Thamasoma News Desk
ഒരിക്കല്‍ വിറ്റ സാധനങ്ങള്‍ തിരികെ എടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല എന്ന് ക്യാഷ് മെമ്മോയിലോ ഇന്‍വോയ്‌സിലോ ബില്ലിലോ പ്രിന്റ് ചെയ്ത് ഏതെങ്കിലും സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടോ? (Swiss Time House) കേടായിട്ടും തിരിച്ചു കൊടുക്കാനോ മാറ്റി വാങ്ങാനോ സാധിക്കാതെ പോയിട്ടുണ്ടോ? ഇത്തരത്തില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കൊച്ചി മറൈന്‍ ഡ്രൈവിലെ വാച്ച് ഷോറൂമായ സ്വിസ് ടൈം ഹൗസിനെതിരെ മുപ്പത്തടം സ്വദേശി സഞ്ജുകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഉത്തരവ്. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത്തരത്തില്‍ പ്രിന്റു ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷന്‍.
കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ ശ്രീവിദ്യ ടി എന്‍, വി രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന്റെ പകര്‍പ്പ് ഉചിതമായ നടപടികള്‍ക്കായി ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ക്കും കേരള ജിഎസ്ടി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ക്കും കൈമാറാന്‍ നിര്‍ദ്ദേശിച്ചു.
2021 ജൂലായ് 11-ന് മറൈന്‍ ഡ്രൈവിലെ സ്വിസ് ടൈം ഹൗസില്‍ നിന്ന് സഞ്ജുകുമാര്‍ ഒരു സ്മാര്‍ട്ട് വാച്ച് വാങ്ങിയിരുന്നു. ഈ വാച്ചിന്റെ യഥാര്‍ത്ഥ വില 9,999 രൂപയായിരുന്നു. എന്നാല്‍ ദീപാവലി പ്രമാണിച്ച് ഈ വാച്ച് സഞ്ജുവിന് 4,999.50 രൂപയ്ക്കാണ് ലഭിച്ചത്. വാറണ്ടിയോടു കൂടിയാണ് വാച്ച് വാങ്ങിയത്.
എന്നാല്‍, 2022 ഫെബ്രുവരി 13-ന് വാച്ചിന്റെ ഗ്ലാസിന് കേടുപാടുകള്‍ സംഭവിച്ചു. ഇതേത്തുടര്‍ന്ന് 2022 ഫെബ്രുവരി 15-ന് സഞ്ജു ഇമെയില്‍ വഴി സര്‍വ്വീസ് വകുപ്പുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പകരം, 48 മണിക്കൂറിന് ശേഷം വാച്ച് തയ്യാറാകുമെന്ന ഒരു സന്ദേശം 2022 മാര്‍ച്ച് 22 ന് സഞ്ജുവിന് ലഭിച്ചു. എന്നാല്‍, 2022 മാര്‍ച്ച് 27 ന് സ്റ്റോറില്‍ അന്വേഷിച്ചപ്പോള്‍, ഫിസിക്കല്‍ കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും വാച്ച് മാറ്റി നല്‍കാന്‍ സാധിക്കില്ലെന്നും സ്വിസ് ടൈം ഹൗസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
…………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
………………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47