അവളെന്തിന് സ്വയം ചങ്ങലയില്‍ കുരുങ്ങി ആനന്ദിക്കുന്നു…??

‘എനിക്ക് വര്‍ഷങ്ങളുടെ പരിശീലനമുണ്ട്. ഏതെങ്കിലുമൊരു സ്ത്രീ നഗ്‌നയായി എനിക്കു മുന്നില്‍ വന്നു നിന്നാലും എന്നില്‍ ലൈംഗിക വികാരമുണ്ടാവില്ല. പക്ഷേ, ഞാന്‍ അതിതീവ്രമായി പ്രണയിക്കുന്നവളാണെങ്കില്‍ എനിക്കു വികാരതീവ്രത ഉണ്ടാവുകയും ചെയ്യും…’ ഇതൊരു പുരുഷന്റെ വാക്കുകളാണ്. ഇതു കേള്‍ക്കുന്ന ഏതൊരു സ്ത്രീയും അതിശയപ്പെട്ടു പോകും. കാരണം, സ്നേഹിക്കുന്നവനുമായി അല്ലാതെ, സാധാരണ ഗതിയില്‍ ഒരു സ്ത്രീ മറ്റൊരു പുരുഷനുമായി സ്വന്തം ലൈംഗികത പങ്കുവയ്ക്കില്ല. അടക്കാനാവാത്ത ലൈംഗികാഭിനിവേശമുള്ള വളരെക്കുറച്ചു സ്ത്രീകളുണ്ടാവാം. അവരല്ലാതെ മറ്റാരും പുരുഷ നഗ്‌ന ശരീരം കാണുന്ന മാത്രയില്‍ ലൈംഗികതയെക്കുറിച്ചു ചിന്തിക്കുക…

Read More

സ്ത്രീയൊരു സ്വതന്ത്രവ്യക്തിയാകുന്ന പുലരിയെന്നാണ്….???

ഇതെന്റെ സ്വാതന്ത്ര്യമാണ്, ഇതെന്റെ അവകാശമാണ്. ഇതെനിക്ക് നല്‍കുന്നത് തികഞ്ഞ ആത്മവിശ്വാസമാണ്’ എന്ന ഒരു പെണ്‍കുട്ടിയുടെ ഉറക്കെയുറക്കെയുള്ള പ്രഖ്യാപനങ്ങള്‍ ഇതെഴുതുമ്പോഴെന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. മതസ്വാതന്ത്ര്യം അനുവദിക്കുന്ന ശിരോവസ്ത്രത്തിനു വേണ്ടി വീറോടെ പോരാടുന്ന ഒരു പെണ്‍കുട്ടിയുടെ ശബ്ദമാണത്. എന്റെ മനസിനെ ഏറെ അലോസരപ്പെടുത്തുന്ന ഒരു കാഴ്ചയും പ്രഖ്യാപനങ്ങളുമാണത്. ‘ഇതാ, ഞാന്‍ നിങ്ങളുടെ അടിമ. ഈ അടിമത്തം എനിക്കിഷ്ടമാണ്. ഇതെന്റെ സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന എനിക്കു തരുന്ന എന്റെ അവകാശവുമാണിത്’ എന്ന് ആ പെണ്‍കുട്ടി ഉച്ചൈസ്ഥരം ഘോഷിക്കുന്നു. മതവാദികളെല്ലാം കൈയ്യടിക്കുന്നു. കാണൂ,…

Read More

ലൈംഗികതയിലെ ലാളനയും ധാര്‍മ്മികതയും; അറിയില്ലെങ്കില്‍ നിങ്ങളതു പഠിക്കണം

പങ്കാളിയുടെ കഴുത്തിലുള്‍പ്പടെ കയര്‍ കൊണ്ടു ബന്ധിച്ച ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ശ്രമത്തിനിടയില്‍ മരണം സംഭവിച്ചുപോയ ഒരു പരീക്ഷണശാലിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് ഈയിടെയാണ്. ആ വാര്‍ത്തയ്ക്കു താഴെയുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളു കിടപ്പറയിലെ അസംതൃപ്തിയും അരാജകത്തവും പുതുമ തേടുന്ന മനസും എത്രമാത്രമാണെന്ന്. ബന്ധനത്തിലൂടെ കിട്ടുന്ന സംതൃപ്തി (Comfort in discomfort) എന്ന പേരിട്ടാണ് ഇത്തരം ആസുര ലൈംഗികതയെ ഒരു വിഭാഗം ഏറ്റെടുത്തിരിക്കുന്നത്. ഇത് എത്തരത്തിലുള്ള ലൈംഗികതയാണ് എന്നതിനെച്ചൊല്ലിയും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ലൈംഗികത എങ്ങനെയെന്നറിയാന്‍…

Read More

സുന്നത്ത് അഥവാ മതത്തില്‍ പൊതിഞ്ഞ അതിബുദ്ധി

  പുരുഷ ശരീരത്തില്‍ ലൈംഗികതയുടെ കേന്ദ്രബിന്ദു എവിടെയാണ്…?? പുരുഷന്റെ ലിംഗവും വൃഷണങ്ങളുമെല്ലാം വികാരങ്ങളുടെ കേന്ദ്രസ്ഥാനങ്ങള്‍ തന്നെ. പക്ഷേ, ലൈംഗികതയുടെ കേന്ദ്രബിന്ദു ചര്‍മ്മത്താല്‍ സംരക്ഷിക്കപ്പെട്ട, മൂത്രനാളത്തിന്റെ അഗ്രഭാഗമായ ലിംഗാഗ്രമാണ്. ആ ഭാഗം അത്യധികം സെന്‍സിറ്റീവ് ആയതിനാല്‍, അവിടെയുണ്ടാകുന്ന ചെറിയൊരു ഉരസല്‍ പോലും ലൈംഗിക വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍, വായുവിന്റെ നനുത്ത സ്പര്‍ശം പോലും ഒഴിവാക്കി, ഒരു പുരുഷന്റെ ലൈംഗിക ചിന്തയെ നിയന്ത്രിച്ചു നിര്‍ത്തുക എന്ന വലിയൊരു ദൗത്യം കൂടി ലിംഗാഗ്ര ചര്‍മ്മത്തിനുണ്ട്. അതിലൂടെ, നേരിട്ടുള്ള തട്ടലും മുട്ടലും ഉരസലും…

Read More

ഡിജിറ്റല്‍ യുഗത്തിലെ ടോയ്‌ലറ്റ് ചിന്തകള്‍

  ഞാന്‍ ഒന്നുകൂടി എണ്ണിനോക്കി…. അതെ, ഞാന്‍ ഉള്‍പ്പടെ മൊത്തം 98 പേര്‍ താമസിക്കുന്നുണ്ട് ആ വനിത ഹോസ്റ്റലില്‍. അവര്‍ക്ക് വേണ്ടി ആകെയുള്ളത് 3 ടോയ്‌ലറ്റുകള്‍ മാത്രം. അതായത് ഏകദേശം 33 പേര്‍ക്ക് ഒരെണ്ണം വീതം. കുളിക്കാനും അതുതന്നെയാണ് ഉപയോഗിക്കുന്നത്. രാവിലെ തുടങ്ങും ടോയ്‌ലറ്റിനു മുന്നിലെ നീണ്ട ക്യൂ. ഒരാള്‍ കഴിഞ്ഞാല്‍ അടുത്തയാള്‍. അതു കഴിഞ്ഞാല്‍ അടുത്തയാള്‍. കയറി ഇരിക്കുന്നതിനു മുമ്പായി വാതിലില്‍ കൊട്ടു തുടങ്ങും. അതാണ് അസഹ്യം. ടോയ്‌ലറ്റില്‍ കയറുന്നത് അവിടെ സ്ഥിരതാമസത്തിന് അല്ലെന്നും കയറിയവര്‍…

Read More

മൃതശരീരം വച്ചുള്ള മുതലെടുപ്പ് ഇങ്ങനെ

വേണുഗോപാലൻ നായർ BJP ക്കാരൻ ആണോ ? അല്ല. BJP കുടുംബമാണോ ? അല്ല. BJP പരിപാടികളിൽ പങ്കെടുക്കാറുണ്ടോ ? ഇല്ല. സമരപ്പന്തലിൽ വെച്ചാണോ മണ്ണണ്ണ ഒഴിച്ചതും,തീകത്തിച്ചതും ? അല്ല (റോഡിന്റെ എതിർവശത്ത്). മരിച്ചയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണോ ? അതെ. വേണുഗോപാലൻ നായർ എത്ര തവണ വിവാഹം കഴിച്ചു? രണ്ട് (ശ്രീജ വട്ടപ്പാറ, ബിന്ദു വഞ്ചിയൂർ). രണ്ട് ഭാര്യമാരും നിലവിലുണ്ടോ ? രണ്ട് ഭാര്യമാരും വിവാഹമോചനം നേടി. ആരോടൊപ്പമാണ് വേണുഗോപാലൻ നായർ കഴിയുന്നത് ? അമ്മയ്ക്കും,സഹോദരനുമൊപ്പം….

Read More

ആ സമരവും ചുമ്മാ പിന്‍വലിച്ചു, നഷ്ടവും കഷ്ടപ്പാടും പാവങ്ങള്‍ക്കു മാത്രം

ഇംഗ്ലീഷ് വൈദ്യന്മാരുടെ സമരം ‘ചുമ്മാ’ പിന്‍വലിച്ചു, സന്തോഷം. എന്തിനായിരുന്നു സമരം എന്ന കാര്യത്തില്‍ ഡോക്ടര്‍ അസോസിയേഷന്റെ സ്റ്റേറ്റ് കമ്മിറ്റിയും തിരുവനന്തപുരം കമ്മിറ്റിയും തമ്മിലടി. അതെന്ത് കോപ്പെങ്കിലും ആകട്ടെ……. ഇതാണു പറഞ്ഞു വരുന്നത്. ഏതു സമരം വന്നാലും പാവങ്ങളുടെ നെഞ്ചത്ത്…! ഇന്ത്യയില്‍ ആരു കുറ്റം ചെയ്താലും ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ നിരപരാധികളാണ്. അവകാശ സമരങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നിയമങ്ങളുടെ പേരിലെല്ലാം നടത്തപ്പെടുന്ന ഹര്‍ത്താലുകളും സമരങ്ങളും, ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍, ശമ്പളം കൂട്ടുന്നതിനു വേണ്ടി, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെ,…

Read More

ഇന്ന് വിഷു…..! എന്റെ കണ്ണുതുറപ്പിച്ച വിഷു…..!!

ഇന്ന് വിഷു….. എന്റെ കണ്ണുതുറപ്പിച്ച വിഷു….. ഞാന്‍ കഴിച്ച ഭക്ഷണവും ഞാന്‍ കുടിച്ച പാനീയങ്ങളും വിഷമായിരുന്നു എന്ന് എന്നെ ബോധ്യപ്പെടുത്തിത്തന്ന വിഷു…. എന്റെ വീടുവിട്ടു പോന്ന ശേഷം നാളിതുവരെ, സുരക്ഷിതമെന്നു കരുതി ഞാന്‍ കഴിച്ചതത്രയും സുരക്ഷിതമല്ലായിരുന്നു. ഞാന്‍ കരുതി കീടങ്ങളെ അകറ്റാന്‍ വേണ്ടി തളിക്കുന്നതും ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനും നിറവും മണവും കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കളും മാത്രമാണ് വിഷമെന്ന്…. പക്ഷേ, രാസവളങ്ങളും മനുഷ്യശരീരത്തില്‍ രോഗമുണ്ടാക്കുന്നു എന്ന് എനിക്കു മനസിലാക്കിത്തന്നത് ജൈവകാര്‍ഷികോത്സവം 2018 ആണ്. ആരോടെല്ലാമാണ് ഞാന്‍…

Read More

വഴിയേ പോകുന്നവന്റെയല്ല, തെറ്റു ചെയ്തവന്റെ നെഞ്ചത്താവണം പൊങ്കാല: അതാണ് ഹര്‍ത്താലിനു ബദല്‍

ബന്ദ് എന്ന ബഹാദുരിതം അനുഭവിച്ചു പൊറുതിമുട്ടിയ ജനം കോടതിയില്‍ പോയി. ബന്ദ് നിര്‍ത്തലാക്കിയ കോടതി വിധി ഹര്‍ഷാരവത്തോടെയാണ് സമാധാന പ്രിയരായ, ജനാധിപത്യസംവിധാനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ജനങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍, കുബുദ്ധികളായ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മന്ത്രിമാരും മത രാഷ്ട്രീയ പാര്‍ട്ടികളും ആ നിയമം വളച്ചൊടിച്ചു. അക്കാലയളവു വരെ, ഹര്‍ത്താല്‍ എന്നാല്‍ കടകള്‍ അടച്ചിട്ടുള്ള സമരമായിരുന്നു. എന്നാല്‍, ബന്ദു നിരോധിച്ചതോടെ, ബന്ദിന്റെ എല്ലാ സ്വഭാവങ്ങളും ഹര്‍ത്താല്‍ ഏറ്റേടുത്തു. നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്. തുറന്നാല്‍ കടകള്‍ക്കു നേരെ കല്ലേറ്….

Read More

ഓട്ടിസം ബാധിച്ചത് രജത്കുമാറിന്; ഈ വിഷവിത്ത് ഭൂമിക്കു ഭാരം

സര്‍ക്കാര്‍ ചെലവില്‍ അര്‍മ്മാദിച്ചു നടക്കുന്ന അനേകം വിഷവിത്തുകളുണ്ട്. വത്തക്ക മാഷുമാരുടെ ഗണത്തില്‍ പെട്ട അനേകര്‍. പേപ്പട്ടി മനുഷ്യരൂപം പൂണ്ട രജത്കുമാര്‍ ആകട്ടെ തന്റെ തലച്ചോറിലെ അമേദ്യമത്രയും കാണുന്നവരുടെ മേല്‍ വാരിവിതറുന്നു. മതഗ്രന്ഥങ്ങളെ മറയാക്കി, വിശ്വാസതിമിരം ബാധിച്ച സദസിനോട് വിഡ്ഡിത്തം വിളമ്പുന്ന പടുവിഡ്ഡി. ഈ പേപ്പട്ടി നടത്തുന്ന പരാമര്‍ശങ്ങളില്‍ ചിലതാണ് താഴെ. ജീന്‍സിട്ടാല്‍ ഞെങ്ങിഞെരുങ്ങി ഒവേറിയന്‍ ഫോളിക്കിളുകള്‍ നശിക്കും, വന്ധ്യത വരും’ അടിവയറിന്റെ തൊലിയുടെ, അകത്തുള്ള കൊഴുപ്പിന്റെ, താഴെയുള്ള മസിലിന്റെ, ഉള്ളിലുള്ള അരക്കെട്ടിലെ എല്ലിന്‍കൂടിന്റെ, അതിനുമകത്തുള്ള അണ്ഢാശയത്തിന്റെ ഉള്‍വശത്തുള്ള,…

Read More