മുതിര്‍ന്ന പൗരന്മാരുടെ പ്രീതിക്കായി സ്ത്രീയെ വീട്ടില്‍ നിന്നും പുറത്താക്കാനാവില്ല

വൃദ്ധമാതാപിതാക്കളുടെ പ്രീതിക്കും സന്തോഷത്തിനുമായി ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീകളുടെ അവകാശങ്ങളെ ബലികൊടുത്തുകൊണ്ട് വൃദ്ധരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി (Bombay High Court) വ്യക്തമാക്കി. വയസായ മാതാപിതാക്കളുടെ സമാധാനപരമായ ജീവിതത്തിനു വേണ്ടി മകന്റെ ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള കുടില തന്ത്രത്തിന്റെ ഭാഗമാണ് ഈ കേസ് എന്ന് സ്ത്രീ കോടതിയില്‍ വ്യക്തമാക്കി.

തന്നെ വീട്ടില്‍ നിന്നും ഇറക്കിവിടാനായി ഭര്‍തൃ മാതാപിതാക്കള്‍ ശ്രമിക്കുന്നുവെന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഗാര്‍ഹിക പീഡന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍, ഇവരെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കി വിട്ട് തെരുവിലേക്കു വലിച്ചെറിയാന്‍ അനുവദിക്കില്ലെന്ന് മാര്‍ച്ച് 18 ന് കോടതി ഉത്തരവിട്ടിരുന്നു. സമാധാനപരമായി ജീവിക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ ഇതിന്റെ പേരില്‍ മരുമകളെ വീട്ടില്‍ നിന്നും ഇറക്കി വിടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങളുടെ (Senior Citizen’s Act) സംരക്ഷണത്തിനായി ഗാര്‍ഹിക പീഡന നിയമത്തിലെ (Domestic Violence Act) വ്യവസ്ഥകള്‍ ഉപയോഗിച്ച് സ്ത്രീയുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. 1997 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. അതിനു ശേഷം ഭര്‍തൃമാതാപിതാക്കള്‍ക്കൊപ്പം ഫ്‌ളാറ്റിലായിരുന്നു ഇവരുടെ താമസം. എന്നാല്‍, മകനും മരുമകളും തങ്ങളെ ശാരീരികമായി ദ്രോഹിക്കുകയാണെന്നും ഇവരെ വീട്ടില്‍ നിന്നും ഇറക്കി വിടണമെന്നും ആവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ ട്രൈബ്യൂണലിനെ സമീപിച്ചു. എന്നാല്‍, ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങിയാല്‍ തങ്ങള്‍ക്കു താമസിക്കാന്‍ വേറെ ഇടമില്ല എന്നായിരുന്നു സ്ത്രീയുടെ വാദം. ഇതോടെ, ഹര്‍ജിക്കാരിയെ ഫ്‌ളാറ്റില്‍ താമസിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. 2023 സെപ്റ്റംബറിലെ ട്രൈബ്യൂണലിന്റെ ഉത്തരവ് ആറ് മാസത്തേക്ക് കോടതി സസ്‌പെന്‍ഡ് ചെയ്തു.

……………………………………………………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *