പാതി സത്യം പ്രചരിപ്പിച്ച് ദി മലബാര്‍ ജേര്‍ണല്‍

Thamasoma News Desk

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പടെ ഭരണ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടെന്നിരിക്കേ ചില മാധ്യമങ്ങള്‍ എന്തിനാണ് അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും പ്രചരിപ്പിക്കുന്നത്? മാധ്യമങ്ങളെന്നാല്‍ സത്യത്തിനു നേരെ തുറന്നു വച്ച കണ്ണാടിയെന്നാണ് അര്‍ത്ഥം. എത്തിക്‌സ് ആയിരിക്കണം ആധാര ശില. കള്ളങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയാകരുത് മാധ്യമങ്ങള്‍. ജനാധിപത്യ രാജ്യത്തിലെ കാവല്‍പ്പട്ടിയായ മാധ്യമങ്ങള്‍ സ്വന്തം കടമയില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലെന്നര്‍ത്ഥം.

കേരള സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ പറഞ്ഞ കാര്യത്തിന്റെ പകുതി ഭാഗം മാത്രം പറഞ്ഞ് വാര്‍ത്ത പ്രചരിപ്പിക്കുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി മലബാര്‍ ജേര്‍ണല്‍ (The Malabar Journal) എന്ന മാധ്യമം. എഴുത്തുകാരിയും ഇടതുപക്ഷ സഹയാത്രികയുമായ ശാരദക്കുട്ടിയുടെ ഫേയ്‌സ്ബുക്ക് പ്രൊഫൈലിലാണ് ഈ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാലിപ്പോള്‍ നിരവധി പേര്‍ ഈ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്നു. എന്താണ് സജി ചെറിയാന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത്? ഈ സ്‌ക്രീന്‍ ഷോട്ടില്‍ പറഞ്ഞത്രയും കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞതു തന്നെയാണ്. പക്ഷേ, അതിന്റെ ബാക്കിയെന്നോണം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ മാത്രമില്ല.

‘അങ്ങനെ ഏതെങ്കിലുമൊരു വ്യക്തിയെ പ്രത്യേകിച്ചു സ്ത്രീകളെ ചൂഷണം ചെയ്യാന്‍ വേണ്ടി ആ മേധാവിത്വം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കു നിര്‍ഭയം പരാതി നല്‍കാം. നടപടി ഉണ്ടായിരിക്കും.’ ഇതാണ് സജി ചെറിയാന്‍ മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞത്. ഈ സംസാരത്തിലെ ആദ്യഭാഗം മാത്രം പറയുകയും രണ്ടാമതു പറഞ്ഞ കാര്യങ്ങള്‍ പറയാതിരിക്കുകയും ചെയ്യുകയാണ് മലബാര്‍ ജേര്‍ണല്‍ ചെയ്തത്. ഇത്തരത്തില്‍ ര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും പചരിപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍.

സ്ത്രീപീഡകര്‍ മുതല്‍ ശിശു പീഡകര്‍ വരെയാണ് സിനിമാ ലോകം അടക്കി വാഴുന്നത്. അതേക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു. റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് ഇത്രയെങ്കിലും മുന്നോട്ടു പോകാന്‍ സാധിച്ചിട്ടുള്ളത്.

https://www.facebook.com/watch/?v=536915165439647

പ്രതികള്‍ എത്ര ഉന്നതരായാലും നടപടികളുണ്ടാകുമെന്നു പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഇത്തരത്തില്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നത്. ആ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ചില വിഗ്രഹങ്ങള്‍ തകര്‍ന്നുവീഴുമെന്ന് ഉറപ്പുള്ളതു കൊണ്ടുതന്നെയാണ് അവ മൂടിവയ്ക്കപ്പെടുന്നത്. ഇത്തരത്തില്‍, ക്രിമിനലുകള്‍ അടക്കിവാണിട്ടും അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ കൈയും കെട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യങ്ങളെല്ലാം കണ്ണിന്‍ മുന്നിലുള്ളപ്പോള്‍, സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വ്യക്തമായ ആയുധങ്ങളുള്ളപ്പോള്‍ എന്തിനാണിവര്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിക്കുന്നത്? കിട്ടിയ അവസരം പരമാവധി പ്രയോചനപ്പെടുത്തി സര്‍ക്കാരിനെ ചെളിവാരിയെറിയുക എന്നതാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *