Thamasoma News Desk
അവിഹിതബന്ധം വിവാഹമോചനത്തിന് കാരണമായേക്കാം, എന്നാല്‍ കുട്ടിയെ കൈവശപ്പെടുത്താനുള്ള കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). ഒമ്പത് വയസ്സുകാരിയുടെ അമ്മയ്ക്ക് കസ്റ്റഡി അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മകളുടെ സംരക്ഷണം വേര്‍പിരിഞ്ഞ ഭാര്യക്ക് അനുവദിച്ചുകൊണ്ട് 2023 ഫെബ്രുവരിയില്‍ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് മുന്‍ നിയമസഭാംഗത്തിന്റെ മകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജേഷ് പാട്ടീലിന്റെ സിംഗിള്‍ ബെഞ്ച് വിധി.
ഇരുവരും വിവാഹിതരായത് 2010-ലാണ്. മകള്‍ ജനിച്ചത് 2015-ലാണ്. എന്നാല്‍, 2019-ല്‍ തന്നെ ഭര്‍തൃഗൃഹത്തില്‍ നിന്നും പുറത്താക്കിയതായി യുവതി വ്യക്തമാക്കി. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരമാണ് ഭാര്യ വീടുവിട്ടുപോയത് എന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. യുവതിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്നും അതിനാല്‍ കുട്ടിയുടെ സംരക്ഷണം അവര്‍ക്ക് കൈമാറുന്നത് ശരിയല്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷക ഇന്ദിര ജെയ്സിംഗ് കോടതിയെ അറിയിച്ചു. ‘നല്ല ഭാര്യയല്ല എന്നതിനര്‍ത്ഥം അവര്‍ ഒരു നല്ല അമ്മയല്ല എന്നല്ല. അവിഹിത ബന്ധം വിവാഹമോചനത്തിനു കാരണമായേക്കാം. പക്ഷേ, കുട്ടിയുടെ കസ്റ്റഡി അനുവദിച്ചു കിട്ടാന്‍ ഇതു മതിയായ കാരണമല്ല,’ കോടതി വ്യക്തമാക്കി.
അമ്മയുടെ സ്വഭാവത്തില്‍ മകള്‍ തൃപ്തയല്ലെന്നും കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങളുണ്ടെന്നും അതിനാല്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതാണ് കുട്ടിയുടെ ഭാവിക്ക് നല്ലതെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ആശങ്കയുള്ളതായി സ്‌കൂള്‍ അധികൃതര്‍ തന്റെ അമ്മയ്ക്ക് പരാതി നല്‍കിയതായും ഭര്‍ത്താവ് പറഞ്ഞു.
എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. കുട്ടികളുടെ മാതാപിതാക്കള്‍ രണ്ടുപേരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ്. അമ്മ ഡോക്ടറാണ്. എന്നിട്ടും കുട്ടിയുടെ കാര്യങ്ങള്‍ മാതാപിതാക്കളെ അറിയിക്കാതെ പിതാവിന്റെ മാതാപിതാക്കളെ എന്തിന് അറിയിച്ചു എന്നും ആരാണ് ഇവരുടെ നമ്പര്‍ സ്‌കൂളിനു നല്‍കിയതെന്നും കോടതി ചോദിച്ചു. രാഷ്ട്രീയക്കാരിയായ മുത്തശിയെ കുട്ടിയുടെ കാര്യങ്ങള്‍ അറിയിക്കാന്‍ സ്‌കൂളിന് അധികാരമില്ലെന്നും കോടിത ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിക്ക് ഒന്‍പത് വയസ്സ് മാത്രമേയുള്ളൂ, ഇത്തരം കുട്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ കുട്ടിയുടെ ക്ഷേമമാണ് കോടതി പരമപ്രധാനമായി കണക്കാക്കേണ്ടതെന്നും ജസ്റ്റിസ് പാട്ടീല്‍ അഭിപ്രായപ്പെട്ടു. പെണ്‍കുട്ടിയെ അവളുടെ അമ്മൂമ്മ പരിപാലിച്ചിരുന്നു. എന്നാല്‍, അവള്‍ മികച്ച വിജയം നേടിയത് അമ്മയ്‌ക്കൊപ്പം ആയിരുന്നപ്പോഴാണെന്നും കോടതി കണ്ടെത്തി. അതിനാല്‍, അമ്മയില്‍ നിന്നും കുട്ടിയെ അടര്‍ത്തിമാറ്റി അച്ഛനു നല്‍കേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.
2020-ല്‍, ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെ പീഡനം, ആക്രമണം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ ആരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ മകളെ തന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്നും അവര്‍ പറഞ്ഞു. മജിസ്ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം പരാതിയും മകളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കുടുംബ കോടതിയില്‍ അപേക്ഷയും യുവതി സമര്‍പ്പിച്ചിരുന്നു. യുവതിയില്‍ നിന്ന് വിവാഹമോചനം നേടണമെന്നും മകളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി.
2023 ഫെബ്രുവരിയില്‍ കുടുംബ കോടതി പെണ്‍കുട്ടിയുടെ സംരക്ഷണം അമ്മയ്ക്ക് കൈമാറുകയും പിതാവിന് മകളെ കാണാന്‍ അനുമതി നല്‍കുകയും ചെയ്തു. ഈ വിധിക്കെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
…………………………………………………………………………
വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ
……………………………………………………………………………….
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
………………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47