മതേതര രാജ്യമായ ഇന്ത്യയില്‍ വിദ്യാഭ്യാസത്തില്‍ മതം കലര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് (UP Madrasa Act). മതവിദ്യാഭ്യാസത്തിനായി ബോര്‍ഡ് രൂപീകരിക്കാന്‍ മതേതര രാജ്യത്തിന് അധികാരമില്ലെന്നു പറഞ്ഞു കൊണ്ട് യു പി ബോര്‍ഡ് ഓഫ് മദ്രസ എഡ്യുക്കേഷന്‍ ആക്ട് 2004 (UP Board of Madrasa Education Act-2004) ഭരണഘടനാ വിരുദ്ധമായി കോടതി പ്രഖ്യാപിച്ചു.
ഇന്ത്യ ഒരു മതേതര രാജ്യമാണ്. മതവിദ്യാഭ്യാസത്തിനായി ഒരു ബോര്‍ഡ് രൂപീകരിക്കാനോ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മതത്തിനായി ബോര്‍ഡ് സ്ഥാപിക്കാനോ ഇന്ത്യന്‍ മതേതരത്വം ഒരു സംസ്ഥാനങ്ങള്‍ക്കും അധികാരം നല്‍കുന്നില്ല.
മതേതര വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പു വരുത്തേണ്ടത് സംസ്ഥാനങ്ങളുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യമാണ്. അതിനാല്‍, വിവേചനം കാണിക്കാനും വ്യത്യസ്ത വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തിന് കഴിയില്ലെന്ന് ജസ്റ്റിസ് വിവേക് ചൗധരി, സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
‘ഓരോ സംസ്ഥാനങ്ങളുടെയും പ്രാഥമിക കടമകളിലൊന്നാണ് കുട്ടികളുടെ വിദ്യാഭ്യാസം. ഈ അധികാരം വിനിയോഗിക്കുമ്പോള്‍ ഓരോ സംസ്ഥാനങ്ങളും കണിശമായും മതനിരപേക്ഷത പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഏതെങ്കിലുമൊരു പ്രത്യേക മതത്തിന്റെ വിദ്യാഭ്യാസമോ അതിന്റെ നിയമങ്ങളോ നിര്‍ദ്ദേശങ്ങളോ തത്ത്വചിന്തകളോ നിയമാവലികളോ നല്‍കാനോ പ്രത്യേക വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കാനോ ഒരു മതത്തിനും അധികാരമില്ല,’ ഉത്തരവു പാസാക്കുന്നതിനിടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തിന്റെയോ ഭരണകൂടത്തിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നടപടികളെല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിന്റെ വ്യക്തമായ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ഏതെങ്കിലുമൊരു ലെജിസ്ലേറ്റീവ് ആക്ട് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെങ്കില്‍ അതു തള്ളിക്കളയാന്‍ ബാധ്യസ്ഥരാണ്. അതിനാല്‍, യുപി ബോര്‍ഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം-2004 (UP Board of Madrasa Education Act-2004) ഇന്ത്യന്‍ മതേതര മൂല്യങ്ങളുടേയും ഭരണഘടനയുടേയും ലംഘനമാണെന്നും കോടതി കണ്ടെത്തി.
ഈ നിയമത്തിനു കീഴില്‍ നല്‍കുന്ന വിദ്യാഭ്യാസം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21, 21എ എന്നിവയുടെ ലംഘനമാണ്. മറ്റെല്ലാ മതവിഭാഗങ്ങളിലെയും കുട്ടികള്‍ എല്ലാ ആധുനിക വിഷയങ്ങളിലും അറിവും വിദ്യാഭ്യാസവും നേടുമ്പോള്‍, മദ്രസ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ അറിവും വിദ്യാഭ്യാസവും നിഷേധിക്കുന്നത് ആര്‍ട്ടിക്കിള്‍ 21, 21 എ എന്നിവയുടെ ലംഘനമാണെന്നും ബെഞ്ച് വ്യക്തമാക്കി.
………………………………………………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
മദ്രസ പഠനം മാത്രമല്ല ഒരു മതപഠനവും സ്കൂളുകളിൽ അനുവദിയ്ക്കരുത്.
മദ്രസ പഠനം മൂലം കുട്ടികൾ മിക്കപ്പോഴും സ്കൂളുകളിൽ absent or late ആണ്.
സ്കൂൾ ടൈംടേബിളിൽ ക്ളാസുകൾ വയ്ക്കുന്ന മദ്രസകളുണ്ട്. വിദ്യാഭ്യാസ അവകാശ ലംഘനമാണത്.
മദ്രസകളിൽ നിന്നും പീഡനം സഹിക്കുന്ന വിദ്യാർത്ഥികളുണ്ടെന്ന് തെളിവുകൾ ധാരാളമായി വന്നുകൊണ്ടിരിയ്ക്കയല്ലേ?
ഒരു മതവിദ്യാഭ്യാസവും സ്‌കൂളില്‍ അനുവദിച്ചു കൂടാ. മതം പഠിക്കാനല്ല സ്‌കൂളില്‍ പോകുന്നത്. മതം കൊണ്ട് അന്ധമാക്കാനുള്ളതല്ല കുട്ടികളുടെ തലച്ചോര്‍
ഒരു മതവിദ്യാഭ്യാസവും സ്‌കൂളില്‍ അനുവദിച്ചു കൂടാ. മതം പഠിക്കാനല്ല സ്‌കൂളില്‍ പോകുന്നത്. മതം കൊണ്ട് അന്ധമാക്കാനുള്ളതല്ല കുട്ടികളുടെ തലച്ചോര്‍