Thamasoma News Desk
ഭാര്യയുടെ സ്ത്രീധനത്തില്‍ ഭര്‍ത്താവിന് യാതൊരു അവകാശവുമില്ലെന്നും ദുരിത കാലത്ത് അത് ഉപയോഗിച്ചാലും ഭാര്യക്ക് അതു തിരികെ നല്‍കാനുള്ള ധാര്‍മ്മിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി (Supreme Court). ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഉപയോഗിച്ച സ്വര്‍ണ്ണത്തിനു പകരമായി 25 ലക്ഷം രൂപ നല്‍കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.
വിവാഹ സമയം തന്റെ വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് 89 പവന്‍ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുടെ ചെക്കും നല്‍കിയതായി യുവതി കോടതിയെ അറിയിച്ചു. എന്നാല്‍, വിവാഹത്തിന്റെ അന്നു തന്നെ തന്റെ സ്വര്‍ണ്ണമെല്ലാം ഭര്‍ത്താവ് വാങ്ങിയെന്നും സുരക്ഷിതമായി സൂക്ഷിക്കാനെന്ന വ്യാജേന അമ്മയെ ഏല്‍പ്പിച്ചുവെന്നും യുവതി പറഞ്ഞു. പിന്നീട് ആ സ്വത്തെല്ലാം ഉപയോഗിച്ചത് ഭര്‍തൃവീട്ടുകാരുടെ കടങ്ങള്‍ വീട്ടാനായിരുന്നുവെന്നും അതിനായി ഭര്‍ത്താവും അമ്മയും ചേര്‍ന്ന് എല്ലാ ആഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നും യുവതി കോടതിയെ അറിയിച്ചു.
ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നഷ്ടപ്പെടുത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കാന്‍ 2011-ല്‍ കുടുംബകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഭര്‍ത്താവിന് നേരിയ ആശ്വാസമായ വിധിയാണ് വന്നത്. കുടുംബകോടതി അനുവദിച്ച ഇളവ് ഭാഗികമായി റദ്ദാക്കിയ കേരള ഹൈക്കോടതി, ഭര്‍ത്താവും അമ്മയും ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാന്‍ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവിനെതിരെ യുവതി സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു, ‘സ്ത്രീധനം ഭാര്യയുടെയും ഭര്‍ത്താവിന്റെയും സംയുക്തമായ സ്വത്തല്ല, ആ സ്വത്തിന്മേല്‍ ഭര്‍ത്താവിന് അവകാശമോ സ്വതന്ത്രമായ ആധിപത്യമോ ഇല്ല.’
”വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ വിടപറയുന്ന സമയത്തോ അതിന് ശേഷമോ ഒരു സ്ത്രീക്ക് സമ്മാനിച്ച സ്വത്തുക്കള്‍ അവളുടെ സ്ത്രീധന സ്വത്താണ്. അവളുടെ സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഉള്ള അവളുടെ സമ്പൂര്‍ണ്ണ സ്വത്താണത്. അവളുടെ സ്ത്രീധന സ്വത്തില്‍ ഭര്‍ത്താവിന് നിയന്ത്രണമില്ല. തന്റെ ദുരിതസമയത്ത് അയാള്‍ അത് ഉപയോഗിച്ചേക്കാം, എന്നിരുന്നാലും ഉപയോഗിച്ചതത്രയും അല്ലെങ്കില്‍ അതിന്റെ മൂല്യം തന്റെ ഭാര്യക്ക് തിരിച്ചു നല്‍കാന്‍ ഭര്‍ത്താവിന് ധാര്‍മ്മിക ബാധ്യതയുണ്ട്,” ഈ വിഷയത്തില്‍ മുമ്പത്തെ വിധിയെ പരാമര്‍ശിച്ച് ബെഞ്ച് പറഞ്ഞു.
വിവാഹമോചനങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ സമൂഹം പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാല്‍, ഒരു വിവാഹബന്ധം പരമാവധി തകരാതെ നോക്കുക എന്ന കാര്യങ്ങളാണ് സമൂഹം ഇപ്പോഴും പ്രാധാന്യം നല്‍കുന്നത്. വിവാഹബന്ധത്തിലെ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കാരണം നിയമനടപടികള്‍ ആരംഭിക്കുന്നതിലെ ഏത് കാലതാമസവും മനസ്സിലാക്കാവുന്നതേയുള്ളൂ,” ബെഞ്ച് പറഞ്ഞു.
വിവാഹമെന്ന സങ്കല്‍പ്പം തന്നെ ഇണകളുടെ അനിവാര്യമായ പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്നും അതില്‍ ദാമ്പത്യബന്ധം അനിവാര്യമാണെന്നും ആദ്യ ദിവസം മുതല്‍ സ്ത്രീക്ക് ഭര്‍ത്താവിനെ വിശ്വാസമില്ലായിരുന്നുവെന്ന് കരുതുന്നത് അസംഭവ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.
പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.
ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.
എഡിറ്റര്‍: 8921990170, editor@thamasoma.com
(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)
തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)
……………………………………………………………………………….
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47