എന്നവസാനിക്കും, സ്ത്രീകള്‍ക്കു നേരെയുള്ള ഈ അമേധ്യഭാഷണം?
Jess Varkey Thuruthel രൂപത്തിന്റെയും നിറത്തിന്റെയും പേരില്‍ സ്ത്രീകളെ അതിനിന്ദ്യമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നതിന് എന്നാണൊരു അവസാനമുണ്ടാകുന്നത്? (Disgustful Mocking) നീതികേടിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ അവളെ വ്യക്തിഹത്യ ചെയ്യുന്നത് എന്നവസാനിക്കും? കാണാന്‍ സുന്ദരി ആണെങ്കില്‍ മാത്രമേ സ്ത്രീ അംഗീകരിക്കപ്പെടുകയുള്ളോ? അവളുടെ കഴിവുകളും ബുദ്ധിയും അംഗീകരിക്കപ്പെടാന്‍ അവള്‍ സുന്ദരിയായിരിക്കണമെന്ന സാമൂഹ്യ മാനസികാവസ്ഥയ്ക്ക് എന്നവസാനമുണ്ടാകും? സമൂഹ മധ്യത്തില്‍ അവളെ തരംതാണ വിധം അവഹേളിക്കുന്നതിന് എന്തു പ്രതിവിധിയാണ് നിയമത്തിലുള്ളത്? ഇത്തരം ആളുകളില്‍ നിന്നും എന്തു സംരക്ഷണമാണ് നിയമങ്ങള്‍ അവള്‍ക്ക് ഒരുക്കിയിട്ടുള്ളത്? ഉത്തര്‍പ്രദേശ് മാധ്യമിക്…