ഇതോ മഹത്തായ മാധ്യമ സംസ്‌കാരം….??

 Jess Varkey Thuruthel ഉറ്റവരുടെ മരണത്തില്‍ വെന്തുരുകി മനസു ചത്തുമരവിച്ച മനുഷ്യരുടെ കണ്ണീരിന്റെ അളവും അവരുടെ പെരുമാറ്റ രീതികളും ഉടുത്തിരുന്ന വസ്ത്രങ്ങളും വിലയിരുത്തി, അതുവിറ്റു കാശാക്കുന്നവരെ എന്തു വിളിക്കണം….?? ഇതോ മഹത്തായ മാധ്യമ പ്രവര്‍ത്തനം? പ്രശസ്ത സിനിമ സീരിയല്‍ താരം സുബി സുരേഷിന്റെ മരണം ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു അവരെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഏവര്‍ക്കും. അകാലത്തിലുള്ള അവരുടെ വേര്‍പാട് വിശ്വസിക്കാന്‍ പോലുമായിട്ടില്ല അവരെ സ്‌നേഹിച്ചു കൂടെ നിന്ന ഒരാള്‍ക്കു പോലും. ഏറെ സ്‌നേഹിച്ച ഒരു വ്യക്തി മരിച്ചു…

Read More

അധമ മാധ്യമക്കെട്ടുകാഴ്ചകള്‍ക്ക് തടയിട്ടേ തീരൂ

  Jess Varkey Thuruthel വിവിധ ആവശ്യങ്ങള്‍ക്കായി പൊതു ഇടങ്ങളിലെത്തുന്ന ആളുകള്‍ക്കിടയിലേക്ക് മൈക്കും ക്യാമറയുമായി എത്തി ലൈംഗികപരമായ ഉത്തരങ്ങളിലേക്ക് ആദ്യം എത്തിച്ചേരുന്ന ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം തേടുകയും ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനം ആര്‍ക്കാണ്…?? തീര്‍ച്ചയായും അത് ആ ചാനല്‍ നടത്തുന്നവര്‍ക്കു തന്നെ. ആ ഉത്തരങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് അതിനു കാഴ്ചക്കാരെയുണ്ടാക്കി അതിലൂടെ പണം സമ്പാദിക്കുക എന്ന തന്ത്രമാണ് അവിടെ പയറ്റുന്നത്. ‘ആണുങ്ങള്‍ക്ക് വലിപ്പമുള്ളതും പെണ്ണുങ്ങള്‍ക്ക് വലിപ്പം കുറഞ്ഞതുമായ അവയവം ഏത്..?’ എന്ന ചോദ്യത്തിന്…

Read More

മനുഷ്യനുവേണ്ടി ജീവിക്കാത്ത മതമനുഷ്യര്‍….!

Jess Varkey Thuruthel ബ്രഹ്‌മാവിന് ജന്‍ഡറില്ല. അര്‍ദ്ധനാരീശ്വരനാകട്ടെ, ആണും പെണ്ണും കൂടിച്ചേര്‍ന്നതാണ്. ഇഷ്ടമുള്ള സമയങ്ങളിലെല്ലാം ആണും പെണ്ണുമായി അവതാരമെടുക്കാന്‍ കഴിവുളളവനാണ് വിഷ്ണു. ഈ മൂന്നുപേരും കൂടിച്ചേരുന്ന ത്രിമൂര്‍ത്തികള്‍ ഹിന്ദുക്കള്‍ക്കു ദൈവമാണ്. അവരെ നമ്മുടെ പൂര്‍വ്വികര്‍ മുതല്‍ പൂവിട്ടു പൂജിക്കുന്നു. ദൈവങ്ങളിങ്ങനെയൊക്കെയാണെങ്കിലും ട്രാന്‍സ് വ്യക്തികളെ കല്ലെറിഞ്ഞുകൊല്ലുന്നവര്‍ പണ്ടുമുണ്ടായിരുന്നു, ഇപ്പോഴും അവര്‍ ഇവിടെയൊക്കെത്തന്നെയുണ്ട്. മതം പഠിപ്പിക്കുന്നത് സ്‌നേഹമാണ്. പക്ഷേ, ഉപാധികളില്ലാതെ സ്‌നേഹിക്കുന്നിടത്ത് ത്യാഗവും വേദനയുമുള്ളതിനാല്‍, മതങ്ങളും അവയുടെ ആചാരങ്ങളും ദുരാചാരങ്ങളും മനുഷ്യര്‍ കൊണ്ടുനടക്കുന്നു. അത്തരത്തില്‍, പണത്തിനും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പായുന്ന…

Read More

ജന്റര്‍ ഏതെന്ന് ആ കുഞ്ഞ് തീരുമാനിക്കട്ടെ…..!

ജെസ് വര്‍ക്കി തുരുത്തേല്‍ പിറന്നു വീണ കുഞ്ഞ് ആണോ പെണ്ണോ എന്ന് ലിംഗം നോക്കി തീരുമാനിക്കുന്നതിന് ഇനിയെങ്കിലും അറുതിയുണ്ടാകുമോ….?? ആണെന്നും പെണ്ണെന്നും രണ്ടു വിഭാഗം മാത്രമേ ഈ ഭൂമിയിലുള്ളുവെന്നും മറ്റെല്ലാം പ്രകൃതി വിരുദ്ധമെന്നും ചത്തൊഴിയേണ്ടതെന്നുമുള്ള മതബോധത്തിനും പൊതുബോധത്തിന്റെ ചെകിട്ടത്തായിരുന്നു കുഞ്ഞുപിറന്ന ശേഷം സിയ നല്‍കിയ മറുപടി. ‘ജന്റര്‍ ഏതാണ് എന്ന് ആ കുഞ്ഞു തീരുമാനിക്കട്ടെ.’ ജനനേന്ദ്രിയം നോക്കി കുഞ്ഞിന്റെ ജന്റര്‍ തീരുമാനിച്ച ശേഷം, ആ കുഞ്ഞിന്റെ ഇഷ്ടങ്ങളോ താല്‍പര്യങ്ങളോ നോക്കാതെ, മാതാപിതാക്കളുടെയും സമൂഹത്തിന്റെയും തീരുമാനങ്ങള്‍ കുഞ്ഞില്‍ അടിച്ചേല്‍പ്പിക്കാന്‍…

Read More

ജന്മപാപ പ്രചാരകരില്‍ നിന്നും ഇതില്‍ക്കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍….??

Written By: Jess Varkey Thuruthel & D P Skariah കന്യക (?) യായ മറിയം ഗര്‍ഭം ധരിച്ചത് ശരീരത്തിന്റെ ഇച്ഛയില്‍ നിന്നോ പുരുഷന്റെ ആഗ്രഹത്തില്‍ നിന്നോ അല്ലാത്തതിനാലാണ് അവന്‍ പരിശുദ്ധനായ ദൈവത്തിന്റെ പുത്രനായതെന്ന് ബൈബിള്‍ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ലൈംഗിക ബന്ധത്തിലൂടെ ജനിച്ചു വീഴുന്ന ഓരോ ശിശുവിനും ജന്മപാപമുണ്ടെന്നു വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. ക്രൈസ്തവ പുരോഹിതരുടേയും മറ്റു സന്യസ്തരുടെയും മതസ്ഥാപനങ്ങളുടെയും കൈവശമാണ് കേരളത്തിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും. പള്ളിയോടു ചേര്‍ന്ന് പള്ളിക്കൂടം വേണമെന്ന് ആവശ്യപ്പെടുകയും അതിനായി…

Read More

നോ എന്ന വാക്കിന്റെ അര്‍ത്ഥം പോലുമറിയാത്തവരോട്….!

Jess Varkey Thuruthel & D P Skariahവളരെ മനോഹരമായൊരു ഭാഷ നമുക്കുണ്ട്. അതുപയോഗിക്കാനും അറിയാം. എന്നിട്ടും ഒരു വ്യക്തിക്ക് തന്നോട് ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടോ എന്നറിയുന്നതിന് എന്തിനാണ് ശരീര ഭാഷയുടെയോ ആംഗ്യഭാഷയുടേയോ പിന്നാലെ പോകുന്നത്…?? സ്ത്രീകള്‍ക്കു പുറത്തിറങ്ങാന്‍ ഒരു സമയം കല്‍പ്പിച്ചിട്ട്, ആ സമയത്തല്ലാതെ പുറത്തിറങ്ങുന്നവര്‍ സെക്‌സിനു വേണ്ടിയാണെന്ന മിഥ്യാധാരണ ഉണ്ടാക്കിയത് എന്തിന്..?? കണ്ണുകള്‍ കൊണ്ടു സമ്മതമറിയിച്ചു എന്നു ചിലര്‍ പറയും. എന്തേ അവര്‍ക്കു പറയാന്‍ നാക്കില്ലേ…?? ആ സമ്മതമറിയാന്‍ ചിലര്‍ ബസിലോ പൊതുസ്ഥലത്തോ വെച്ച്…

Read More

സാക്ഷരര്‍ തന്നെ, പക്ഷേ നാട് സുന്ദരമാവാന്‍ കാലമെത്ര കാത്തിരിക്കണം??

Jess Varkey Thuruthel & D P Skariah ജപ്പാനില്‍ സന്ദര്‍ശനം നടത്തി മടങ്ങവെ, മനുഷ്യമനസുകളില്‍ സ്‌നേഹത്തിന്റെ ഇന്ദ്രജാലം തീര്‍ത്ത ഗോപിനാഥ് മുതുകാട് തന്റെ ഫേയ്‌സ്ബുക്കില്‍ പേജില്‍ ഇങ്ങനെ കുറിച്ചിട്ടു….. ജപ്പാന്‍ ജനതയേ…, മാപ്പ്….. സമയ നിഷ്ഠ, സത്യസന്ധത, പരസ്പര ബഹുമാനം, അച്ചടക്കം, വൃത്തി, നിയമപാലനം, എന്നിങ്ങനെ ഒരു മനുഷ്യനെ സംസ്‌കാര സമ്പന്നരും ആ മനുഷ്യര്‍ വസിക്കുന്ന നാടിനെ സുന്ദരവുമാക്കുന്ന ഇത്തരം അനേക കാര്യങ്ങള്‍ വിട്ടുവീഴ്ചകളേതുമില്ലാതെ പാലിക്കുന്ന ജപ്പാന്‍ ജനതയോടു ഞാന്‍ മാപ്പു ചോദിക്കുന്നു…… ഒരു വാഹനം…

Read More

എല്ലിന്‍കഷണങ്ങള്‍ക്കു വേണ്ടി വെന്തുരുകുന്ന സ്ത്രീശരീരം

Jess Varkey Thuruthel & D P Skariah വസ്ത്രധാരണ രീതിയില്‍ നിന്നു തുടങ്ങി, ജീവിതത്തിന്റെ സകല മേഖലകളിലും ഭൂരിഭാഗം സ്ത്രീകളും സ്വീകരിക്കുന്നത് സ്വയം പീഢന മാര്‍ഗ്ഗങ്ങളാണ്. ഇത്തരത്തില്‍ സ്വന്തം ശരീരത്തെ സ്വയം വേദനിപ്പിക്കുകയും അത്യധികം കഷ്ടപ്പെടുത്തുകയും നരക യാതനകള്‍ അനുഭവിപ്പിക്കുകയും ചെയ്യുന്നത് പുരുഷകേന്ദ്രീകൃത സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിനും ‘അയ്യോ പാവം’ ഇമേജ് നേടിയെടുക്കുന്നതിനും കുലസ്ത്രീ പട്ടത്തിനും വേണ്ടിയാണെന്നതില്‍ തര്‍ക്കമില്ല. ഇത്തരമൊരു ഇമേജിലൂടെ അവള്‍ക്കുണ്ടാകുന്ന നേട്ടം സുരക്ഷിതത്വവും സംരക്ഷണവും മറ്റുമാണെന്ന് അവള്‍ കരുതുന്നു. പുരുഷനാണ് തനിക്കൊരു ജീവിതം തരുന്നതെന്നും…

Read More

സ്ത്രീവസ്ത്രത്തില്‍ വിവശരാകുന്ന ഷണ്ഡസമൂഹം

Jess Varkey Thuruthel & D P Skariah സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്നു മാത്രമല്ല അവരുടെ ഓരോ ചലനവും ഏതു രീതിയിലായിരിക്കണമെന്നു തീരുമാനിക്കാനുള്ള കുത്തകാവകാശം ഏറ്റെടുത്തു ഫലപ്രദമായി നടപ്പാക്കി ക്കൊണ്ടിരിക്കുകയാണീ പൊതു സമൂഹം. നെഞ്ചില്‍ നിന്നോ നിതംബത്തില്‍ നിന്നോ വസ്ത്രം വഴുതി മാറുന്നുണ്ടോ എന്നു സൂഷ്മനിരീക്ഷണം നടത്തി നഖശിഖാന്തം വിമിര്‍ശിക്കുകയും അവളെ കല്ലെറിയാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന ഈ ജനങ്ങള്‍ക്ക് സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിക്കാനുള്ള സമയമെവിടെ…?? ലെഗിന്‍സ് മാന്യമായ വസ്ത്രമല്ലെന്നും സ്‌കൂളില്‍ അതു ധരിച്ചെത്തിയ അധ്യാപിക…

Read More

ക്രിസ്തുവിന്റെ അനുയായികളില്‍ ചിലരുടെ കൈയിലിരിപ്പുകള്‍

Jess Varkey Thuruthel & D P Skariah ബസേലിയോസ് ആശുപത്രിയില്‍ വേരിക്കോസ് വെയിന്റെ ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയായിരുന്നു ആ സ്ത്രീ. ഞാന്‍ കടന്നു ചെല്ലുമ്പോള്‍ കൃപാസനം പത്രം വായിച്ചു കൊണ്ടിരിക്കുന്നു. അവരുടെ മേശപ്പുറത്ത് വേറെയും മൂന്നുനാലു കൃപാസനം പത്രമുണ്ട്. അതോടെ ഉറപ്പിച്ചു, ഇവരുടെ വിശ്വാസം. ആദ്യം കാണുന്നവരോടു മതം ഏതെന്നു ചോദിക്കുക എന്നത് ക്രിസ്ത്യാനിയുടെ മാത്രം പ്രത്യേകതയാണോ എന്നെനിക്കറിയില്ല. പക്ഷേ, ഞാന്‍ കാണുന്ന മനുഷ്യരില്‍ ക്രിസ്ത്യാനികളുണ്ടെങ്കില്‍ അവര്‍ ആദ്യം ചോദിക്കുന്ന ചോദ്യമതാണ്. ‘ഏതാണു മതം….??’ ‘മനുഷ്യനിര്‍മ്മിതമായ…

Read More