Thamasoma News Desk
മുന്‍ഭര്‍ത്താവിനെ അപകീര്‍ത്തിപ്പെടുത്തുകയും മാനക്കേട് ഉണ്ടാക്കുന്ന ഇ മെയിലുകള്‍ അയക്കുകയും ചെയ്ത കേസില്‍ യുവതി കുറ്റക്കാരിയെന്ന് ഡല്‍ഹി കോടതി (Delhi Court). പിഴയായി 15 ലക്ഷം രൂപ മുന്‍ഭര്‍ത്താവിനു നല്‍കാനും കോടതി വിധിച്ചു. മുന്‍ഭാര്യ തനിക്കെതിരെ നടത്തിയ വ്യാജ ആരോപണങ്ങളുടെ പേരില്‍ തനിക്ക് വ്യക്തിപരമായും തൊഴില്‍പരമായും കടുത്ത ദോഷമുണ്ടാക്കിയെന്ന് അദ്ദേഹം വാദിച്ചു. ഇതേത്തുടര്‍ന്നാണ് കോടതി ഉത്തരവ്. സാകേത് ജില്ലാ കോടതി ജഡ്ജി സുനില്‍ ബെനിവാള്‍ ജൂലൈ 29 നാണ് ഈ കേസില്‍ വിധി പ്രഖ്യാപിച്ചത്.
തന്റെ മുന്‍ ഭര്‍ത്താവിനെ യുവതി നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും ഇമെയിലുകള്‍ അയച്ച് നിരന്തരം ഉപദ്രവിക്കുകയുമായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇതോടെ വൈകാരികവും സാമ്പത്തികവുമായ നഷ്ടമാണ് മുന്‍ഭര്‍ത്താവിന് ഉണ്ടായത്.
തനിക്കെതിരെ അപവാദങ്ങള്‍ പറഞ്ഞുണ്ടാക്കിയതിന്റെ പേരിലുള്ള മാനസിക പ്രയാസം മൂലം താന്‍ രോഗിയായി മാറിയെന്നും ചികിത്സയ്ക്കായി 6 ലക്ഷം രൂപയുടെ ശസ്ത്രക്രിയ വേണ്ടി വന്നതായും യുവാവ് കോടതിയില്‍ വെളിപ്പെടുത്തി. ഇദ്ദേഹത്തെ മാത്രമല്ല, ഇദ്ദേഹത്തിന്റെ പ്രായമായ അമ്മാവന്‍ ഉള്‍പ്പടെ കുടുംബത്തിലുള്ളവര്‍ക്കെതിരെ നിന്ദ്യമായ പരാമര്‍ശങ്ങളാണ് ഇവര്‍ നടത്തിയത്. സ്വന്തം മകളെ കാണാന്‍ പോലും യുവതി മുന്‍ഭര്‍ത്താവിന് അനുമതി നല്‍കിയില്ല. അതോടെ പിതാവെന്ന നിലയില്‍ തന്റെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയായിരുന്നുവെന്നും യുവാവ് കോടതിയെ അറിയിച്ചു. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആശയ വിനിമയം നടത്തുമ്പോള്‍ യുവതി ഉപയോഗിച്ച ഭാഷ വളരെ മ്ലേച്ഛമായിരുന്നുവെന്നും യുവാവ് ചൂണ്ടിക്കാട്ടി. ഇത് തന്റെ അന്തസിനും അഭിമാനത്തിനും കോട്ടം വരുത്താനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഉപദ്രവിക്കാനും അപമാനിക്കാനും യുവതി മനപ്പൂര്‍പ്പം ശ്രമിക്കുകയാണെന്ന്് തെളിയിക്കാനായി 2010 മുതലുള്ള സംഭവങ്ങളും യുവതി അയച്ച 2020 മുതലുള്ള ഇമെയിലുകളും തെളിവായി നല്‍കി.
2001 ലാണ് ഇവരുടെ വിവാഹം നടന്നത്. 2021-ല്‍, ഭര്‍തൃപീഢനത്തിന്റെ പേരില്‍ ഹിന്ദു വിവാഹ നിയമം 1955 പ്രകാരം കുടുംബ കോടതി വേര്‍പെടുത്തി. 2009ല്‍ മകളുമൊത്ത് മുന്‍ ഭാര്യ വീടുവിട്ടിറങ്ങിയെന്നും തുടര്‍ന്ന് തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ അപകീര്‍ത്തികരമായ കേസുകള്‍ ഫയല്‍ ചെയ്‌തെന്നും ഭര്‍ത്താവ് ആരോപിച്ചു. അവരുടെ വിവാഹമോചനത്തിനു ശേഷവും, മുന്‍ ഭാര്യ ഭര്‍ത്താവിന്റെ തൊഴിലുടമ കൂടിയായ വൃദ്ധയുടെ അമ്മാവന് അപമാനകരമായ ഇമെയിലുകള്‍ അയയ്ക്കുന്നത് തുടര്‍ന്നു.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47