Thamasoma News Desk
ഊന്നുകല്‍ : ഊന്നുകല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചാരണത്തിന്റെ (Farming) ഭാഗമായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൃഷിയും – കേരളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്‌നോത്തരി ബാങ്ക് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോയി പോള്‍ വിഷയത്തില്‍ ആമുഖ പ്രസംഗം നടത്തി. ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ് അദ്ധ്യക്ഷനായിരുന്നു. ആഹാരം കഴിക്കണമെങ്കില്‍ മനുഷ്യന്‍ മണ്ണിലിറങ്ങി കൃഷി ചെയ്യണമെന്നും, കൃഷി ചെയ്യുന്ന മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളും മണ്ണിനെ അറിയണമെന്നും നമ്മള്‍ മണ്ണിലേക്കാണ് മടങ്ങുന്നതെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയമോള്‍ തോമസ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിദ്ധ ക്വിസ് മാസ്റ്റര്‍ ടോണീഷ് തോമസ് മത്സരത്തിന് നേതൃത്വം നല്‍കി.
മത്സരത്തില്‍ യു പി വിഭാഗത്തില്‍ സെന്റ് ജോണ്‍സ് കവളങ്ങാട് ഒന്നാം സ്ഥാനവും സെന്റ് ആഗസ്റ്റിന്‍സ്, സെന്റ് ജോര്‍ജ്, കോതമംഗലം രണ്ടും മൂന്നും സ്ഥാനങ്ങളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ആഗസ്റ്റിന്‍സ് കോതമംഗലം ഒന്നാം സ്ഥാനവും സെന്റ് ജോര്‍ജ്, കോതമംഗലം, ജവഹര്‍ നവോദയ വിദ്യാലയ, നേര്യമംഗലം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നേര്യമംഗലം ഒന്നാം സ്ഥാനവും ഗവ. വി എച്ച് എസ് എസ് മാതിരപ്പിള്ളി, മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. താലൂക്കിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 29 ടീമുകള്‍ പങ്കെടുത്തു.
വിജയികള്‍ക്കുള്ള ട്രോഫികളും, ക്യാഷ് അവാര്‍ഡും, മെഡലുകളും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൃഷി ഓഫീസര്‍ സജി കെ. എ, ഭരണസമിതി അംഗങ്ങളായ മാത്തച്ചന്‍ വി.സി, ജോസഫ് ജോര്‍ജ്, ഹൈദ്രോസ് പി.എം, ലിസ്സി ജോയി,സോണിയ കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് തോമസ് പോള്‍ സ്വാഗതവും സെക്രട്ടറി ബിനോയി. കെ. കെ. നന്ദിയും പറഞ്ഞു.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975