മതപുരോഹിതര്‍ പറയുന്നതെന്തും അനുസരിക്കാന്‍ സദാ സന്നദ്ധരാണ് ദൈവവിശ്വാസികള്‍. പറയുന്നതില്‍ യാതൊരു യുക്തിയും കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും ഒരക്ഷരം മിണ്ടാതെ അവരത് അനുസരിക്കും. പ്രസാദമെന്ന പേരില്‍ സ്വന്തം ഉച്ചിഷ്ടവും അമേദ്യവും കൊടുത്താലും ഭക്തിപൂര്‍വ്വം വിശ്വാസികളത് കഴിക്കുകയും ചെയ്യും. വിശ്വാസികളില്‍ തലച്ചോര്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ ഒരുപക്ഷേ പെന്തക്കോസ്ത് സഭയിലാവും ഉള്ളത്. തലച്ചോറില്ലാത്ത വിശ്വാസികളും അവരെ പറ്റിച്ചു ജീവിക്കുന്ന ബുദ്ധിജീവി ക്രിമിനലുകളും മാത്രം ഉള്‍പ്പെടുന്നതാണ് ലോകത്തിലെ എല്ലാ മതവിഭാഗങ്ങളും.
ദൈവത്തോടടുക്കണമെങ്കില്‍ പുല്ലുതിന്നണമെന്നായിരുന്നു ആ പാസ്റ്റര്‍ പറഞ്ഞത്. ഒരക്ഷരം പോലും മറുത്തു പറയാതെ വിശ്വാസികള്‍ അത് അനുസരിച്ചു…..
പെട്രോള്‍ പൈനാപ്പിള്‍ ജ്യൂസ് ആക്കിമാറ്റാന്‍ കഴിവുള്ളവനാണു താനെന്നായിരുന്നു വേറൊരു പാസ്റ്റര്‍ അവരോടു പറഞ്ഞത്. ജ്യൂസാക്കി മാറ്റിയ പെട്രോള്‍ വിശ്വാസികളില്‍ ഒരു സ്ത്രീ രുചിച്ചു നോക്കി, വളരെ രുചികരമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പിന്നെ, പെട്രോള്‍ പൈനാപ്പിള്‍ രുചിച്ചു നോക്കാനുള്ളവരുടെ തിക്കും തിരക്കുമായിരുന്നു അവിടെ. ഈ പൈനാപ്പിള്‍ ജ്യൂസ് അതീവ രുചികരമാണെന്ന് പറയുന്ന നിരവധി വീഡിയോകളും അവര്‍ ഇന്റര്‍നെറ്റില്‍ പങ്കുവയ്ക്കുകയുണ്ടായി.
ഉദ്ധാരണപ്രശ്‌നങ്ങളുമായി തന്നെ സമീപിച്ച വിശ്വാസിയെ സുഖപ്പെടുത്താനായി പാസ്റ്റര്‍ സ്വീകരിച്ച മാര്‍ഗ്ഗം ആ വിശ്വാസിയെ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തിച്ചു കാണണം. അയാളുടെ ജനനേന്ദ്രിയത്തില്‍ പിടിച്ചു ഞെരിക്കുന്നതായിരുന്നു പാസ്റ്ററുടെ ചികിത്സ. തന്റെ രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടതായി വിശ്വാസിയായ അയാള്‍ പിന്നീട് പറയുകയും ചെയ്തു. രോഗം മാറിയില്ലെന്നു പറഞ്ഞാല്‍ ഇനിയും പിടിച്ചു ഞെരിച്ചാലോ എന്ന ഭയമാകാം ഒരുപക്ഷേ.
വെള്ളം ചോരയാക്കുന്ന വിദ്യ കൈവശമുള്ള പാസ്റ്റര്‍ കാണിച്ചു കൂട്ടിയ വിക്രിയ നോക്കൂ.
വെള്ളത്തില്‍ വളരെവേഗം ലയിച്ചു ചേരുന്ന പൊട്ടാസ്യം പെര്‍മാഗനേറ്റ് വെള്ളത്തില്‍ കലക്കി, ചുവന്ന കളറുള്ള ആ വെള്ളം വിശ്വാസികളുടെ കാലിലൊഴിച്ചു. രോഗം മാറുന്നു എന്നതിന്റെ തെളിവായി കാലില്‍ നിന്നും ചോര ഒഴുകി വരികയാണെന്നായിരുന്നു പാസ്റ്റര്‍ വിശ്വാസികളോടു പറഞ്ഞത്.
വിശ്വാസിയായ ഒരു സ്ത്രീയുടെ സ്തനാര്‍ബുദം ഈ പാസ്റ്റര്‍ ചികിത്സിച്ചു ഭേദമാക്കിയത് ഇങ്ങനെയാണ്. വസ്ത്രത്തിനുള്ളില്‍ക്കൂടി കൈയിട്ട് ആ സ്ത്രീയുടെ സ്തനങ്ങളില്‍ പിടിച്ചു, എന്നിട്ടു പറഞ്ഞു ഇതോടെ നിങ്ങളുടെ സ്തനാര്‍ബുദം പൂര്‍ണ്ണമായും മാറിയിരിക്കുന്നുവെന്ന്…..!
വിശുദ്ധനാണെന്നു സ്വയം പ്രഖ്യാപിച്ച ആ പാസ്റ്റര്‍ പിന്നീട് വിശ്വാസികളോട് തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അവരുടെ മുകളിലൂടെ നടക്കാന്‍ ആരംഭിച്ചു. ഒരക്ഷരം പോലും മറുത്തു പറയാതെ, ഭക്തിപൂര്‍വ്വം വിശ്വാസികള്‍ അയാളോട് നന്നായി സഹകരിച്ചു.
ചികിത്സയ്ക്കായി കൃമികളെയാണ് മറ്റൊരു പാസ്റ്റര്‍ ഉപയോഗിച്ചത്. ഇതിനായി ഇയാള്‍ ഉപയോഗിച്ചതാകട്ടെ യൂറോപ്യന്‍ ക്ലോസറ്റിലെ മലിനജലവും.
സഭാതലവനായി താന്‍ ഉയര്‍ത്തപ്പെടുന്നതിന് വിശ്വാസികളോട് കാര്‍പ്പെറ്റ് ചവച്ചു തിന്നാന്‍ പാസ്റ്റര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രിയ പാസ്റ്റര്‍ക്കു വേണ്ടി വിശ്വാസപൂര്‍വ്വം അവരതു ചെയ്തു.
ദൈവവിശ്വാസം മനുഷ്യരില്‍ ഊട്ടിയുറപ്പിക്കാന്‍ പാമ്പുകളെപ്പോലും പാസ്റ്റര്‍മാര്‍ ഉപയോഗപ്പെടുത്തി.
ഇതെല്ലാം ആഫ്രിക്കയിലെ പാസ്റ്റര്‍മാരുടെ വിക്രിയകളായിരുന്നു. നൈജീരിയയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. നൈജീരിയയെ പള്ളികളുടെ പ്രഭവകേന്ദ്രമാണെന്നു വേണമെങ്കില്‍ പറയാം. കോടീശ്വരന്മാരായ പാസ്റ്റര്‍മാരെയും പട്ടിണിപ്പാവങ്ങളായ വിശ്വാസികളെയും ഇവിടെ കണ്ടെത്താന്‍ കഴിയും.
പാസ്റ്റര്‍മാരെ വിമര്‍ശിക്കുന്നതു പോലും നിഷിദ്ധമാണിവിടെ. വിധിക്കരുത്, അതിനാല്‍ നിങ്ങളും വിധിക്കപ്പെടുകയില്ല എന്ന ബൈബിള്‍ തത്വം അക്ഷരം പ്രതി പാലിക്കപ്പെടുന്ന ഇടമാണ് നൈജീരിയയുടെ പല ഭാഗങ്ങളിലും.
ആഫ്രിക്കയില്‍ ഉണ്ടായിട്ടുള്ളതെല്ലാം മോശം ഭരണം തന്നെയായിരുന്നു. പക്ഷേ, ആ രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു കാരണം സര്‍ക്കാര്‍ ആയിരുന്നില്ല, ദുരാഗ്രഹികളായ ഈ പെന്തക്കോസ്ത് പാസ്റ്റര്‍മാരും തലച്ചോറില്ലാത്ത വിശ്വാസികളുമാണ്.
കേരളത്തിലും ഭ്രാന്തുപിടിച്ച പെന്തക്കോസ്ത് പാസ്റ്റര്‍മാരും രോഗശാന്തി വിദഗ്ധരായ ക്രിസ്ത്യന്‍ ധ്യാനഗുരുക്കളും ഉസ്താദുമാരും ബ്ലാക്ക് മാജിക്ക് വിദഗ്ധരും പിടിമുറുക്കിയിരിക്കുകയാണ്. എല്ലാ മതങ്ങളിലും ഇത്തരക്കാരുണ്ടെങ്കിലും രോഗശാന്തിയുടെ മൊത്തക്കച്ചവടക്കാര്‍ ക്രിസ്തുമത വിശ്വാസികള്‍ തന്നെ. ഹിസ്റ്റീരിയ ബാധിച്ച പോലെ ഉറഞ്ഞു തുള്ളുന്ന വിശ്വാസികളാണ് ഇവരുടെ എക്കാലത്തെയും കരുത്ത്. ജനങ്ങളെ ഏതു വിധേനയും പറ്റിച്ചും വഞ്ചിച്ചും ജീവിക്കുന്ന സര്‍ക്കാരുകള്‍ക്ക് ഇവര്‍ ചെയ്തു കൊടുക്കുന്ന സഹായം വളരെ വലുതാണ്. അതുകൊണ്ടു തന്നെ ഇത്തരം ക്രിമിനലുകളെ നിയന്ത്രിക്കാന്‍ അധികാരികള്‍ യാതൊരു തരത്തിലുമുള്ള നടപടികളും സ്വീകരിക്കുകയില്ല. ഇവര്‍ വാരിക്കൂട്ടുന്ന സ്വത്തുക്കള്‍ അന്വേഷണ പരിധിയില്‍ പോലും വരികയുമില്ല.
ഭരണകര്‍ത്താക്കളോ മതസ്ഥാപനങ്ങളോ പുരോഹിതരോ സമ്പാദിച്ചു കൂട്ടുന്ന സ്വത്തുക്കളൊന്നും പബ്ലിക് ഓഡിറ്റിംഗിനു വിധേയമാക്കാന്‍ ഒരു തരത്തിലും ഇവര്‍ സമ്മതിക്കുകയുമില്ല. തങ്ങള്‍ മതങ്ങള്‍ക്ക് എതിരാണെന്നു പറയുന്നവര്‍ പോലും മതങ്ങളെയും ദൈവങ്ങളെയും വിശ്വാസികളെയും ഒളിഞ്ഞും തെളിഞ്ഞും വാരിപ്പുണരുന്നു. തലച്ചോര്‍ ഇത്തരം ഭ്രാന്തജന്മങ്ങള്‍ക്ക് തീറെഴുതിക്കൊടുക്കാത്തവരുടെ കൂടി വരണം. എങ്കില്‍ മാത്രമേ രോഗശാന്തി വിദഗ്ധരായ ഈ ക്രിമിനലുകളുടെയും അവരുടെ മൂടുതാങ്ങികളുടെയും പിടിയില്‍ നിന്നും സ്വന്തം നാടിനെ രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളു.
……………………………………………………………………………………………………
#Pastor #breastcancer #erectileDisfunction
ദൈവമുണ്ട് എന്ന യാഥാർത്ഥ്യം പരിഹസിയ്ക്കപ്പെടാൻ ചെന്നായ്ക്കൾ ആടിൻറെ വേഷത്തിൽ എത്തിയാലും അവരുടെ പ്രവർത്തികൾ തങ്ങൾ ആരുടെ സന്തതിയെന്ന് വെളിപ്പെടുത്തും.