വേണുഗോപാലൻ നായർ BJP ക്കാരൻ ആണോ ?
അല്ല.
BJP കുടുംബമാണോ ?
അല്ല.
BJP പരിപാടികളിൽ പങ്കെടുക്കാറുണ്ടോ ?
ഇല്ല.
സമരപ്പന്തലിൽ വെച്ചാണോ മണ്ണണ്ണ ഒഴിച്ചതും,തീകത്തിച്ചതും ?
അല്ല (റോഡിന്റെ എതിർവശത്ത്).
മരിച്ചയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണോ ?
അതെ.
വേണുഗോപാലൻ നായർ എത്ര തവണ വിവാഹം കഴിച്ചു?
രണ്ട് (ശ്രീജ വട്ടപ്പാറ,
ബിന്ദു വഞ്ചിയൂർ).
രണ്ട് ഭാര്യമാരും നിലവിലുണ്ടോ ?
രണ്ട് ഭാര്യമാരും വിവാഹമോചനം നേടി.
ആരോടൊപ്പമാണ് വേണുഗോപാലൻ നായർ കഴിയുന്നത് ?
അമ്മയ്ക്കും,സഹോദരനുമൊപ്പം.
അയാൾ നേരത്തെ മാനസിക അസ്വാസ്ഥ്യം ഉള്ള ആളായിരുന്നോ ?
അതെ (മലയാള മനോരമ).
വേണുഗോപാലൻ നായർ മദ്യം കഴിക്കാറുണ്ടോ ?
ഉണ്ട്(മാതൃഭൂമി)
വേണുഗോപാലൻ നായർ മദ്യംകഴിച്ചാലോ ?
അക്രമ സ്വഭാവം കാണിക്കാറുണ്ട് (മാതൃഭൂമി)
പിന്നെ എന്തിനാണ് സമരപ്പന്തലിയേയ്ക്ക് ഓടിക്കയറായത് ?
മരണവെപ്രാളം കൊണ്ട്(മറുനാടൻ)
മരണ മൊഴി എന്താണ് ?
ജീവിതം മടുത്തു.
ഇനി ജീവിക്കാൻ താൽപ്പര്യമില്ല.ജീവിത നൈരാശ്യമാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്.
ആത്മഹത്യയിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ ?
ഇല്ല എന്ന് ഡോക്ടറോട് വേണുഗോപാലൻ നായർ
ശബരിമല വിഷയത്തിന്റെ പേരിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മരണ മൊഴിയിലുണ്ടോ ?
ഇല്ല.
ആരാണ് മരണമൊഴി രേഖപ്പെടുത്തിയത് ?
മജിസ്ട്രേറ്റ്,ഡോക്ടർമാർ.
തീ കത്തിച്ച് സമരപ്പന്തലിലേയ്ക്ക് ഓടിക്കയറുമ്പോൾ എസ് ഐ പ്രതാപചന്ദ്രനും മറ്റു പോലീസുകാരും തടയുന്നു.
ഈ സമയം സമരക്കാർ എന്ത് ചെയ്യുകയായിരുന്നു ?
ഉറങ്ങുകയായിരുന്നു(മാതൃഭൂമി),
മരണസമയത്ത് നാമജപം നടത്തി എന്ന് പറഞ്ഞത് ആരാണ് ?
BJP.
സമരപ്പന്തലിന് മുമ്പിൽ ഉണ്ടായിരുന്നതും,
ആദ്യം തടഞ്ഞതുമായ പോലീസുകാർ നാമജപം കേട്ടോ ?
ഇല്ല.
BJP യുടെ ആദ്യ നിലപാടെന്തായിരുന്നു ?
ആത്മഹത്യയുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല.വേണുഗോപാലൻ നായർ CPM കാരനാണ് എന്ന്.
വേണുഗോപാലൻ നായരെ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചതാരാണ് ?
പോലീസ്.
ആശുപത്രിയിൽ എത്തിച്ചത് ആരാണ് ?
കന്റോൺമെന്റ് എസ്ഐയും, രണ്ട് പോലീസുകാരും,
ആംബുലൻസിൽ BJP ക്കാർ കയറിയോ ?
ഇല്ല.
കൂടെപോയോ ?
ഇല്ല.
BJP ക്കാരൻ ആണെങ്കിലും,
നാമജപം നടത്തി ആത്മഹത്യ ചെയ്തതാണെങ്കിലും
BJP ക്കാർ കൂടെപ്പോകേണ്ടതല്ലേ ?
വേണമായിരുന്നു.
പിന്നെന്തിനാണ് ഹർത്താൽ ?
ആ……..!
ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കണം..ബിജെപി ക്ക് ഈ നാടിന്റെ മതനിരപേക്ഷ മനസ്സിനെ വിട്ട് കൊടുക്കരുത്..
==================================================================
പെട്രോള്‍ ഒഴിച്ച് സെക്രട്ടറിയറ്റിന് മുമ്പിലേക്ക് വരുന്നതിന്റെ ദൃശ്യം ട്രാഫിക് പൊലീസിന്റെ ക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഈ സമയം സമരപ്പന്തലില്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് തീ അണച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒരു ബിജെപി പ്രവര്‍ത്തകന്‍ പോലും കൂടെ പോയതുമില്ല.
സെക്രട്ടറിയറ്റിന് മുമ്പില്‍ തീകൊളുത്തി മരിച്ച തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴി പുറത്ത് വന്നിട്ടുണ്ട്. ‘തനിക്ക് സമൂഹത്തോട് വെറുപ്പാണ്. ജനങ്ങള്‍ ഓരോന്ന് ചെയ്തുകൂട്ടുന്നത് കാരണമാണ് സ്വയം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്’ – മൊഴിയില്‍ പറയുന്നു. തനിക്ക് ആര്‍ക്കെതിരെയും ഒരു പരാതിയുമില്ലെന്നും തിരുവനന്തപുരം ജെഎഫ്‌സിഎം രണ്ട് മജിസ്‌ട്രേറ്റ് മനീഷ കെ ഭദ്രക്ക് നല്‍കിയ മരണമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന ബിജെപി പ്രചാരണം കള്ളമാണെന്ന് ഇതോടെ വ്യക്തമായി. മജിസ്‌ത്രേട്ട് മരണമൊഴിയെടുത്തില്ലെന്ന പ്രചാരണവും പൊളിഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മുട്ടട അഞ്ച് മുക്ക് ആനൂര്‍ വീട്ടില്‍ വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപൊള്ളലേറ്റവരെ ചികില്‍സിക്കുന്ന അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വേണുഗോപാലന്‍ നായരില്‍നിന്നും രാവിലെ 11.20ന് മജിസ്‌ട്രേട്ട് മൊഴിയെടുത്തു. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് മരിച്ചത്.
ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ പാകത്തില്‍ വേണുഗോപാലന്‍ നായര്‍ ബോധാവസ്ഥയിലാണെന്ന് വ്യക്തമായ ശേഷമാണ് മൊഴി രേഖപ്പെടുത്തിയതെന്ന് മജിസ്‌ട്രേറ്റ് സ്വന്തം കൈപ്പടയില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോധാവസ്ഥയിലാണ് വേണുഗോപാലന്‍നായരുടെ മൊഴിയെടുത്തതെന്ന് കൂടെയുണ്ടായിരുന്ന ഡോ. എം കെ സൗമ്യസോമന്‍ സാക്ഷ്യപ്പെടുത്തി.