സംവിധായകന്‍ അമ്പിളിയ്ക്ക് തല്ലു കിട്ടിയത് WCC യെ അപമാനിച്ചതിന്

Thamasoma News Desk

മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ WCC എന്ന വാക്കിനെ Women Cinema Cancer എന്ന വിശദീകരണം നല്‍കിയ ശേഷം അമ്പിളി എന്ന സംവിധായകന്‍ (Director Ambili) പറയുകയാണ്, ഈ ചിത്രം WCC യുടെ നിലപാടിനോടുള്ള തന്റെ പിന്തുണയാണെന്ന്! ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെയും ഈ ചിത്രത്തിലൂടെ അവഹേളിക്കുകയാണ് സംവിധായകനും ചിത്രകാരനുമായ അമ്പിളി. മലയാള സിനിമയെ മുഴുവന്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ക്യാന്‍സറിനെക്കുറിച്ചാണ് താന്‍ വരച്ചതെന്ന് അമ്പിളി പറയുന്നു. സിനിമാരംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ഇത്രയും മ്ലേച്ഛമായ രീതിയില്‍ ചിത്രീകരിച്ചതിനെതിരെ അമ്പിളിയെ ചോദ്യം ചെയ്യുകയായിരുന്നു സംവിധായകന്‍ ജി എസ് വിജയന്‍.

ഫിലിം മേക്കര്‍ അമ്പിളിക്കെതിരെ അതിശക്തമായ നിലപാടുമായി സജിത മഠത്തിലും രംഗത്തെത്തിക്കഴിഞ്ഞു.

Baiju Raj Chekavar ന്റെ അഭിപ്രായം കൂടി ഈ വിഷയത്തോടു ചേര്‍ത്തു വയ്ക്കുന്നു.

macta@30 യില്‍ നടന്ന ഈ സംഭവത്തിന്റെ സാക്ഷിയാണ് ഞാന്‍. കലാകാരന്മാര്‍ ചിത്രം രചന ആരംഭിച്ചപ്പോള്‍ അവിടെ കൂടിയിരുന്ന മാക്ട അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവിടെ നടക്കുന്ന മറ്റ് പരിപാടികള്‍ കാണാന്‍ പോയി. പിന്നീട് ശബ്ദം കേട്ടാണ് പ്രധാന സംഘാടകരും മാക്ട അംഗങ്ങളും അങ്ങോട്ട് ചെല്ലുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റിയെയും WCC യെയും മോശമാക്കി വരച്ചശേഷം മോശമാക്കി പത്രക്കാരോട് സംസാരിക്കുന്ന അമ്പിളിയോട് അവിടെയെത്തിയ സംവിധായകന്‍ ജി എസ് വിജയനും മാക്ട പ്രവര്‍ത്തകരും മാക്ടയുടെ വേദിയില്‍ WCC യെ ക്യാന്‍സര്‍ എന്ന് വിളിക്കാന്‍ അനുവദിക്കില്ലെന്നും സംസാരം നിര്‍ത്തി ചിത്രവുമായി ടൌണ്‍ ഹാള്‍ വിട്ട് പോകാനും ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നൊക്കെ പറഞ്ഞു അയാള്‍ ബഹളം വെച്ചുവെങ്കിലും വരച്ച ചിത്ര സഹിതം അമ്പിളിയെ സംഘാടകര്‍ തിരിച്ചയച്ചു.

ചിത്ര രചനയുടെ തുടക്കത്തിലാണ് ഭാഗ്യലക്ഷ്മിയും ശ്രീമൂലനഗരം മോഹനുമൊക്കെ ചിത്രകാരന്മാരെ സന്ദര്‍ശിക്കുന്നതും സൗഹൃദം പങ്കുവെക്കുന്നതും. അതിനെ അമ്പിളി FB പോസ്റ്റില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കും വിധം മാറ്റി എഴുതി, ചിത്രം കണ്ട് ഭാഗ്യലക്ഷ്മി അഭിനന്ദിച്ചു എന്നാക്കി. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഞാനടക്കമുള്ള സാക്ഷികള്‍ അയാളുടെ പോസ്റ്റിന് കീഴില്‍ സത്യാവസ്ഥ എഴുതിയപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞ് അമ്പിളി ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത് wcc യെയും ഹേമ കമ്മിറ്റിയെയും അനുകൂലിച്ചതിന് മാക്ടയില്‍ വെച്ച് ആക്രമിക്കപ്പെട്ടു എന്ന് പറഞ്ഞാണ്. അപ്പോള്‍ ജി എസ് വിജയനൊപ്പം ആക്രമിച്ച സംഘത്തിലാണ് ഭാഗ്യലക്ഷ്മിയുടേയും അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ച ശ്രീമൂലനഗരം മോഹന്റേയും പേര് അദ്ദേഹം മാറ്റി പറയുന്നത്. സിനിമയെപ്പോലും ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്.

വരച്ച ചിത്രത്തില്‍ ണഇഇ എന്ന് വലുതായി എഴുതി അതിനടിയില്‍ Women Cinema Cancer എന്ന് എഴുതി വെക്കുന്നതും അതാരുടെയും ശ്രദ്ധയില്‍ പെടാതെ പോയപ്പോള്‍ (വര തുടങ്ങിയപ്പോള്‍ ആളുകള്‍ ടൗണ്‍ ഹാളിലെ സെമിനാറില്‍ പങ്കെടുക്കാന്‍ പോയി ) യൂട്യൂബര്‍മാരെ വിളിച്ചുകൂട്ടി WCCയെ ചീത്തവിളിച്ച് മാക്ടയെ വിവാദത്തിലേക്ക് ബോധപൂര്‍വ്വം വലിച്ചിഴക്കാനുമാണ് അമ്പിളി ശ്രമിച്ചത്.

അയാള്‍ വരച്ചതും പറഞ്ഞതും എഴുതിയതും പബ്ലിക് ഡൊമൈനില്‍ ഉണ്ടെന്നിരിക്കെ, wcc യെയും ഹേമ കമ്മിറ്റിയെയും അനുകൂലിച്ചതിനാണ് തല്ല് കിട്ടിയതെന്ന് പറയുമ്പോള്‍, അത് അങ്ങിനെ ശരിവെച്ച് സംപ്രേക്ഷണം ചെയ്യുകയാണ് ഇവിടുത്തെ മാധ്യമങ്ങള്‍.

ഇത്തരം പ്രതിലോമകാരികളെ, അവസരവാദികളെ നിലക്ക് നിര്‍ത്താന്‍ മാക്ടയും ഫെഫ്കയും ജാഗരൂഗരാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം പടച്ചുവിടുന്ന വാര്‍ത്തകളില്‍ അറിഞ്ഞും അറിയാതെയും ആരും വീഴാതിരിക്കട്ടെ.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *