പ്രീത ക്ളീറ്റസ്
ഉദയകിരണത്തിൻ തലോടലിൽ
മുഖം ചുവന്ന് മധുരമായി
ഒഴുകുന്നുയിന്നും കുഞ്ഞരുവി.
അക്ഷീണം വരമ്പുകൾ താണ്ടി
വിതറിയവൾ പച്ച വെളിച്ചമിരുവശവും
നീണ്ടു നിവരും പാടങ്ങൾക്കായി .
മുക്തി തൻ മുളയെ മരവിപ്പിയ്ക്കും
വേലികളാം അഹവും വെറുപ്പും
വളരുന്നു വിജനഹൃദയങ്ങളിൽ.
ലക്ഷ്മണ രേഖയാം വരമ്പും വേലിയും
ഭേദിച്ച് കുതിയ്ക്കുന്നു
അമൃത് തേടും വിളവുകൾ.
നോക്കുക! അതിരുകൾ ഭേദിച്ച്
നിർബാധ മരുവികളൊഴുകുന്നു
അന്നവുമായെത്തും മാതൃഹൃദയം പോൽ
സല്ലപിയ്ക്കുന്നു മാടി വിളിയ്ക്കും
തൈച്ചെടികളേയും.
അതിരില്ലാ നീലിമ
വളരുന്നുണ്ടാ വേലികൾക്ക് മീതേ.
അജ്ഞാത വനവാതിലിൽ നിന്നും
പക്ഷികൾ മൗനവും ഗാനമായി മൂളുന്നു
ചിറകടിച്ചുതാഴുന്നു പിന്നെ
ചോളച്ചെടിയുടെ കാതിൽ കടുക്കനിടാൻ
വിളയും പച്ചപ്പിൻ ചുംബന മറിയുന്നു
ദാഹം തീർക്കുന്നല്പാല്പമായി
പശിയകന്ന പക്ഷികൾ
മൂളുന്നാത്മാവിൻ കറയറ്റ ഗീതങ്ങൾ
അത് കേട്ടാ വിളകളും പാടുന്നു
പിന്നെ തലയാട്ടി വിളങ്ങുന്നൂയലാടുന്നു.
പാടങ്ങൾ തൈച്ചെടികൾ കാടുകൾ
കൊതിയ്ക്കുന്നരുവികൾക്കായ്,
മതിലില്ലാമഴയ്ക്കായി
അതിരില്ലാ കാറ്റിനായി
പുഞ്ചിരിയ്ക്കും സൂര്യനായി
ശുദ്ധമാം സ്നേഹ സംഗീതത്തിനായ്
നാം പക്ഷേ തടവുകാർ
നമ്മളാം മതിലുകൾക്കുള്ളിൽ!
പരിഭാഷ : പ്രീത ക്ളീറ്റസ്
Captives We Are!
by Tha. Sri. Gururaj
Blushing at the touch
Of warm Sun’s hands
Stream rushes
With tingling bells
In her tireless feet,
Crosses the bunds gently
Stretching her arms
Towards vast fields
Wearing growing green.
Crops that long for ambrosia
Of the same pond are bound
By Lakshman Rekha
Fences on every chest of bund.
Fences of pride and hate
Grown in barren hearts
Numb the tongues of bliss.
Stream flows at ease
Across frontiers chatting
With every beckoning plant
Earns feeding pleasure
Like motherly heart.
Boundless blue above the fences
Nurtures freedom in its womb,
Birds from unknown woods
Break the silence and fly down
Sit on ears of corn
Feel the green, kiss golden seeds
And quench hunger
Bit
By bit.
Satiated birds sing
From stainless souls
Enchant crops to swing
Their heads in glee.
Plants, fields, forests long
For lively stream, fenceless rain
Boundless wind, smiling light
And the songs of true love
We are captives
In our own fences.
…………………………………………………………………………
For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975