Thamasoma News Desk
‘ഇന്നെനിക്കു പ്രായം 55 വയസ്. ഇനി ജീവിതം ബാക്കിയില്ല, സാധ്യതകളും. 1994 മുതല്‍ പീഡനമനുഭവിക്കാന്‍ തുടങ്ങിയതാണ് (Domestic Violence). ഇനി സാധിക്കില്ല,’ 2017 ല്‍ വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അവര്‍ എഴുതിയത് ഇങ്ങനെയായിരുന്നു. കേസില്‍ വാദം കേട്ട മജിസ്‌ട്രേട്ട് അവര്‍ക്ക് ജീവനാംശമായി പ്രതിമാസം 1.5 ലക്ഷം രൂപ നല്‍കണമെന്നു വിധിച്ചു. കൂടാതെ 3 കോടി രൂപ നഷ്ടപരിഹാരം നല്‍കാനും.
എന്നാല്‍, ഗാര്‍ഹിക പീഡനം തെളിയിക്കാനുള്ള തെളിവുകളില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് അപ്പീല്‍ കോടതിയെയും പിന്നീട് ബോംബെ ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. ഗാര്‍ഹിക പീഡനക്കേസുകളില്‍ മെഡിക്കല്‍, പോലീസ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ ഡോക്യുമെന്ററി തെളിവുകളുടെ ആവശ്യമില്ലെന്നു നിരീക്ഷിച്ച ബോംബെ ഹൈക്കോടതി, യു എസ് പൗരനായ മുന്‍ ഭര്‍ത്താവിന് 23 വര്‍ഷത്തെ പീഡനത്തിനു പരിഹാരമായി 3 കോടി രൂപ നല്‍കണമെന്ന രണ്ടു കീഴ്‌ക്കോടതി ഉത്തരവുകള്‍ ശരിവയ്ക്കുകയായിരുന്നു.
ഗാര്‍ഹിക പീഡനത്തിന് പലപ്പോഴും ആശുപത്രി ചികിത്സ ആവശ്യമായി വരാറില്ല. പല സമയങ്ങളിലും പോലീസില്‍ പരാതിയും നല്‍കാറില്ല. വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നടക്കുന്ന ഒന്നാണ് ഗാര്‍ഹിക പീഡനം. അതിന് ദൃക്‌സാക്ഷികള്‍ ഉണ്ടാകാറില്ല. അതിനാല്‍ ഇത്തരത്തിലുള്ള തെളിവുകള്‍ ആവശ്യമില്ല, ജസ്റ്റിസ് ശര്‍മിള ദേശ്മുഖ് മാര്‍ച്ച് 22-ന് പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞു.
1994 ലായിരുന്നു അവരുടെ വിവാഹം. മറ്റൊരു വിവാഹം മാറിപ്പോയതിനെത്തുടര്‍ന്ന് രണ്ടാമതെത്തിയതായിരുന്നു ഈ ആലോചന. അതിന്റെ പേരില്‍, അവളെ ‘സെക്കന്റ് ഹാന്റ് എന്നുവിളിച്ച് ഹണിമൂണ്‍ വേളയില്‍ പോലും അപമാനിച്ചു. 1994 മുതല്‍ 2017 വരെ തുടര്‍ച്ചയായ ഗാര്‍ഹിക പീഡനങ്ങള്‍ക്കു തെളിവായി കുടുംബത്തിന്റെ സാക്ഷ്യപത്രവും നല്‍കിയിരുന്നു. യു എസിലും ഇന്ത്യയിലുമെല്ലാം പീഡനം തുടരുകയായിരുന്നു. ശാരീരികമായും മാനസികമായും കടുത്ത പീഡനമാണ് ഈ കാലയളവില്‍ ഭാര്യക്ക് അനുഭവിക്കേണ്ടി വന്നത്.
അമേരിക്കന്‍ പൗരന്മാരായ ഇരുവരുടെയും വിവാഹം മുംബൈയില്‍ വെച്ചായിരുന്നു. ഭര്‍ത്താവ് ഇപ്പോഴും ജോലി ചെയ്യുന്നത് യു എസിലാണ്, ഭാര്യയാകട്ടെ മുംബൈയിലും. 2005-06 കാലഘട്ടത്തില്‍ ഇരുവരും ഇന്ത്യയില്‍ തിരിച്ചെത്തി. പിന്നീട് 2008-മുതല്‍ സ്ത്രീ താമസിച്ചത് അമ്മയോടൊപ്പമാണ്. 2017 ല്‍, മുംബൈ മജിസ്ട്രേറ്റിന് മുന്നില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കി, ഭര്‍ത്താവാകട്ടെ യുഎസ് കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. 2018ല്‍ യുഎസ് കോടതി ഇവര്‍ക്ക് വിവാഹ മോചനം അനുവദിച്ചു.
വാക്കാലോ വൈകാരികമോ ആയ അധിക്ഷേപം പോലും ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇരുവരുടെയും കേസില്‍ വിശദമായ വാദം കേട്ടതിനു ശേഷമായിരുന്നു ഇത്. തനിക്ക് 1.2 കോടി രൂപ സമ്പാദ്യമുണ്ടെന്നു ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു, എന്നാല്‍, പ്രതിമാസം 1.5 ലക്ഷം രൂപ മെയിന്റനന്‍സ് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഈ തുക വളരെ ഉയര്‍ന്നതാണ് എന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. ഇരുവരും വിവാഹമോചിതരായതിനാല്‍ ഭാര്യയ്ക്കു ചെലവിനു നല്‍കേണ്ടതില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍, കേസുമായി ബന്ധപ്പെട്ട മുഴുവന്‍ സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ച കോടതി 3 കോടി രൂപ നഷ്ടപരിഹാരം നല്‍കാനും ചെലവിനായി ഒന്നര ലക്ഷം രൂപ പ്രതിമാനം നല്‍കാനും വിധിക്കുകയായിരുന്നു.
ഗാര്‍ഹിക പീഡനക്കുറ്റം തെളിയിക്കപ്പെട്ടാല്‍, ഇരയ്ക്ക് മറ്റ് ആശ്വാസത്തിനു പുറമെ മെയിന്റനന്‍സ് നല്‍കണമെന്നും വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ശാരീരിക പീഡനം മാത്രമല്ല, മാനസിക, വൈകാരിക പീഡനങ്ങള്‍ക്കു പ്രതിഫലമായി തുകയ്ക്ക് ഇര അര്‍ഹരാണ്. ഓരോ കേസിന്റെയും ആഴമനുസരിച്ചാണ് കോടതി നഷ്ടപരിഹാരത്തുക നിര്‍ണ്ണയിക്കുന്നത്.
…………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
………………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47