‘പോയി തൂങ്ങിച്ചാവ്’ എന്ന പ്രസ്താവനയല്ല, നാണക്കേടാണ് ആ പുരോഹിതനെ മരണത്തിലേക്കു നയിച്ചത്

Thamasoma News Desk

‘പോയി തൂങ്ങിച്ചാവ്’ (Go and hang yourself) എന്നായിരുന്നു ആ മനുഷ്യന്‍ ആ പുരോഹിതനോടു പറഞ്ഞത്. സ്വന്തം ഭാര്യയുടെയും വൈദികന്റെയും പ്രവൃത്തി ആ മനുഷ്യനെ അത്രത്തോളം രോഷാകുലനാക്കിയിരുന്നു. ജീവിതത്തെയപ്പാടെ നിരാശയും ബാധിച്ചിരുന്നു. കാരണം, തന്റെ ഭാര്യയും വൈദികനും തമ്മിലുള്ള ബന്ധം അയാള്‍ നേരിട്ടു കണ്ടിരുന്നു. ഇക്കാര്യം എല്ലാവരോടും പറയുമെന്നും ഇനിയിതു സഹിക്കാനാവില്ലെന്നും അയാള്‍ ആ പുരോഹിതനോടു പറഞ്ഞു.

തീരദേശ കര്‍ണാടകയിലെ ഉഡുപ്പിയിലെ ഒരു പള്ളിയില്‍ ഒരു പുരോഹിതനായിരുന്ന അദ്ദേഹത്തിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. പള്ളിയിലേക്കു പോയ അദ്ദേഹത്തെ പിന്നീടു കണ്ടത് മരിച്ച നിലയിലായിരുന്നു. വൈദികനോടു പോയി ചാവാന്‍ പറഞ്ഞയാള്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലാവുകയും ചെയ്തു.

സത്യത്തില്‍, പോയി തൂങ്ങിച്ചാവ് എന്ന പ്രസ്താവനയാണോ അതോ സംഭവം പുറംലോകമറിയുമെന്ന നാണക്കേടായിരുന്നോ വൈദികന്റെ ആ ആത്മഹത്യയ്ക്കു കാരണം? മനുഷ്യമനശാസ്ത്രത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചു വിശകലനം ചെയ്താല്‍ മാത്രമേ ഈ കേസില്‍ നീതി നടപ്പാക്കാന്‍ സാധിക്കുകയുള്ളു. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് എം നാഗപ്രസന്ന പറയുന്നു, അത് ആത്മഹത്യാ പ്രേരണയല്ല, വൈദികന്‍ മരിക്കാനുള്ള കാരണം ആ പ്രസ്താവനയുമല്ല, മറിച്ച് നാണക്കേടാണ്.

പ്രതിയുടെ ഭീഷണി മൂലമാണ് വൈദികന്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു എതിര്‍ഭാഗം വക്കീലിന്റെ വാദം. ആത്മഹത്യയ്ക്കു പിന്നിലെ പലവിധമായ കാരണങ്ങളെ കോടതി വിശകലനം ചെയ്തു. ഈ വിഷയങ്ങളില്‍ സുപ്രീം കോടതി പ്രസ്ഥാവിച്ചിട്ടുള്ള മുന്‍ മാതൃകകളും വിശകലനം ചെയ്തു. മറ്റൊരാളുടെ ഭാര്യയുമായി വൈദികനുണ്ടായിരുന്ന ബന്ധം മറ്റുള്ളവര്‍ അറിയുമെന്ന ഭയവും നാണക്കേടുമാണ് ജീവനൊടുക്കാന്‍ വൈദികനെ പ്രേരിപ്പിച്ചത് എന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

മനുഷ്യന് ഭക്ഷണം പോലെ പ്രധാനമാണ് ലൈംഗികതയും. പ്രാചീനകാലത്തെന്നോ, മനുഷ്യന്‍ സാംസ്‌കാരികമായി വളര്‍ച്ച പ്രാപിക്കുന്നതിനും മുന്‍പെന്നോ രൂപപ്പെടുത്തിയ മതനിയമങ്ങള്‍ ഇപ്പോഴും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന, പാലിക്കുന്ന ഒരു സമൂഹത്തില്‍, ലൈംഗികത കുറ്റകരമാണെന്നും ഒഴിവാക്കപ്പെടേണ്ടതാണെന്നും മതങ്ങള്‍ ഇന്നും പഠിപ്പിക്കുന്നു. ലൈംഗികത പാടില്ലെന്ന നിയമം പോലെ തന്നെ പ്രശ്‌നമാണ് അമിത ലൈംഗികതയും. മിതമായ ഭക്ഷണം പോലെ, ശരീരമറിഞ്ഞുള്ള ലൈംഗികതയും ആവശ്യമാണ്. ആ തിരിച്ചറിവാണ് മനുഷ്യര്‍ക്ക് ഉണ്ടാകേണ്ടത്.

ഒരു മനുഷ്യനെ മരണത്തിലേക്കു തള്ളിവിടാന്‍ പര്യാപ്തമാണ് പോയി ചാവ് എന്ന പ്രസ്താവന. എന്നാല്‍, അതു പറയാനുണ്ടായ സാഹചര്യം കൂടി കണക്കിലെടുക്കണമെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ ഈ വിധി ഓര്‍മ്മിപ്പിക്കുന്നത്.

…………………………………………………………………………

പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.

ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.

എഡിറ്റര്‍: 8921990170, editor@thamasoma.com

(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)

തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)

……………………………………………………………………………….

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *