. നിമിഷയെ ആക്രമിക്കാനായി ഈ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്.

തൃശൂരില്‍ ആദ്യമായി മത്സരത്തിനിറങ്ങിയപ്പോള്‍, ‘ഈ തൃശൂരു നിങ്ങളെനിക്കു തരണം, ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശൂരെനിക്കു വേണം’ എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന വൈറലാകുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ ഈ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് നിമിഷ സജയന്‍ മറ്റൊരു പ്രസ്താവന നടത്തിയത്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി വിജയിച്ചതോടെ നിമിഷ സജയന്‍ നടത്തിയ പഴയ പ്രസ്താവനയാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്.

അടുത്തയിടെ പുറത്തിറങ്ങിയ വെബ് സീരീസ് ആയ പോച്ചറില്‍ ആണ് നിമിഷ സജയന്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പോച്ചറിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് നടിക്കു ലഭിക്കുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട നടി എന്നാണ് നിമിഷയെക്കുറിച്ച് ബോളിവുഡ് താരം ആലിയ ഭട്ട് അഭിപ്രായപ്പെട്ടത്. ‘നിമിഷയുടെ അഭിനയം എന്നെ അതിശയിപ്പിക്കുന്നു. എനിക്ക് പുത്തന്‍ ഉണര്‍വ്വാണ് അവര്‍ നല്‍കിയിരിക്കുന്നത് ഒരു അഭിനേതാവിലും ഇതുവരെ കാണാത്ത എന്തോ ഒന്ന് നിമിഷയില്‍ ഞാന്‍ കണ്ടു. ജോലിയില്‍ പൂര്‍ണ്ണമായും മുഴുകുന്ന ഒരാളാണ് നിമിഷ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. പോച്ചറില്‍, ഓരോ സീനിലും അവര്‍ തന്റെ പ്രകടനം അടുത്ത ലെവലിലേക്ക് കൊണ്ടുപോയി. റോഷന്‍ പറഞ്ഞത് പോലെ, ഈ നിമിഷം വരെ സ്വയം പ്രതിബദ്ധതയുള്ള ഒരു അഭിനേതാവാണ് അവര്‍,” ആലിയ പറഞ്ഞു.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *