എന്നവസാനിക്കും, സ്ത്രീകള്‍ക്കു നേരെയുള്ള ഈ അമേധ്യഭാഷണം?

Jess Varkey Thuruthel

രൂപത്തിന്റെയും നിറത്തിന്റെയും പേരില്‍ സ്ത്രീകളെ അതിനിന്ദ്യമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നതിന് എന്നാണൊരു അവസാനമുണ്ടാകുന്നത്? (Disgustful Mocking) നീതികേടിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ അവളെ വ്യക്തിഹത്യ ചെയ്യുന്നത് എന്നവസാനിക്കും? കാണാന്‍ സുന്ദരി ആണെങ്കില്‍ മാത്രമേ സ്ത്രീ അംഗീകരിക്കപ്പെടുകയുള്ളോ? അവളുടെ കഴിവുകളും ബുദ്ധിയും അംഗീകരിക്കപ്പെടാന്‍ അവള്‍ സുന്ദരിയായിരിക്കണമെന്ന സാമൂഹ്യ മാനസികാവസ്ഥയ്ക്ക് എന്നവസാനമുണ്ടാകും? സമൂഹ മധ്യത്തില്‍ അവളെ തരംതാണ വിധം അവഹേളിക്കുന്നതിന് എന്തു പ്രതിവിധിയാണ് നിയമത്തിലുള്ളത്? ഇത്തരം ആളുകളില്‍ നിന്നും എന്തു സംരക്ഷണമാണ് നിയമങ്ങള്‍ അവള്‍ക്ക് ഒരുക്കിയിട്ടുള്ളത്?

ഉത്തര്‍പ്രദേശ് മാധ്യമിക് ശിക്ഷാ പരിഷത്ത് 10, 12 ക്ലാസുകളിലെ ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ ഇത്തരം നിരവധി ചോദ്യങ്ങളാണ് സമൂഹത്തില്‍ നിന്നുമയരുന്നത്. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച സ്‌കോറോടെ സംസ്ഥാനത്ത് ഒന്നാമതെത്തിയ സീതാപൂരില്‍ നിന്നുള്ള പ്രാചി നിഗം എന്ന വിദ്യാര്‍ത്ഥിനിയെ സമൂഹം കൂട്ടമായി അവഹേളിക്കുന്നു. അവളെ പരിഹസിക്കുന്നു, അതിമ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുന്നു. പരീക്ഷയില്‍ അവള്‍ നേടിയത് 98.50 ശതമാനം വിജയമാണ്, അതായത് 600ല്‍ 591 മാര്‍ക്കിന് തുല്യം. പക്ഷേ, അവള്‍ അതിമൃഗീയമായ സാമൂഹ്യ ആക്രമണത്തിനു വിധേയയാകുന്നു. അതിനു കാരണമാകട്ടെ, അവളുടെ മുഖത്തെ രോമവും!

മികച്ച വിജയം കൈവരിച്ച് വീട്ടുകാര്‍ക്കു മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെയാകെ അഭിമാനമുയര്‍ത്തിയ പ്രാച്ചി നിഗത്തിന്റെ നേട്ടം ആഘോഷിക്കുന്നതിനു പകരം അവളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് മോശമായ ഭാഷയില്‍ ട്രോളുകയാണ്. ഒരു പെണ്‍കുട്ടിയുടെ ആത്മവിശ്വാസത്തെയും അന്തസിനെയും ഹനിക്കുന്ന വിധത്തിലുള്ള ട്രോളുകളാണിത്. എന്തിന്റെ പേരില്‍? അവള്‍ മികച്ച വിജയം നേടി, അതുതന്നെ കാരണം.

ഒരു സ്ത്രീ മികച്ച വിജയം നേടിയാല്‍, കഴിവുകള്‍ തെളിയിച്ചാല്‍, ഉന്നതിയിലെത്തിയാല്‍, പിന്നെ അവള്‍ക്കു നേരിടേണ്ടി വരുന്നത് അതിരൂക്ഷമായ വ്യക്തിഹത്യയാണ്. അവളുടെ നിറവും രൂപവും ശരീര ഘടനയുമെല്ലാം സമൂഹ മധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടും. പരിഹാസവും അശ്ലീലഭാഷണവും നടത്തി ചിലര്‍ പുളകം കൊള്ളും. മറ്റുള്ളവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതില്‍ അത്യാനന്തം കണ്ടെത്തുന്ന നിരവധി ആളുകളുണ്ടെന്ന് സോഷ്യല്‍ മീഡിയയയുടെ പ്രചാരത്തോടെയാണ് ബോധ്യമായത്. അവരുടെ വ്യക്തിപരമായ ജീവിതത്തെക്കൂടി പൊതുജനമധ്യത്തില്‍ ഇത്തരക്കാര്‍ വലിച്ചു കീറും.

നിയമപരമായി വിവാഹമോചനം നേടി, നിയമപരമായിത്തന്നെ പുനര്‍വിവാഹം കഴിച്ച ഒരു സ്ത്രീയെക്കുറിച്ച് ഈയിടെ സമൂഹമാധ്യമത്തില്‍ നടത്തിയത് വന്‍ ആക്രമണമാണ്. താനുമായി പ്രശ്‌നമുള്ള ഒരാളുടെ തെറ്റുകളെ ചെറുത്തപ്പോള്‍, ആ സ്ത്രീയെ അതിമ്ലേച്ഛമായ ഭാഷയിലാണ് അധിക്ഷേപിച്ചത്. ആ സ്ത്രീയെ മാത്രമല്ല, അവരുടെ ഭര്‍ത്താവിനെയും കുട്ടികളെയുമെല്ലാം അധിക്ഷേപിക്കാന്‍ ഈ നീചമനസുകള്‍ക്ക് മടിയില്ലായിരുന്നു. പോലീസിന്റെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും ഈ അധമഭാഷണം അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

പൊതുകക്കൂസിനെക്കാളും നാറ്റമാണ് ചിലരുടെ നാവിന്. ആ നാറുന്ന നാവുകൊണ്ട് ആര്‍ക്കെതിരെയും എന്തും പറയാന്‍ മടിയില്ലാതായിരിക്കുന്നു മനുഷ്യരൂപത്തിലുള്ള ചില രാക്ഷസ ജന്മങ്ങള്‍ക്ക്.

ഈ അധമഭാഷകരെ നിലയ്ക്കു നിര്‍ത്താന്‍ ശിക്ഷ കൊണ്ടുമാത്രമേ സാധിക്കൂ. മറ്റുള്ളവരെ വ്യക്തിഹത്യ നടത്തുകയും പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കണം. ഓരോ അധമഭാഷണത്തിനും പിഴ നിശ്ചയിക്കണം. ആ പണം മതി സര്‍ക്കാരിന്റെ വരുമാനമുയര്‍ത്താനും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെയും വ്യക്തിഹത്യ നടത്തുന്നവരെയും നിലയ്ക്കു നിറുത്താനും. അഭിപ്രായപ്രകടന സ്വാതന്ത്ര്യമെന്നാല്‍ വ്യക്തിഹത്യയല്ല. ഒരാളുടെ നിറത്തെയോ രൂപത്തെയോ സ്വകാര്യജീവിതത്തെയോ പരിഹസിക്കുന്നത് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തില്‍ പെടുകയുമില്ല. തങ്ങളെക്കാള്‍ കഴിവുള്ളവരെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിഹത്യ നടത്തുന്ന ഇത്തരം നീചമനസുകള്‍ക്ക് തക്ക ശിക്ഷ നല്‍കിയില്ലെങ്കില്‍, കഴിവുറ്റവരെ രാജ്യത്തിനു നഷ്ടമാകും. മറ്റുള്ളവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഈ നീചമനസുകള്‍ ഒരു രാജ്യത്തിനെന്നല്ല, ഒരു വീടിനു പോലും ആവശ്യമില്ല. അതിനാല്‍ അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.

…………………………………………………………………………

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170,
editor@thamasoma.com

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *