Thamasoma News Desk
ബ്രിട്ടീഷ് യുവതി പീഡിപ്പിക്കപ്പെട്ടത് കര്‍ണാടകയില്‍ വച്ച്. പ്രതിയും കര്‍ണാടക സ്വദേശി. ഹംപി എക്‌സ്പ്രസ് ട്രെയിനിലാണ് പീഡനം നടന്നത്. കര്‍ണാടകയിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ ഹംപി സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത് എന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും കേരളത്തിനാണ് ചീത്തപ്പേര്. കാരണം വളരെ സിംപിള്‍. ആ ബ്രിട്ടീഷ് യുവതി കര്‍ണാടക സന്ദര്‍ശിക്കുന്നതിന് മുമ്പ് കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാലിരിക്കട്ടെ, ഈ ബലാത്സംഗക്കേസ് കേരളത്തിന്റെ മണ്ടയില്‍. പണ്ടൊരു നമ്പൂതിരി പറഞ്ഞതു പോലെ, ബലാത്സംഗത്തിനുള്ള ഉപകരണം കൈയിലുള്ളവര്‍ തന്നെയല്ലേ കേരളത്തിലെ പുരുഷന്മാര്‍. അപ്പോള്‍ ഫ്രീയായി ഒരു പീഡനമങ്ങിരിക്കട്ടെ!
കേരളം സന്ദര്‍ശിക്കുന്നവരെ പീഡിപ്പിക്കാന്‍ കാത്തിരിക്കുന്നവരാണ് കേരളത്തിലെ പുരുഷന്മാരെന്ന ഇമേജ് ഉണ്ടാക്കാനാണോ മനോരമയുടെ ഈ ശ്രമം? കേരളത്തെ മദ്യപാനികളുടെ നാടായിട്ടാണ് മാധ്യമങ്ങള്‍ കാണുന്നത്. എന്നാല്‍ ഇന്ത്്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം കഴിക്കുന്നവര്‍ അരുണാചല്‍ പ്രദേശിലെ ജനങ്ങളാണ്. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം ആദ്യത്തെ ഏഴു സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ പോലും കേരളമില്ല. പക്ഷേ, കേരളത്തിലെ പുരുഷന്മാരെല്ലാം മദ്യപാനികളും കേരളത്തിനു കിട്ടുന്ന വരുമാനം പ്രധാനമായും മദ്യത്തില്‍ നിന്നുമാണെന്നാണ് കേരളത്തിലെ മാപ്രകള്‍ പറയുന്നത്.
സ്വന്തം നാടിനെക്കുറിച്ച് അഭിമാനമില്ലാത്ത, ഏതു കുറ്റവും കേരളത്തിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുന്ന, ഈ മാപ്രകള്‍ തന്നെയാണ് നമ്മുടെ ശാപം. എത്തിക്‌സ് എന്നത് ഇവര്‍ക്ക് അറിയുക പോലുമില്ല. ആര്‍ക്കു വേണ്ടിയും കുരയ്ക്കുന്ന ഇവര്‍ക്കെങ്ങനെയാണ് ജനാധിപത്യത്തിന്റെ നാലാം തൂണ് ആകാന്‍ കഴിയുന്നത്?
……………………………………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
……………………………………………………………………………………………….
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :