അല്ലാ, നിങ്ങളിതെന്തു പെണ്ണുങ്ങളാണെന്റെ പെണ്ണുങ്ങളേ…..???

2022 ജനുവരി പിറന്നു വീണത് അനിശ്ചിതത്വത്തിലേക്കായിരുന്നു…. കൊറോണ മൂലം ജോലിയും പോയി കാലണ കൈയിലില്ലാതെ ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്നാലോചിച്ച് തലപുകച്ചിരുന്ന ദിവസങ്ങളിലൊന്നിലാണ് ഫേയ്‌സ് ബുക്കില്‍ നിന്നും ആ സൗഹൃദാഭ്യര്‍ത്ഥന എത്തിയത്. ജെയിംസ് ബെന്‍ ക്ലിന്റണ്‍ എന്ന ജര്‍മ്മന്‍ പൗരന്‍. ബ്രിട്ടണില്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിയാണെന്നു സ്വയം പരിചയപ്പെടുത്തി. ജര്‍മ്മനെങ്കില്‍ ജര്‍മ്മന്‍. ഇരിക്കട്ടെ ഒരന്താരാഷ്ട്ര സൗഹൃദം. എന്തായാലും പണിയൊന്നുമില്ലാതെ ചൊറിയും കുത്തി ഇരിക്കുകയാണല്ലോ എന്നു ഞാനും കരുതി. അങ്ങനെ, അയാളുടെ സൗഹൃദം സ്വീകരിച്ചു. അയാള്‍ക്കു പിന്നാലെ, ജര്‍മ്മന്‍…

Read More

ആ സെക്യുലര്‍ വിവാഹം പാര്‍ട്ടിയില്‍ നിന്നും മറച്ചുവച്ചത് എന്തിന്…??

  സി പി എമ്മിന്റെ ഇക്കാലമത്രയുമുള്ള നാള്‍വഴികള്‍ പരിശോധിച്ചാലറിയാം, സെക്യുലര്‍ ബന്ധങ്ങളെ എന്നെന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരു പാര്‍ട്ടിയാണത്. എന്നുമാത്രമല്ല, മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ് മനുഷ്യരെ മനുഷ്യരായി കാണുന്നു എന്നതാണ് സി പി എം എന്നെന്നും മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തം.ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്‍കിയപ്പോള്‍, ഭരണഘടനയ്‌ക്കൊപ്പം നിന്ന സി പി എം, മതഭ്രാന്തിനു കീഴടങ്ങുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.വിവാദമായ പല വിവാഹങ്ങള്‍ക്കും കാവല്‍ നില്‍ക്കുകയും, അവരെ സംരക്ഷിക്കുകയും ചെയ്ത അനുഭവമാണ് പല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ളത്….

Read More

പാതി മറച്ച ശരീരങ്ങളില്‍ നിയന്ത്രണം നഷ്ടമാകുന്നവരോട്….

  ഭക്ഷണം ജീവശരീരത്തിന് എത്രയേറെ പ്രധാനമാണോ, അത്രയേറെ പ്രാധാന്യമുള്ളൊരു വസ്തുതന്നെയാണ് മാനസിക നിലനില്‍പ്പിന് ആധാരമായ ലൈംഗികത. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടില്ലാത്ത കാലഘട്ടത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രസവങ്ങളില്‍ നിന്നും ശിശു ജനനങ്ങളില്‍ നിന്നും മനുഷ്യനെ മാറ്റിനിറുത്താന്‍ പറ്റിയ ഒരു ഉപാധിയായിരുന്നു, കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ വേണ്ടി മാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുക എന്നത്. എന്നാല്‍, ആ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും ജനങ്ങള്‍ കാതങ്ങള്‍ സഞ്ചരിച്ച് ഈ ആധുനിക യുഗത്തിലെത്തി നില്‍ക്കുന്നു. വിജ്ഞാനത്തിന്റെയും ടെക്‌നോളജിയുടെയും വിസ്‌ഫോടനങ്ങള്‍ തീര്‍ത്തൊരു നൂറ്റാണ്ടില്‍ ജീവിക്കുമ്പോഴും മനുഷ്യന്‍ മുറുകെപ്പിടിക്കുന്നത്…

Read More

ഉണ്ടെന്നോ ഇല്ലെന്നോ ആവണം ഉത്തരം, അമ്മയും പെങ്ങളുമില്ലേടാ എന്ന മറുചോദ്യമാവരുത്‌

എന്നോടൊപ്പം ലൈംഗികത പങ്കിടാന്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടോ എന്നു ചോദിക്കുമ്പോള്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ കഴിയുന്നിടത്തു തന്നെയാണ് യഥാര്‍ത്ഥ സ്ത്രീ പുരോഗതിയും ഫെമിനിസം ചിന്താഗതിയും കുടികൊള്ളുന്നത്. ഉണ്ടെന്നു പറഞ്ഞാല്‍ മുന്നോട്ടു പോകാനും ഇല്ലെന്നു പറഞ്ഞാല്‍ ആ വിഷയം അവിടെ അവസാനിപ്പിക്കാനും കഴിയുന്നിടത്ത് ആണും വലിയവനായി. ലൈംഗികതയ്ക്കു താല്‍പര്യമുണ്ടോ എന്നു നേരിട്ടു ചോദിച്ചാല്‍ നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങന്മാരും മക്കളുമൊന്നും ഇല്ലേടാ എന്നു ചോദിക്കുന്നിടത്തു തന്നെയാണ് ഏറ്റവും വലിയ അശ്ലീലവും സ്ത്രീ വിരുദ്ധതയും ഒളിഞ്ഞിരിക്കുന്നത്. ഉണ്ടെന്നോ ഇല്ലെന്നോ ഒരുത്തരം വളരെ…

Read More

മനുഷ്യന്റെ സ്വസ്ഥതയ്ക്കു മുകളില്‍ മതങ്ങളുടെ വെടിക്കെട്ടുകള്‍

കൊറോണയുടെ പിടിയില്‍ നിന്നും നമ്മുടെ നാട് പതിയെ കരകയറി വരുന്നു. കഠിന വഴികളെ നേരിട്ട് ഓരോ മനുഷ്യരും ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഏകദേശം രണ്ടു വര്‍ഷക്കാലത്തോളം വീട്ടകങ്ങളില്‍ ഒതുങ്ങിക്കൂടിയവര്‍ പതിയെ പഴയ ആഘോഷത്തിമിര്‍പ്പുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഒത്തുകൂടലുകളും യാത്രകളും ഉല്ലാസങ്ങളുമെല്ലാം മനുഷ്യജീവിതത്തിലേക്കു തിരികെ എത്തുന്നു.കൊറോണക്കാലത്ത് നിശബ്ദമായിരുന്ന മതങ്ങളും പഴയ പ്രതാപം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളാണ്. ജനജീവിതത്തെ അടിമുടി വരിഞ്ഞുമുറുക്കി അവരുടെ ചിന്തകള്‍ക്കു കടിഞ്ഞാണിട്ടു നിയന്ത്രിച്ചിരുന്ന മതങ്ങളും മതദൈവങ്ങളും മാളത്തിലൊളിച്ച രണ്ടു വര്‍ഷക്കാലം അവസാനിച്ചു. പുതിയ തന്ത്രങ്ങളും കൊറോണക്കാലത്തു മനുഷ്യനെ ജീവിപ്പിച്ച…

Read More

മരണമാണു മുന്നില്‍, പക്ഷേ, ഇവളാണു ഭാഗ്യവതി…..

മരണം നൃത്തമാടുന്ന അവളുടെ കണ്ണുകളിലേക്കു നോക്കി ആ മനുഷ്യന്‍ പറഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണു നിങ്ങള്‍….. ഇതുപോലൊരു മനുഷ്യന്‍ നിങ്ങളുടെ കൂടെയില്ലായിരുന്നുവെങ്കില്‍ എന്നേ നിങ്ങള്‍ മരിച്ചു മണ്ണടിയുമായിരുന്നു……! തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ വാക്കുകളായിരുന്നു അത്. ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഇറങ്ങിവരികയായിരുന്നു അവള്‍…. അവള്‍ക്കു കരുത്തായി അവളെ താലി ചാര്‍ത്തിയ പുരുഷനും…. ആശുപത്രിയില്‍ ചികിത്സയ്ക്ക് വന്നു പോകുന്നതു കാണുന്നതല്ലാതെ ആ സെക്യൂരിറ്റി ഗാര്‍ഡ് ഇന്നേവരെ ആ മനുഷ്യനോട് കാര്യമായ കുശലാന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ല….

Read More

നോറയുടെ കൊലപാതകം: പ്രധാന പ്രതികള്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ തന്നെ

ഓരോ കുഞ്ഞുജീവനുകളും അതിക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ മലയാളി മനസാക്ഷി ഞെട്ടിവിറയ്ക്കാറുണ്ട്. ആ കുഞ്ഞു ജീവന്‍ കടന്നു പോയ സാഹചര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉറങ്ങാന്‍ പോലും കഴിയാത്ത വിധം മനസാക്ഷി വിറങ്ങലിച്ചു പോകുന്ന മനുഷ്യര്‍. കുഞ്ഞുങ്ങളോടു ക്രൂരത ചെയ്തവരെ കൈയില്‍ കിട്ടിയാല്‍ ഒന്നു പൊട്ടിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുമുണ്ട്. പക്ഷേ, കുറെ ദിവസങ്ങളിലെ ഞെട്ടലും മനോവേദനയും ധാര്‍മ്മികരോക്ഷവുമവസാനിക്കുമ്പോള്‍, മറവിയുടെ കയങ്ങളിലേക്ക് ഓരോ കുഞ്ഞുകരച്ചിലും ആണ്ടുപോകുമ്പോള്‍, വീണ്ടുമിവിടെ കരച്ചിലുകളുയരുന്നു….. അവസാനമില്ലാത്ത ഏങ്ങിക്കരച്ചിലുകള്‍….ഒറ്റപ്പെട്ട നിരവധി സംഭവങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍…… മനസാക്ഷി തൊട്ടുതീണ്ടാത്ത നികൃഷ്ടജന്മങ്ങള്‍ കുഞ്ഞുജീവനുകള്‍ക്കു മീതെ…

Read More

ഇവര്‍ക്ക് എന്തിനാണീ സെലിബ്രിറ്റി സ്റ്റാറ്റസ് ??

അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പൃഥിരാജിന്റെ കഥാപാത്രമായ കോശിയോട് ബിജുമേനോന്റെ അയ്യപ്പന്‍ അനുകമ്പ കാണിച്ചതിനു പിന്നില്‍ കോശിക്ക് മന്ത്രിമാരും മറ്റ് ഉന്നതതും സിനിമക്കാര്‍ ഉള്‍പ്പടെയുള്ളരുമായുള്ള ബന്ധമായിരുന്നു. അയാളുടെ സ്വാധീനശക്തിയില്‍ തന്റെ ജോലിക്ക് കുഴപ്പമുണ്ടാകുമോ എന്ന ഭയം. വാദി പ്രതിയാകുന്ന ഇക്കാലത്ത്, സെലിബ്രിറ്റികളുടെ ഭാഗത്തു മാത്രം ന്യായവും മറ്റുള്ളവരെല്ലാം തെറ്റുകാരുമെന്ന സാമൂഹിക വ്യവസ്ഥിതിയോടുള്ള ഭയം. അത് തന്റെ സൈ്വര്യജീവിതത്തെ ബാധിച്ചേക്കുമെന്ന ഭയം. ഈ ഭയത്തിന്റെ ആകെത്തുകയായിരുന്നു കോശിയോടു കാണിച്ച അനുകമ്പ. സെലിബ്രിറ്റികളും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും പൗരപ്രമുഖരും കോടീശ്വരന്മാരും…

Read More

ഉക്രൈന്‍ രക്ഷാദൗത്യം: സര്‍ക്കാരിനെ വിചാരണ ചെയ്യും മുന്‍പ്…….

  ഉക്രൈനില്‍ പെട്ടുപോയൊരു മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഓമനിച്ചു വളര്‍ത്തിയ സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയെപ്പോലും യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തിക്കൊണ്ടുവന്ന ബി ജെ പി സര്‍ക്കാരിനു നേരെയും ഇന്ത്യന്‍ എംബസിക്കു നേരെയുമുള്ള പരാതികളുടെ പെരുമഴയ്ക്ക് ശമനമില്ല ഇപ്പോഴും.നായയെപ്പോലും തിരികെ എത്തിച്ച സര്‍ക്കാരിനു നേരെ ഇത്ര രൂക്ഷമായ വിമര്‍ശനമോ എന്ന ചോദ്യത്തിനു മറുപടിയായി വന്ന കമന്റ് ഇങ്ങനെയായിരുന്നു. ‘ഇതിനിടയിലും മോഡി സ്തുതി നടത്തുന്നോ സംഘീ’ എന്ന്.നരേന്ദ്ര ദാമോദര്‍ മോഡിയുടെ രാഷ്ട്രീയ നിലപാടുകള്‍ എന്തുതന്നെ ആയിരുന്നാലും ഉക്രൈന്‍ രക്ഷാ ദൗത്യത്തില്‍…

Read More

ഇന്ത്യന്‍ നിര്‍ദ്ദേശം തള്ളിയവരിപ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിന്….??

ഉക്രൈനില്‍ റഷ്യ ആക്രമണം നടത്താനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് ഉക്രൈനിലെ, പ്രത്യേകിച്ച് കീവില്‍ ഉള്ള ഇന്ത്യന്‍ പൗരന്മാരോട് മടങ്ങിപ്പോരാന്‍ ക്വീവിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉക്രൈനില്‍ ആകെയുള്ളത് 20,000 ഇന്ത്യക്കാരാണ്. ഇവരില്‍ അധികം പേരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. അടിയന്തിരമായ സാഹചര്യങ്ങളൊന്നുമില്ലെങ്കില്‍ തല്‍ക്കാലത്തേക്ക് ഉക്രൈന്‍ വിടണമെന്ന് ആവശ്യപ്പെട്ട വാര്‍ത്ത ഫെബ്രുവരി 15 ല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഉക്രൈനില്‍ തങ്ങുന്നവര്‍ അവരുടെ എല്ലാ വിവരങ്ങളും കൃത്യമായി എംബസിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇന്ത്യക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതിനായി…

Read More