വനത്തില്‍ മാലിന്യം തള്ളിയ ലോറി പിടികൂടി നഗരംപാറ വനംവകുപ്പ്

Thamasoma News Desk

ആലുവ-കുമളി ദേശീയ പാതയില്‍, നേര്യമംഗലത്ത് വനമേഖലയില്‍ (Forest area) മാലിന്യം തള്ളിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറി ഉള്‍പ്പടെ കസ്റ്റഡിയിലെടുത്ത് നഗരംപാറ വനംവകുപ്പ്. കമ്പത്തു നിന്നും എറണാകുളത്തേക്ക് മുന്തിരി കയറ്റിപ്പോയ ശേഷം തിരിച്ചു വരവെയാണ് പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ വനമേഖലയില്‍ തള്ളിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള TN 60 AW 5007 എന്ന ലോറിയും ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേരെയുമാണ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ലോറിയും ജീവനക്കാരെയും കവളങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി.

കഴിഞ്ഞ മുപ്പതു വര്‍ഷമായി താന്‍ തമിഴ്‌നാട്ടില്‍ നിന്നും എറണാകുളത്ത് ചരക്കുമായി എത്തുന്നുണ്ടെന്ന് ലോറിയിലെ ജീവനക്കാരില്‍ ഒരാളായ അശോക് പറഞ്ഞു. വനമേഖലയിലെ റോഡില്‍ വാഹനം നിറുത്തി മാലിന്യം കാട്ടില്‍ ഇടുന്നതു കണ്ടതിനെത്തുടര്‍ന്നാണ് വാഹനവും ജീവനക്കാരെയും പിടികൂടിയത്. എം ആര്‍ രാജന്‍ (ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍), കെ ഇ അബൂബക്കര്‍ സിദ്ധിഖ് (ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍), മധു ദാമോദരന്‍ (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍), ബി എഫ് ഒമാരായ രാജേഷ്‌കുമാര്‍ ബികെ, ജെറിന്‍, രതീഷ് പി ആര്‍ (ഫോറസ്റ്റ് വാച്ചര്‍) തുടങ്ങിയവര്‍ ഉള്‍പ്പെട്ട ടീമാണ് ഇവരെ പിടികൂടിയത്.

…………………………………………………………………………

For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *